ഒരിടത്ത് അ‌വധി, മറ്റൊരിടത്ത് തമ്മിലടി; ഇക്വഡോറിന്റെ ചരിത്ര ജയം ജർമ്മൻ ടീമിൽ തീയിട്ടു!

FIFA World Cup 2026: Ecuador VS Germany: ചരിത്രം കുറിച്ച ഇക്വഡോർ ടീമിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനത്തിന് പിന്നാലെ പ്രസിഡന്റ് ഡാനിയൽ നൊബോവ നാളെ രാജ്യത്ത് പൊതു അ‌വധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐവറി കോസ്റ്റിനോട് തോറ്റും കുറകാവോയോട് സമനില വഴങ്ങിയും സമ്മർദ്ദത്തിലായിരുന്ന ഇക്വഡോർ, ശക്തരായ ജർമ്മനിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇതിഹാസ വിജയം നേടിയത്.

ഒരിടത്ത് അ‌വധി, മറ്റൊരിടത്ത് തമ്മിലടി; ഇക്വഡോറിന്റെ ചരിത്ര ജയം ജർമ്മൻ ടീമിൽ തീയിട്ടു!

Fifa World Cup 2026 Ecuador Vs Germany

Published: 

26 Jun 2026 | 04:25 PM

ക്വിറ്റോ: ഫിഫ ലോകകപ്പ് 2026 -ൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും വലിയ അ‌ട്ടിമറികളിലൊന്നായി മാറിയിരിക്കുകയാണ് ഗ്രൂപ്പ് ഇ -യിലെ ജർമ്മനി- ഇക്വഡോർ പോരാട്ടം. കരുത്തരെന്ന് കരുതപ്പെട്ടിരുന്ന ജർമ്മനിയെ 2-ന് ആണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. ഈ ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ നിന്ന ഇക്വഡോർ അ‌ട്ടിമറി ജയത്തിലൂടെ അ‌ടുത്ത ഘട്ടമായ റൗണ്ട് ഓഫ് 32-ൽ ഇടം നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ 20 വർഷങ്ങൾക്ക് ശേഷം (2006-ന് ശേഷം) ഇതാദ്യമായി ഇക്വഡോർ ഗ്രൂപ്പ് ഘട്ടം കടന്ന് നോക്കൗട്ടിൽ പ്രവേശിച്ചിരിക്കുന്നു. ജർമ്മനിക്കെതിരേ നേടിയ ഈ ചരിത്ര ജയവും നോക്കൗട്ട് പ്രവേശനവും വലിയ ആവേശത്തോടെയാണ് ഇക്വഡോർ എന്ന രാജ്യം ഏറ്റെടുത്തിരിക്കുന്നത്.

ചരിത്രം കുറിച്ച ഇക്വഡോർ ടീമിന്റെ ലോകകപ്പ് നോക്കൗട്ട് പ്രവേശനത്തിന് പിന്നാലെ പ്രസിഡന്റ് ഡാനിയൽ നൊബോവ നാളെ രാജ്യത്ത് പൊതു അ‌വധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐവറി കോസ്റ്റിനോട് തോറ്റും കുറകാവോയോട് സമനില വഴങ്ങിയും സമ്മർദ്ദത്തിലായിരുന്ന ഇക്വഡോർ, ശക്തരായ ജർമ്മനിക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇതിഹാസ വിജയം നേടിയത്.

Also Read: കളിക്കളത്തിലെ രാജാവിന്‌ ‘സ്വർണ്ണ ബൂട്ടുകൾ’! റൊണാൾഡോയ്ക്ക്‌ വമ്പൻ സർപ്രൈസുമായി നൈക്കി

ലോങ് ലിവ് ഇക്വഡോർ!

രാജ്യത്തിനായി ഇക്വഡോർ നേടിയ ചരിത്ര ജയത്തിന് പിന്നാലെ ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നോബോവ ട്വിറ്ററിൽ (ഇപ്പോൾ X) ഇങ്ങനെ കുറിച്ചു: “വിമർശനങ്ങളും അധിക്ഷേപങ്ങളും പ്രയാസങ്ങളും നിറഞ്ഞ നിമിഷങ്ങളെ അതിജീവിച്ച്, രാജ്യത്തിന് ഇത്രയും വലിയ സന്തോഷം സമ്മാനിച്ച കളിക്കാർക്കും പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാസെസിനും നന്ദി. നാളെ (വെള്ളിയാഴ്ച) രാജ്യത്ത് അവധിയായിരിക്കും! ലോങ് ലിവ് ഇക്വഡോർ!”

ഇക്വഡോർ

ലാറ്റിനമേരിക്കൻ ഫുട്ബോളിലെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ് ഇക്വഡോർ ഫുട്ബോൾ ടീം. ബ്രസീൽ, അർജന്റീന, യുറഗ്വായ് തുടങ്ങിയ വമ്പന്മാർ വാഴുന്ന കോൺമെബോൾ മേഖലയിൽ നിന്നും തങ്ങളുടേതായ ഇടം വെട്ടിപ്പിടിച്ചവരാണ് അവർ. 2006-ൽ പോളണ്ട്, കോസ്റ്റാറിക്ക എന്നീ ടീമുകളെ തകർത്ത് ആദ്യമായി പ്രീ-ക്വാർട്ടറിലെത്തി എന്നതാണ് ഇതിനുമുമ്പുള്ള ലോകകപ്പിലെ അ‌വരുടെ പ്രധാന നേട്ടം. അ‌ന്ന് പ്രീ-ക്വാർട്ടറിൽ ഡേവിഡ് ബെക്കാമിന്റെ ഏക ഗോളിനാണ് ഇംഗ്ലണ്ടിനോട് ഇക്വഡോർ തോറ്റത്.

