FIFA World Cup 2026: ഗ്രൂപ്പ് എ പോരാട്ടച്ചൂടിൽ! ആതിഥേയർക്ക് മുന്നിൽ ആഫ്രിക്കൻ കരുത്ത്, ചെക്ക്‌ തന്ത്രങ്ങളെ തടുക്കാൻ കൊറിയ

FIFA World Cup 2026 Kickoff Preview: ഫിഫ ലോകകപ്പില്‍ ആദ്യം ദിനം രണ്ട് ആവേശപ്പോരാട്ടങ്ങള്‍. നാളെ അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. രാവിലെ 7.30-ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും.

FIFA World Cup 2026: ഗ്രൂപ്പ് എ പോരാട്ടച്ചൂടിൽ! ആതിഥേയർക്ക് മുന്നിൽ ആഫ്രിക്കൻ കരുത്ത്, ചെക്ക്‌ തന്ത്രങ്ങളെ തടുക്കാൻ കൊറിയ

പ്രതീകാത്മക ചിത്രം

Published: 

11 Jun 2026 | 10:50 AM

ഫിഫ ലോകകപ്പില്‍ ആദ്യം ദിനം ആരാധകരെ കാത്തിരിക്കുന്നത് ഗ്രൂപ്പ് എയിലെ രണ്ട് ആവേശപ്പോരാട്ടങ്ങള്‍. നാളെ (ജൂണ്‍ 12) അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. രാവിലെ 7.30-ന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ, ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച ഈ രണ്ട് മത്സരങ്ങള്‍ മാത്രമാണുള്ളത്. ഔദ്യോഗിക കണക്കില്‍ ഫിഫ ലോകകപ്പ് ജൂണ്‍ 11-നാണ് ആരംഭിക്കുന്നതെങ്കിലും, ഇന്ത്യന്‍ സമയം കണക്കിലെടുക്കുമ്പോള്‍ മത്സരം നാളെയാണ് നടക്കുന്നത്.

സ്വന്തം മണ്ണില്‍ മെക്‌സിക്കോ

ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ സെര്‍ബിയെയും, ഘാനയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മെക്‌സിക്കോ. പരിശീലകന്‍ യാവിയര്‍ അഗീറെയുടെയും, സഹപരിശീലകന്‍ റാഫേല്‍ മാര്‍ക്വേസിന്റെയും തന്ത്രങ്ങളാണ് മെക്‌സിക്കോയുടെ കരുത്ത്. ഉദ്ഘാടന മത്സരത്തിൽ സ്വന്തം മണ്ണിൽ ജയിക്കുക എന്ന സമ്മര്‍ദ്ദമാണ് മെക്‌സിക്കോ അതിജീവിക്കേണ്ടത്. കൗണ്ടർ അറ്റാക്കുകളെ തടയുന്നതിലെ പാളിച്ചകളാണ് മറ്റൊരു വെല്ലുവിളി.

ദക്ഷിണാഫ്രിക്ക

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമതായിരുന്നു. ഹ്യൂഗോ ബ്രൂസ് എന്ന പരിചയസമ്പന്നമാണ് ദക്ഷിണാഫ്രിക്കയുടെ ആശാന്‍. ലെഫ്റ്റ് ബാക്ക് ഓബ്രി മോഡിബ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്നത് ടീമിന് ആശ്വാസമാണ്.

ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരങ്ങളില്‍ ജമൈക്കയോടും, നിക്കരാഗ്വയോടും സമനില വഴങ്ങിയിരുന്നു. സ്ഥിരതയില്ലായ്മാണ് ദക്ഷിണാഫ്രിക്കന്‍ ടീം നേരിടുന്ന പ്രശ്‌നം. ആദ്യ മത്സരത്തില്‍ എതിരാളികള്‍ ആതിഥേയരാണെന്നതിനാല്‍ കടുത്ത പോരാട്ടം പുറത്തെടുക്കേണ്ടി വരും.

