FIFA World Cup 2026 : ഇനി മിശിഹയുടെ ടൈം! ഫിഫ ലോകകപ്പ് അർജൻ്റീന അൽജീരിയ മത്സരം എപ്പോൾ, എവിടെ കാണാം?

FIFA World Cup 2026 Argentina vs Algeria Live Streaming : ഇന്ത്യൻ സമയം രാവിലെ 6.30നാണ് അർജൻ്റീന അൽജീരിയ മത്സരം. കോപ്പ അമേരിക്കയിലെ 18ൽ 12 മത്സരവും ജയിച്ചാണ് അർജൻ്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. ആഫ്രിക്കൻ കപ്പിൽ ക്വോർട്ടറിൽ തോറ്റെങ്കിലും സൗഹൃദ മത്സരത്തിൽ നെതർലാൻഡ്സിനെ തോൽപ്പിച്ച ആത്മവിശ്വാസം അൽജീരിയയ്ക്കുണ്ട്.

FIFA World Cup 2026 : ഇനി മിശിഹയുടെ ടൈം! ഫിഫ ലോകകപ്പ് അർജൻ്റീന അൽജീരിയ മത്സരം എപ്പോൾ, എവിടെ കാണാം?

Lionel Messi

Published: 

16 Jun 2026 | 10:50 PM

നിലവിലെ ചാമ്പ്യന്‍മാരായ അർജൻ്റീന 2026 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ സമയം നാളെ രാവിലെ 6.30ന് ആരംഭിക്കുന്ന മത്സരത്തിൽ ആഫ്രിക്കൻ ശക്തികളായ അൽജീരിയാണ് ലയണൽ മെസിയുടെയും സംഘത്തിൻ്റെയും എതിരാളി. കോപ്പ അമേരിക്കയിൽ നിന്നും ഏറ്റവും കൂടുതൽ പോയിൻ്റുകൾ സ്വന്തമാക്കിയാണ് അർജൻ്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. ഒപ്പം കഴിഞ്ഞ അഞ്ച് സൗഹൃദ മത്സരങ്ങളിൽ വിജയം നീലപ്പടയ്ക്ക് കൂടുതൽ ആത്മവിശ്വാസമാണ് പകരുന്നത്. മറിച്ച് അൽജീരിയാകട്ടെ, തോൽവിയും ജയവും ഒരേ പോലെ അറിഞ്ഞാണ് ലോകകപ്പിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ആഫ്രിക്കൻ കപ്പിൽ നൈജീരിയയോട് ക്വാർട്ടറിൽ തോറ്റ് പുറത്തായെങ്കിലും പിന്നീട് നടന്ന പല മത്സരങ്ങളിലും ജയിച്ച് തങ്ങളുടെ ആത്മവിശ്വാസം വർധിപ്പിച്ചാണ് റിയദ് മഹ്റെസും സംഘവും അമേരിക്കയിക്ക് വിമാനം കയറിയത്. ഏറ്റവും ഒടുവിൽ യൂറോപ്യൻ ശക്തികളായ നെതർലാൻഡ്സിനെ സൗഹൃദ മത്സരത്തിൽ തോൽപ്പിച്ചത് അൽജീരിയയുടെ വരവ് വെറുതെ അല്ലെന്ന് സൂചിപ്പിക്കുന്നു.

മെസിയിൽ കേന്ദ്രീകരിച്ച് അർജൻ്റീന

ലയണൽ മെസിയിൽ തന്നെ കേന്ദ്രീകരിച്ചാകും അർജൻ്റീന ഇത്തവണയും ഇറങ്ങുക. എംഎൽഎസിൽ ഇൻ്റെർ മിയാമിക്ക് വേണ്ടി ഇറങ്ങി അമേരിക്കൻ മണ്ണിലെ ഫുട്ബോളിൻ്റെ വേഗതയും മെസി സുപരിചിതമാണ്. എന്നാൽ ജൂലിയൻ അൽവാരസ്, യുവതാരങ്ങളായ നിക്കോ പാസ്, തിയാഗോ അൽമഡ എന്നിവർക്ക് കോച്ച് ലയണൽ സ്കലോണി വേണ്ട അവസരം ഒരുക്കാൻ സാധ്യതയേറെയാണ്.

എന്താകും അൽജീരിയയുടെ പ്ലാൻ?

മുൻ മാഞ്ചെസ്റ്റർ സിറ്റി താരവും അൽജീരിയയുടെ ക്യാപ്റ്റനും കൂടിയായ റിയാദ് മഹ്റെസിനെ മുൻ നിർത്തി തന്നെയാകും ആഫ്രിക്കൻ രാജ്യം അർജൻ്റീനയെ നേരിടാൻ ഇറങ്ങുക. ബുന്ദെസ് ലീഗിൽ ബയർ ലെവറൂക്സിൻ്റെ യുവതാരമായ ഇബ്രാഹിം മാസാ ഒരു എക്സ് ഫാക്ടറാകാൻ സാധ്യതയുണ്ട്. കോച്ച് വ്ളാഡിമിർ പെറ്റ്കോവിച്ചിൻ്റെ പൊസ്സെഷൻ ഫുട്ബോൾ എത്രത്തോളം അർജൻ്റീനയ്ക്കെതിരെ ഉപകാരപ്പെടുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. ഫ്രെഞ്ച് ഇതിഹാസം സിനെദ്ദിൻ സിദാൻ്റെ മകൻ ലൂക്ക സിദാനാണ് ടീമിൻ്റെ പ്രധാന ഗോൾകീപ്പറാകാൻ സാധ്യതയേറെയും. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പന്നരായ ബൊറൂസ്സിയ ഡോർട്ട്മുണ്ടിൻ്റെ റാമി ബെൻസെബയ്നിയും മാഞ്ചെസ്റ്റർ സിറ്റിയുടെ റയാൻ അയ്ത്ത് നൂറിയും അൽജീരിയയുടെ പ്രതിരോധം കാക്കുന്നത്.

ALSO READ : അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ

അർജൻ്റീനയുടെ സ്ക്വാഡ്

  1. ഗോൾകീപ്പർമാർ – എമിലിയാനോ മാർട്ടിനെസ്, യുവാൻ മുസ്സൊ, ഗെറോണിമോ റുളി
  2. പ്രതിരോധം- നിക്കോളാസ് ടഗ്ലിഫിക്കോ, ഗോൺസാളോ മോണ്ടീൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡി, ഫക്കുണ്ടോ മെഡിനാ, നഹ്യുൽ മൊളിനാ
  3. മധ്യനിര- ലിയാൻഡ്രോ പരേഡെസ്, റൊഡ്രിഗോ ഡി പോൾ, വാലെൻ്റിൻ ബാർക്കോ, ഗിവോനി ലൊ സെൽസോ, പലാഷ്യസ്, തിയാഗോ അൽമാഡ, അലെക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്
  4. മുന്നേറ്റ നിര- ലയണൽ മെസി, ജൂലിയൻ അൽവാരസ്, നിക്കോ ഗോൺസാലെസ്, ഗിയുലിയാനോ സിമയോണി, നിക്കോ പാസ്, ഹൊസെ മാനുവൽ ലോപെസ്, ലൗത്താരോ മാർട്ടിനെസ്

അൽജീരിയയുടെ സ്ക്വാഡ്

  1. ഗോൾകീപ്പർമാർ- ലൂക്ക സിദാൻ, ഉസ്സാമ ബെൻബോട്ട്, മെൽവിൻ മാസ്റ്റിൽ
  2. പ്രതിരോധം – ഐസ്സാ മൻഡി, അച്ച്റഫ് അബാഡാ, മുഹമ്മദ് അമീൻ തൗഗെയ്, സിനെദ്ദിൻ ബെലെയ്ഡ്, ജാഉൻ ഹാഡ്ജം, റയാൻ അയ്ത് നൂറി, റാഫിക്ക് ബെൽഘാലി, റാമി ബൻസെബെയ്നി, സമീർ ചെർഗുയി
  3. മധ്യനിര – റാമിസ് സെറൂക്കി, ഹൊസ്സെ ഔർ, ഫാറെസ് ഛാബി, ഹിച്ചാം ബൗദാഉയി, നാബിൽ ബെൻതലേബ്, ഇബ്രാഹിം മാസാ, യാസ്സിൻ തിത്രായൂ
  4. മുന്നേറ്റനിര- റിയാദ് മഹ്റെസ്, അമീൻ ഗോയിരി, അനിസ് ഹഡ്ജ് മൗസ്സാ, നാദിർ ബെൻബൗളി, മുഹമ്മദ് അമൗറ, ആദിൽ ബൗൾബിന, ഫാറെസ് ഗെഡ്ജെമിസ്

അർജൻ്റീന അൽജീരിയ മത്സരം എപ്പോൾ, എവിടെ കാണാം?

അമേരിക്കയിലെ കനാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാവിലെ 6.30നാണ് അർജൻ്റീനയും അൽജീരിയയും തമ്മിലുള്ള മത്സരം. ഇരു ടീമുകളുടെ പോരാട്ടെ ടെലിവിഷനിൽ സീ എൻ്റർടെയ്മെൻ്റിൻ്റെ സ്പോർട്സ് ചാനലായ യുണൈറ്റ്8 സ്പോർട്സിൽ കാണാൻ സാധിക്കുന്നതാണ്. സീ5ലുടെ ഓൺലൈനായി മത്സരം സ്ടീമിങ്ങും ചെയ്യുന്നുണ്ട്.

English Summary

FIFA World Cup 2026 Argentina vs Algeria Match Live Streaming. Match Starts Morning 6.30 AM (IST) at Kanas City Arrowhead Stadium.

Follow Us
Related Stories
FIFA World Cup 2026: മെസിയും, റൊണാള്‍ഡോയും, എംബാപ്പെയും ഇറങ്ങുന്നു; ബുധനാഴ്ച അഞ്ച് സൂപ്പര്‍ പോരാട്ടങ്ങള്‍
അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ
തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ
FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി
FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം