‘തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!

FIFA World Cup 2026: Brazil VS Norway: അന്താരാഷ്ട്ര പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ പരാജയപ്പെടുത്താൻ സാധിക്കാത്ത ഏക രാജ്യം എന്ന അപൂർവ റെക്കോർഡ് നിലനിർത്തിയതിന്റെ സമ്മാനമെന്നപോലെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറാൻ നോർവേയ്ക്ക് സാധിച്ചിരിക്കുന്നു. ബ്രസീലും നോർവേയും നേരത്തെ 5 മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. ആറാമ​ത്തേതായിരുന്നു ഇപ്പോൾ നടന്ന മത്സരം.

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!

Fifa World Cup 2026 Brazil Vs Norway

Published: 

06 Jul 2026 | 08:17 AM

ലോകഫുട്ബോളിൽ സമാനതകളില്ലാത്ത ഒരു ചരിത്രം നോർവേയ്ക്ക് ഉണ്ട്. ബ്രസീലിനോട് ഇതുവരെ തോറ്റിട്ടില്ലാത്ത ഏക ടീമാണ് നോർവേ. ഇപ്പോൾ ​ഫിഫ ലോകകപ്പ് 2026 ന്റെ പ്രീ ക്വാർട്ടറിൽ നോർവേയോട് 2-1ന് തോറ്റ് ബ്രസീൽ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്തായത് ആരാധകരിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കാം. എന്നാൽ നോർവേയുടെ പഴയ അ‌പരാജിത ചരിത്രം അ‌റിയാവുന്നവർ ബ്രസീലിന്റെ ഈ തോൽവി പ്രതീക്ഷിച്ചിരുന്നു എന്നുവേണം പറയാൻ. അ‌ഞ്ച് തവണ ലോകകിരീടം നേടിയ ടീം, ഫുട്ബോൾ മഹാരഥന്മാർ വാണിരുന്ന ടീം. ലോകഫുട്ബോളിൽ കിരിടം ചൂടിയ രാജാക്കന്മാരായിത്തന്നെ വിലസിയിട്ടുള്ള ബ്രസീലിന് പക്ഷേ ഇതുവരെ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് നോർവേ. ഇപ്പോൾ നടന്ന ലോകകപ്പ് മത്സരത്തിന് ശേഷവും ആ ചരിത്രം ഒരു പോറൽ ഏൽക്കാതെ, തിരുത്തപ്പെടാതെ നിലനിൽക്കുന്നു.

ബ്രസീലിന് ഈ ലോകകപ്പിൽ തുടരണമെങ്കിൽ ഒരു ചരിത്രം തിരുത്തിയേ മതിയാകുമായിരുന്നുള്ളൂ, നോർവേയോട് ഇതുവരെ ജയിച്ചിട്ടില്ല എന്നതായിരുന്നു തിരുത്ത​പ്പെടേണ്ടിയിരുന്ന ആ ചരിത്രം. പക്ഷേ ആ ചരിത്ര ദൗത്യത്തിൽ നെയ്മറും സംഘവും ദയനീയമായി പരാജയപ്പെട്ടു. മറുവശത്ത് ഇത്തവണ എർലിങ് ഹാലൻഡിലൂടെ നോർവേ തങ്ങളുടെ അ‌പരാജിത ചരിത്രം കാത്തുസൂക്ഷിച്ചു.

Also Read: കണ്ണീരിൽ കുതിർന്ന പടിയിറക്കം; വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ

ആകെ 6 കളി

അന്താരാഷ്ട്ര പുരുഷ ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ പരാജയപ്പെടുത്താൻ സാധിക്കാത്ത ഏക രാജ്യം എന്ന അപൂർവ റെക്കോർഡ് നിലനിർത്തിയതിന്റെ സമ്മാനമെന്നപോലെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറാൻ നോർവേയ്ക്ക് സാധിച്ചിരിക്കുന്നു. ബ്രസീലും നോർവേയും നേരത്തെ 5 മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. ആറാമ​ത്തേതായിരുന്നു ഇപ്പോൾ നടന്ന മത്സരം. ഇതിൽ നോർവേ 4 കളികളിൽ ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ സമനിലയിൽ അ‌വസാനിച്ചു.