Also Read: FIFA World Cup 2026: അര്‍ജന്റീന ടീമിന് തിരിച്ചടി; മെസിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ന്നു

ദക്ഷിണ കൊറിയ

കളിപരിചയത്തിന്റെയും, നിലവിന്റെ ഫോമിന്റെയും പിന്‍ബലത്തിലാണ് ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുനന്നത്. സണ്‍ ഹങ് മിന്‍, ലീ കാങ് ഇന്‍, കിം മിന്‍ ജേ എന്നീ സൂപ്പര്‍താരങ്ങളാണ് ഏഷ്യയിലെ കരുത്തന്മാരുടെ പ്രതീക്ഷ. ഹോങ് മ്യുങ് ബോ എന്ന പരിശീലകന്റെ തന്ത്രങ്ങളും കൊറിയന്‍ ടീമിന് മുതല്‍ക്കൂട്ടാണ്. തുടർച്ചയായ 11-ാം തവണയാണ് ദക്ഷിണ കൊറിയ ലോകകപ്പ് കളിക്കാനിറങ്ങുന്നത്.

സെറ്റ് പീസുകള്‍ പ്രതിരോധിക്കുന്നതില്‍ പ്രതിരോധ നിര പതറുന്നതാണ് ദക്ഷിണ കൊറിയയുടെ പ്രതിസന്ധി. സൗഹൃദ മത്സരങ്ങളില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ലോകകപ്പ് പോലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍ കളിച്ചുള്ള പരിചയസമ്പത്തും, താരങ്ങളുടെ വേഗതയും ടീമിനെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ചെക്കിയ (ചെക്ക് റിപ്പബ്ലിക്)

പാട്രിക് ഷിക്ക് നയിക്കുന്ന മുന്നേറ്റ നിരയും, തോമസ് സൗസെക് നയിക്കുന്ന മധ്യനിരയുമാണ് ചെക്കിയയുടെ പിടിവള്ളി. എന്നാല്‍ വേഗത്തിലെത്തുന്ന കൗണ്ടര്‍ അറ്റാക്കുകളെ തടയാന്‍ കെല്‍പുള്ള പ്രതിരോധ നിരയുടെ അഭാവം തലവേദനയാണ്. ദക്ഷിണ കൊറിയ പോലുള്ള പരിചയസമ്പത്തുള്ള ടീമിനെ നേരിടുമ്പോള്‍ പ്രത്യേക കളിതന്ത്രങ്ങള്‍ ചെക്കിയ പുറത്തെടുക്കേണ്ടി വരും. യൂണിറ്റ്8 സ്പോർട്സ് ചാനലുകളിലൂടെയും, സീ5-ലൂടെയും മത്സരങ്ങള്‍ കാണാം.

English Summary

The 2026 FIFA World Cup kicks off on June 12 (IST) with two thrilling Group A matches. Host nation Mexico faces South Africa at 12:30 AM, relying on home support and strong recent form. Later, at 7:30 AM, South Korea plays Czechia, counting on their experienced squad and speed. Fans can catch all the action live on Unit8 Sports channels and Zee5.

Follow Us
Related Stories
Common Wealth Games: കോമൺവെൽത്ത് ഗെയിംസ്; റെക്കോർഡ് പ്രകടനത്തോടെ മീരാഭായ് ചാനുവിന് സ്വർണം, ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം
India vs Zimbabwe T20 Live: പരമ്പര തൂത്തു വാരി ഇന്ത്യ, സിംബാവെയ്ക്കെതിരെ വിജയം
Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ വലവീശിപ്പിടിക്കാന്‍ സിഎസ്‌കെയുടെ വമ്പന്‍ നീക്കം; 20 കോടിയിലേറെ മൂല്യമുള്ള ട്രേഡ് ഓഫര്‍?
പെരുത്ത് നന്ദിയുണ്ട്! ആരാധക പിന്തുണയിൽ മനസ് നിറഞ്ഞ് ബ്രസീൽ ടീം ഇന്ത്യയിലേക്ക്
ഷൂ, ബാഗ്, ഡ്രസ്; കെട്ട് കണക്കിന് കായിക ഉപകരണങ്ങൾ പൂഴ്ത്തിവച്ച് സ്പോർട്സ് കൗൺസിൽ, ഒടുവിൽ ഒതുക്കാൻ ശ്രമം
ആകെ കൺഫ്യൂഷൻ ആയല്ലോ! സിദാൻ ഫ്രാൻസ് കോച്ച് ആകുന്നതിൽ ഒരിടത്ത് തർക്കം; മറ്റൊരിടത്ത് നാൾ കുറിക്കൽ
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി