Cristiano Ronaldo: കളിക്കളത്തിലെ രാജാവിന്‌ ‘സ്വർണ്ണ ബൂട്ടുകൾ’! റൊണാള്‍ഡോയ്ക്ക്‌ വമ്പൻ സർപ്രൈസുമായി നൈക്കി

Nike Gold Mercurial Superfly RGN : ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷത്തെ ഫുട്ബോൾ കരിയറിനെ ആദരിക്കുന്നതിനായി അമേരിക്കൻ സ്‌പോർട്‌സ് വെയർ ഭീമന്മാരായ നൈക്കി 'ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ' ഫുട്ബോൾ ബൂട്ട് പുറത്തിറക്കി. നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാള്‍ഡോ.

Cristiano Ronaldo: കളിക്കളത്തിലെ രാജാവിന്‌ സ്വർണ്ണ ബൂട്ടുകൾ! റൊണാള്‍ഡോയ്ക്ക്‌ വമ്പൻ സർപ്രൈസുമായി നൈക്കി

ക്രിസ്റ്റ്യാനോ റൊണാൾഡോ

Updated On: 

25 Jun 2026 | 06:00 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷത്തെ ഫുട്ബോൾ കരിയറിനെ ആദരിക്കുന്നതിനായി അമേരിക്കൻ സ്‌പോർട്‌സ് വെയർ ഭീമന്മാരായ നൈക്കി ‘ഗോൾഡ് മെർക്കുറിയൽ സൂപ്പർഫ്ലൈ ആർ.ജി.എൻ’ ഫുട്ബോൾ ബൂട്ട് പുറത്തിറക്കി. നൈക്കിയുമായി ആജീവനാന്ത കരാറുള്ള താരമാണ് റൊണാള്‍ഡോ. ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പോർച്ചുഗൽ – കൊളംബിയ പോരാട്ടത്തിൽ താരം ഈ ബൂട്ടുകള്‍ ധരിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. തിളങ്ങുന്ന സ്വർണ്ണ നിറത്തിലുള്ള ബേസും അതിൽ വെള്ള നിറത്തിലുള്ള ഡിസൈനുമാണ് ഈ ബൂട്ടുകൾക്കുള്ളതെന്ന് ‘ഫൂട്ടി ഹെഡ്‌ലൈന്‍സ്’ റിപ്പോര്‍ട്ട് ചെയ്തു.

മികച്ച പന്ത് നിയന്ത്രണത്തിനായി 3/4-ലെങ്ത് എയർ സൂം യൂണിറ്റ്, ഫ്ലൈവയർ സപ്പോർട്ട്, മൃദുവായ മുകൾഭാഗം എന്നിവയും ഈ ബൂട്ടിന്റെ സവിശേഷതകളാണെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 28,343 ഇന്ത്യൻ രൂപ (300 ഡോളർ) വിലവരുന്ന ഈ ബൂട്ടുകൾ ബുധനാഴ്ച ലോകമെമ്പാടും വിപണിയിലെത്തിച്ചു. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടിയതിന്റെ തൊട്ടടുത്ത് ദിവസമാണ് ഈ ബൂട്ടുകള്‍ വിപണിയിലെത്തിച്ചത്. ഉസ്‌ബെക്കിസ്ഥാനെ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു.

നൈക്കിയുടെ ട്വീറ്റ്‌

ചരിത്രനേട്ടം

ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തോടെ റൊണാള്‍ഡോ സ്വന്തമാക്കിയത്. ആരാധകരുടെ ‘സിആര്‍7’ന്റെ സമാനതകളില്ലാത്ത കരിയറിനെ ആദരിക്കുന്നതിനായി ഈ പ്രത്യേക ബൂട്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ 41-ാം വയസിലും തന്റെ മികവിന് ഒരു കുറവുമില്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്.

ഉസ്‌ബെക്കിസ്ഥാനെതിരായ മത്സരത്തോടെ ഈ ലോകകപ്പിലെ ആദ്യ വിജയമാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്. ഇരട്ടഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്ക് പുറമെ, നൂനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും വല കുലുക്കി. ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പർ അബ്ദുവോഹിദ് നെമറ്റോവിന്റെ ഓണ്‍ ഗോള്‍ കൂടി ചേര്‍ന്നപ്പോള്‍ അഞ്ച് ഗോളുകളാണ് പോര്‍ച്ചുഗലിന് ലഭിച്ചത്.

Also Read: ‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ

താരതമ്യേന ദുര്‍ബലരായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. എന്നാല്‍ അനായാസ ജയം ലക്ഷ്യമിട്ടെത്തിയ പോര്‍ച്ചുഗലിനെ കോംഗോ സമനിലയില്‍ തളിച്ചു. ഈ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനും സാധിച്ചില്ല.

എന്നാല്‍ ആദ്യ മത്സരത്തിന് ശേഷം ടീമിന് വലിയ പുരോഗതി കൈവരിക്കാനായെന്ന് താരം പറഞ്ഞു. റെക്കോർഡുകൾ തകർക്കുന്നത് സവിശേഷമായ കാര്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, ദേശീയ ടീമിനെ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും താരം വ്യക്തമാക്കി.

ടീം മികച്ച പ്രകടനം കാഴ്ചവച്ചു. ഒരുപാട് മെച്ചപ്പെട്ടു. എല്ലാ കാര്‍മേഘങ്ങള്‍ക്കും ഒരു വെള്ളി വെളിച്ചമുണ്ടാകും എന്ന് പറയുന്നതുപോലെയാണിത്. റെക്കോർഡുകൾ എപ്പോഴും സന്തോഷം നൽകുന്നവയാണ്. എന്നാൽ ദേശീയ ടീമിനെ വിജയത്തിലെത്തിക്കുക എന്നതാണ് തന്റെ എപ്പോഴത്തെയും ലക്ഷ്യമെന്ന് റൊണാള്‍ഡോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

English Summary

Nike released special-edition gold boots to honor Cristiano Ronaldo’s 20-year career. The $300 boots celebrate his record of scoring in six different World Cups. Ronaldo recently scored twice in Portugal’s 5-0 victory over Uzbekistan. He will likely wear the new gold boots this Sunday against Colombia.

Follow Us
Related Stories
‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും
അമ്മാതിരി ചോദ്യം വേണ്ട! മെസിയെക്കുറിച്ച് ചോദിച്ച് മാധ്യമപ്രവര്‍ത്തകന്‍; ഒഴിഞ്ഞുമാറി റൊണാള്‍ഡോ
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'