ഏറ്റവും അവിസ്മരണീയമായ മത്സരം

ബ്രസീൽ- നോർവേ പോരാട്ടത്തിലെ ഇതുവരെ ഉണ്ടായതിൽ ഏറ്റവും അവിസ്മരണീയമായ മത്സരം 1998 ൽ ഫ്രാൻസിൽ നടന്നതായിരുന്നു. അ‌ന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ടോർ ആൻഡ്രെ ഫ്ലോയുടെയും കെജെറ്റിൽ റെക്ഡലിന്റെയും ഗോളുകളുടെ ബലത്തിൽ നോർവേ ബ്രസീലിനെ 2-1 ന് പരാജയപ്പെടുത്തി. ആ ​​ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു അ‌ത്.

ചരിത്രം ആവർത്തിക്കപ്പട്ടു

എന്നാൽ ഇനിയങ്ങോട്ട് ഫിഫ ലോകകപ്പ് 2026 ​പ്രീ ക്വാർട്ടറിൽ നടന്ന ബ്രസീൽ- നോർവേ മത്സരമാകും ഇരുടീമുകളും തമ്മിൽ നടന്ന ഏറ്റവും അ‌വിസ്മരണീയമായ മത്സരമായി പലരും ​വിലയിരുത്തുക. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രം ആവർത്തിക്കപ്പട്ടു, ​ഈ ലോകകപ്പിലെ ഏറ്റവും വലിയ അ‌ട്ടിമറികളിലൊന്നായി ബ്രസീൽ പുറത്താക്കപ്പെട്ടിരിക്കുന്നു.

ലോകകപ്പ് കിരീട പ്രതീക്ഷയുമായി എത്തിയ നെയ്മറിനെയും ബ്രസീൽ സംഘത്തെയും പൂട്ടാൻ എർലിങ് ഹാലൻഡിന്റെ നേതൃത്വത്തിലുള്ള അച്ചടക്കമുള്ള, മത്സരബുദ്ധിയുള്ള നോർവേ ടീമിന് അ‌നായാസമായി കഴിഞ്ഞിരിക്കുന്നു. ഇതോടെ 2002 -ലെ അഞ്ചാം കിരീടവിജയത്തിനു ശേഷം തുടർച്ചയായ ആറാം ലോകകപ്പിലും ബ്രസീലിന് കിരീടമില്ലാതെ മടങ്ങേണ്ടി വന്നിരിക്കുന്നു.

ഇത്തവണത്തെ നേരത്തെയുള്ള പുറത്താകൽ ബ്രസീലിന് കൂടുതൽ ക്ഷീണമാണ് വരുത്തിയിരിക്കുന്നത്. 1990ന് ശേഷം ഇതാദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. തോൽവിക്ക് പിന്നാലെ സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ബ്രസീൽ ആരാധകർക്ക് ഇരട്ടി വേദനയായി. ബ്രസീലിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരം എന്ന നേട്ടത്തോടെയാണ് ​ആരാധകരുടെ സുൽത്താൻ കളം വിടുന്നത്.

English Summary

Norway holds the rare record of being the only country in the history of international men’s football that Brazil has never been able to defeat in the FIFA World Cup 2026 pre-quarterfinals. By defeating Brazil, Norway was able to advance to the World Cup quarterfinals for the first time in history. Brazil and Norway have previously met in 5 matches. The current match was the sixth. Norway won in four of them, and two games ended in a draw.

Follow Us
Related Stories
Neymar Retirement: കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ
FIFA World Cup 2026: കാനറികളെ പേടിപ്പിക്കുന്നത് ആ ചരിത്രം! നോര്‍വേയ്‌ക്കെതിരെ ബ്രസീലിന് തീര്‍ക്കേണ്ടത് 24 വര്‍ഷത്തെ പ്രതികാരം
Vozinha: രണ്ടുനാലു ദിനം കൊണ്ട് വൊസീഞ്ഞയെ തണ്ടിലേറ്റിയതും ഫിഫ! കാംബോ വെര്‍ദെയുടെ ഹീറോ ഇനിയെങ്ങോട്ട്?
മിശിഹയ്ക്കെതിരേ പൊരുതി വീണവരെ ഉയർത്തി ‘അ‌യാൾ’ അ‌വരുടെ ‘​ദൈവ’മായി! കാൽപ്പന്തിലെ ‘ചരിത്ര പുരുഷൻ’ ആയി
Indian Football Crisis: നമുക്കുമില്ലേ ലോകകപ്പ് സ്വപ്നം! എവിടെയാണ് പിഴച്ചത്? ഇന്ത്യൻ ഫുട്ബോളിനെ തകർത്തത് ആര്?
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം