FIFA World Cup 2026: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു; അര്‍ജന്റീന ‘ജെ’യില്‍, ബ്രസീല്‍ ‘സി’യില്‍, പോര്‍ച്ചുഗലോ?
FIFA World Cup 2026 Group Stage Draw Details: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ്. ബ്രസീല്‍ ഗ്രൂപ്പ് സിയിലും, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലും
2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലെ ഗ്രൂപ്പ് ചിത്രം തെളിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ്. ബ്രസീല്‍ ഗ്രൂപ്പ് സിയിലും, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയിലും, ഫ്രാന്‍സ് ഗ്രൂപ്പ് ഐയിലും ഇടം നേടി. ആകെ 12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് കളിക്കുന്നത്. നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പ് വിഭജനം നടത്തിയത്. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ ലോകകപ്പ് നടക്കും. നിലവില്‍ 42 ടീമുകളാണ് യോഗ്യത നേടിയിട്ടുള്ളത്. പ്ലേ ഓഫ് മത്സരങ്ങള്‍ വിജയിച്ചെത്തുന്ന ആറു ടീമുകള്‍ക്ക് കൂടി യോഗ്യത ലഭിക്കും.
ഗ്രൂപ്പ് എ
- മെക്‌സിക്കോ
- സൗത്ത് ആഫ്രിക്ക
- കൊറിയ റിപ്പബ്ലിക്
- പ്ലേ ഓഫ് ‘ഡി’ വിന്നര്‍
ഗ്രൂപ്പ് ബി
- കാനഡ
- ഖത്തര്‍
- സ്വിറ്റ്‌സര്‍ലന്‍ഡ്
- പ്ലേ ഓഫ് ‘എ’ വിന്നര്‍
ഗ്രൂപ്പ് സി
- ബ്രസീല്‍
- മൊറോക്കോ
- ഹെയ്തി
- സ്‌കോട്ട്‌ലന്‍ഡ്
ഗ്രൂപ്പ് ഡി
- യുഎസ്എ
- പരാഗ്വെ
- ഓസ്‌ട്രേലിയ
- പ്ലേ ഓഫ് ‘സി’ വിന്നര്‍
The stage is set. Who triumphs? 🏆@aramco | #FIFAWorldCup pic.twitter.com/21qBVC6KlE
— FIFA World Cup (@FIFAWorldCup) December 5, 2025
ഗ്രൂപ്പ് ഇ
- ജെര്‍മനി
- കുറസാവോ
- ഐവറി കോസ്റ്റ്
- ഇക്വഡോര്‍
Also Read: Donald Trump: കിട്ടിയത് ലാഭം! ട്രംപിന് സമാധാന സമ്മാനം നല്‍കി ഫിഫ
ഗ്രൂപ്പ് എഫ്
- നെതര്‍ലന്‍ഡ്‌സ്
- ജപ്പാന്‍
- ടുണീഷ്യ
- പ്ലേ ഓഫ് ‘ബി’ വിന്നര്‍
ഗ്രൂപ്പ് ജി
- ബെല്‍ജിയം
- ഈജിപ്ത്
- ഇറാന്‍
- ന്യൂസിലന്‍ഡ്
ഗ്രൂപ്പ് എച്ച്
- സ്‌പെയിന്‍
- കാബോ വെര്‍ദെ
- സൗദി അറേബ്യ
- ഉറുഗ്വെ
ഗ്രൂപ്പ് ഐ
- ഫ്രാന്‍സ്
- സെനെഗല്‍
- നോര്‍വേ
- പ്ലേ ഓഫ് ‘2’ വിന്നര്‍
ഗ്രൂപ്പ് ജെ
- അര്‍ജന്റീന
- അള്‍ജീരിയ
- ഓസ്ട്രിയ
- ജോര്‍ദാന്‍
ഗ്രൂപ്പ് കെ
- പോര്‍ച്ചുഗല്‍
- ഉസ്‌ബെക്കിസ്താന്‍
- കൊളംബിയ
- പ്ലേ ഓഫ് ‘1’ വിന്നര്‍
ഗ്രൂപ്പ് എല്‍
- ഇംഗ്ലണ്ട്
- ക്രൊയേഷ്യ
- ഘാന
- പനാമ