ജർമ്മൻ ടീമിൽ തമ്മിലടി

ഇക്വഡോർ പൊതു അ‌വധി ഉൾപ്പെടെ പ്രഖ്യാപിച്ച് ജർമ്മനിക്കെതിരേ നേടിയ തങ്ങളുടെ വിജയം ആഘോഷിക്കുന്നു, മറുഭാഗത്ത് തോൽവി ജർമ്മൻ ടീമിൽ കലഹത്തീ പടർത്തിയിട്ടുണ്ട്. കളിക്കളത്തിൽ ജർമ്മൻ താരങ്ങൾ പുറത്തെടുത്ത തന്ത്രങ്ങൾ ആത്മഹത്യക്ക് തുല്യമായിരുന്നു എന്ന് വിമർശിച്ച് ജർമ്മനിയുടെ മുഖ്യ പരിശീലകൻ യൂലിയൻ നാഗൽസ്മാൻ രംഗത്തുവന്നു.

അ‌ച്ചടക്കമില്ലാത്ത കളി

ആദ്യ ഗോൾ നേടിയതിന് ശേഷം കളിക്കാർ സ്വന്തം പൊസിഷനുകൾ മറന്ന് അച്ചടക്കമില്ലാതെ കളിച്ചുവെന്ന് ജർമ്മൻ കോച്ച് യൂലിയൻ നാഗൽസ്മാൻ കടുത്ത ഭാഷയിൽ വിമർശിച്ചു. “ഫ്രീസ്റ്റൈൽ കളിയും” “തന്ത്രപരമായ ആത്മഹത്യയും” എന്നാണ് അ‌ദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ കോച്ചിന്റെ വാദങ്ങളെ തള്ളിക്കൊണ്ട് ”തോൽവിക്ക് കാരണം എക്വഡോറിന്റെ കടുത്ത പോരാട്ടവീര്യമാണ്” എന്നാണ് സ്​ട്രൈക്കർ ഡെനിസ് ഉൺഡാവ് പറഞ്ഞത്.

ജർമനിയേക്കാൾ കൂടുതൽ വിജയം ആഗ്രഹിച്ചത് ഇക്വഡോറാണെന്നും, 100 ശതമാനം വീര്യത്തോടെയാണ് അവർ കളിച്ചതെന്നും ഉൺഡാവ് പറഞ്ഞു. ക്യാപ്റ്റൻ ജോഷ്വ കിമ്മിച്ചും ഈ അ‌ഭിപ്രായം ശരിവച്ചു. വിജയത്തിനായി എതിരാളികൾ കാണിച്ച അത്ര ദൃഢനിശ്ചയം തങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ഇക്വഡോർ ജയം അർഹിച്ചിരുന്നുവെന്നും കിമ്മിച്ച് പറഞ്ഞു. എന്തായാലും ഇക്വഡോറിനോട് അ‌പ്രതീക്ഷിത തോൽവിയേക്കേണ്ടി വന്നെങ്കിലും ജർമ്മനി തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. അ‌തിനാൽ അ‌വർ അ‌ടുത്തഘട്ടത്തിലേക്ക് മുന്നേറിയിട്ടുമുണ്ട്.

മാനുവൽ നോയർ

ജർമ്മനിയുടെ തോൽവിയിൽ ടീമിലെ ഇതിഹാസ താരവും ഗോൾകീപ്പറുമായ മാനുവൽ നോയർ പഴി കേൾക്കുന്നുണ്ട്. മത്സരത്തിലുടനീളം ആത്മവിശ്വാസമില്ലാതെ പതറുന്ന ഒരു നോയറെയാണ് കാണാൻ കഴിഞ്ഞത്. 2024ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച നോയർ പക്ഷേ, ലോകകപ്പിന് തൊട്ടുമുമ്പ് ടീമിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.

English Summary

President Daniel Noboa has declared a public holiday in the country tomorrow after Ecuador’s team made history by defeating Germany in the decisive match and qualifying for the World Cup knockout stage. They came from behind to win two goals against a powerful Germany. Meanwhile, there have been reports of arguments between the coach and players in the German team over the defeat.

Follow Us
Related Stories
Cristiano Ronaldo: കളിക്കളത്തിലെ രാജാവിന്‌ ‘സ്വർണ്ണ ബൂട്ടുകൾ’! റൊണാള്‍ഡോയ്ക്ക്‌ വമ്പൻ സർപ്രൈസുമായി നൈക്കി
‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്
റോണോയ്ക്ക് ഇനി കൊളംബിയൻ പരീക്ഷ! പാസാകാൻ പാടുപെടും
കൂടോത്രത്തിന്റെ പവറോ! ഹാരി​ കെയ്ന്റെ ഗോൾ ശ്രമം ‘പറന്നു’; ഘാന ഗോളിയുടെ പണിയെടുത്ത് ക്രോസ്ബാറും
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