Sanju Samson : ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ! ദുലീപ് ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ
Sanju Samson Duleep Trophy Century : സഞ്ജു സാംസണിൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ 11-ാം സെഞ്ചുറി നേട്ടമാണിത്. 100 പന്തിലാണ് താരം സെഞ്ചുറി നേടിയത്
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി-ഇന്ത്യ ബി മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി. 95 പന്തിലാണ് സഞ്ജു സാംസൺ ഇന്ത്യ ഡിക്ക് വേണ്ടി സെഞ്ചുറി നേടിയത്. സഞ്ജുവിൻ്റെ സെഞ്ചുറി നേട്ടത്തിലാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഡിയുടെ സ്കോർ ബോർഡ് 350ലേക്കെത്തിയത്. താരത്തിൻ്റെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ഇന്ത്യ ഡി 349ന് പുറത്തായി. കേരള താരത്തിൻ്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ 11-ാം സെഞ്ചുറി നേട്ടമാണിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു. സച്ചിൻ ബേബിയും റോഹൻ പ്രേമുമാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്.
12 ബൗണ്ടറികളും മൂന്ന് സിക്സറുകളുമായി 106 റൺസിൻ്റെ ഇന്നിങ്സാണ് സഞ്ജു ഇന്ത്യ ഡിക്കായി കാഴ്ചവെച്ചത്. മുന്നേറ്റ താരങ്ങളായ ദേവ്ദത്ത് പടിക്കലും കെ എസ് ഭരതും റിക്കി ഭൂയിയും മികച്ച തുടക്കം ഇന്ത്യ ഡിയ്ക്ക് നൽകി. എന്നാൽ ക്യാപ്റ്റൻ ശ്രെയസ് അയ്യർ ഉൾപ്പെടെ മധ്യനിര നിറം മങ്ങിയതോടെ ഉത്തരവാദിത്വമേറ്റെടുത്ത് സഞ്ജു ഇന്ത്യ ഡിയെ മോശമല്ലാത്ത സ്കോറിലേക്ക് നയിച്ചു. മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ 174ന് നാല് എന്ന ഘട്ടത്തിലാണ് സഞ്ജു ക്രീസിലേക്കെത്തുന്നത്. അർധ സെഞ്ചുറി നേടിയ റിക്കി ഭൂയിയും പുറത്തായതോടെ ഉത്തരവാദിത്വം മുഴുവൻ സഞ്ജുവിലേക്കെത്തി.
ALSO READ : India vs Bangladesh : ഹസൻ മഹ്മൂദിൻ്റെ ചെക്കിന് അശ്വിൻ്റെ ചെക്ക് മേറ്റ്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മേൽക്കൈ
Sanju Samson gets to his maiden Duleep Trophy hundred and in just 95 balls including 11 fours and 3 sixes. 👏
This is what you call a comeback in ‘Sanju Samson’ style, He is back with a bang. 😎🔥🔥
What a knock by Sanju! 👌#SanjuSamson #DuleepTrophy#Cricket pic.twitter.com/aq8HHHGdIy
— Socialist Spirit (@SocialistSpirit) September 20, 2024
ചതുർദിന മത്സരത്തിൻ്റെ ആദ്യ ദിനത്തിൽ താരം 89 റൺസെടുത്തു. രണ്ടാം ദിനത്തിലും ഏകദിനശൈലിയിൽ ബാറ്റിങ് തുടർന്ന് താരം 95 പന്തിൽ സെഞ്ചുറി നേടി. ദുലീപ് ട്രോഫിയിൽ മലയാളി താരത്തിൻ്റെ ആദ്യ സെഞ്ചുറി നേട്ടമാണിത്. 106 റൺസെടുത്ത താരത്തെ വീഴത്തിയത് നവ്ദീപ് സെയ്നിയാണ്. ഇന്ത്യ ബിക്ക് വേണ്ടി നവ്ദീപ് സെയ്നി അഞ്ച് വിക്കറ്റ് നേടി. രാഹുൽ ചഹർ മൂന്നും മുകേഷ് കുമാർ ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബി 76 റൺസിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി.
ടൂർണമെൻ്റിൻ്റെ രണ്ടാം മത്സരത്തിൻ്റെ ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസിന് പുറത്തായ മലയാളി താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും തൻ്റെ ശൈലിക്ക് മാറ്റം വരുത്താതെ രണ്ടാം ഇന്നിങ്സിൽ സഞ്ജു 40 റൺസെടുത്തു. മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും പറത്തിയായിരുന്നു സഞ്ജുവിൻ്റെ പ്രകടനം. എന്നിരുന്നാലും മത്സരത്തിൽ ഇന്ത്യ ഡി 186 റൺസിന് തോറ്റൂ. ആദ്യ മത്സരത്തിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഇല്ലായിരുന്നു