Cristiano Ronaldo: നൂറുകോടി നിറവിൽ റൊണാൾഡോ; എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലുമായി 1 ബില്യൺ ഫോളോവേഴ്സ്

Cristiano Ronaldo Reach 1 Billion Followers Across All Social Media Platforms: ഫുട്ബോളിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹ മാധ്യമം വഴി താരം തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

Cristiano Ronaldo: നൂറുകോടി നിറവിൽ റൊണാൾഡോ; എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലുമായി 1 ബില്യൺ ഫോളോവേഴ്സ്

റൊണാൾഡോ ട്വിറ്ററിൽ പങ്കുവെച്ച ചിത്രം (Image Courtesy: Ronaldo's Twitter)

Updated On: 

13 Sep 2024 12:35 PM

എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലുമായി 100 കോടി (1ബില്യൺ) ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്സിൽ 11.3 കോടി, ഇൻസ്റ്റാഗ്രാമിൽ 63.8 കോടി, യൂട്യൂബ് ചാനലിൽ 6.06 കോടി സബ്സ്ക്രൈബേർസ് എന്നിങ്ങനെയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ ഫോളോവേഴ്സ്.

ആഗോള ജനസംഘ്യയുടെ ഏകദേശം എട്ട് ശതമാനം പേരാണ് റൊണാൾഡോയെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. കൂടാതെ, ചൈനീസ് പ്ലാറ്റുഫോമുകളായ വെയ്‌ബോയിലും കുഐഷൂവിലും താരത്തിന് അത്യാവശ്യം നല്ല രീതിയിൽ ഫോളോവേഴ്‌സുണ്ട്.

“നമ്മൾ ചരിത്രം കുറിച്ചു . 1 ബില്യൺ ഫോളോവേഴ്സ്! ഇത് കേവലം ഒരു സംഖ്യയല്ല. ഇത് ഗെയിമിനോടും അതിനപ്പുറവുമുള്ള നമ്മുടെ സ്നേഹത്തിന്റെ തെളിവാണ്. മഡെയ്‌റയിലെ തെരുവുകൾ മുതൽ ലോകത്തിലെ ഏറ്റവും വലിയ വേദികൾ വരെ എത്തി നിൽകുമ്പോൾ, ഞാൻ എന്നും എൻ്റെ കുടുംബത്തിനും നിങ്ങൾക്കും വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ഇപ്പോൾ നമ്മൾ 100 കോടി പേരായി വളർന്നു.

എന്റെ എല്ലാ ഉയർച്ചയിലും താഴ്ച്ചകളിലും നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ യാത്ര നമ്മുടെ യാത്രയാണ്. നമുക്ക് നേടാനാകുന്നതിന് പരിധികളില്ലെന്ന് നമ്മൾ ഒരുമിച്ച് നിന്നുകൊണ്ട് കാണിച്ചുകൊടുത്തു. എന്നിൽ വിശ്വസിച്ചതിനും, പിന്തുണച്ചതിനും, എൻ്റെ ജീവിതത്തിൻ്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നമ്മൾ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.” ക്രിസ്റ്റ്യാനോ കുറിച്ചു.

 

 

അതെ സമയം, കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് റൊണാൾഡോ യൂട്യൂബ് ചാനൽ ആരംഭിച്ചത്. യുട്യൂബ് ചാനല്‍ തുടങ്ങി ഒന്നര മണിക്കൂറിനുള്ളിൽ തന്നെ 1 മില്യൺ സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ താരം, യുട്യൂബിന്‍റെ ചരിത്രത്തില്‍ അതിവേഗം ഈ നേട്ടം കരസ്ഥമാക്കുന്ന വ്യക്തിയായി മാറി. 24 മണിക്കൂറിനുള്ളില്‍ ഒരു കോടി സബ്‌സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ യൂട്യൂബർ എന്ന റെക്കോർഡും റൊണാള്‍ഡോയ്ക്ക് തന്നെയാണ്. ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാള്‍ഡോയ്ക്ക് മണിക്കൂറുകള്‍ക്കകം തന്നെ സിൽവർ പ്ലേ ബട്ടനും ഗോൾഡൻ പ്ലേ ബട്ടനും ലഭിച്ചു. ഗോള്‍ഡൻ പ്ലേ ബട്ടന്‍ മക്കള്‍ക്കൊപ്പം ചേർന്ന് അൺപാക്ക് ചെയ്യുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.

അതിനിടെ, കരിയറിൽ 900 ഗോൾ എന്ന ചരിത്ര നേട്ടവും അടുത്തിടെ റൊണാൾഡോ സ്വന്തമാക്കി. യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലും ക്രൊയേഷ്യയുമായി നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ തന്റെ 900-ാമത്തെ ഗോൾ അടിച്ചത്. ഇതോടെ ലോക ഫുട്ബോളിൽ 900 ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 1236 കളികളിൽ നിന്നാണ് റൊണാൾഡോ 900 ഗോൾ നേടിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും