Gautam Gambhir Wife : ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിറും ഭാര്യ നടാഷ ജെയ്നും തമ്മിലുള്ള പ്രണയത്തെപ്പറ്റി അറിയേണ്ടത്

Gautam Gambhir Wife Natasha Jain : ഇന്ത്യയുടെ ഔതിയ പരിശീലകൻ ഗൗതം ഗംഭീറും ഭാര്യ നടാഷ ജെയ്നും തമ്മിലുള്ള പ്രണയം ഏറെ കൗതുകം നിറഞ്ഞതാണ്. 2007ൽ പരിചയപ്പെട്ട ഇരുവരും 2011ൽ വിവാഹിതരാവുകയായിരുന്നു.

Gautam Gambhir Wife : ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിറും ഭാര്യ നടാഷ ജെയ്നും തമ്മിലുള്ള പ്രണയത്തെപ്പറ്റി അറിയേണ്ടത്

Gautam Gambhir Wife (Image Courtesy - Social Media)

Published: 

10 Jul 2024 | 02:13 PM

ഇന്ത്യയുടെ പുതിയ പരിശീലകനായി മുൻ താരം ഗൗതം ഗംഭീറിനെ (Gautam Gambhir) നിയമിച്ചിരിക്കുകയാണ്. ഈ മാസാവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിൻ്റെ ആദ്യ ചുമതല. മുൻപ് ലക്നൗ സൂപ്പർ ജയറ്റ്ൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ഉപദേശകനായിരുന്ന ഗംഭീറിനൊപ്പം ഈ യാത്രയിൽ എപ്പോഴും ഒപ്പമുള്ള ഒരാളുണ്ട്, ഭാര്യ നടാഷ ജെയ്ൻ.

2007ലാണ് ഗംഭീറും നടാഷയും പരിചയപ്പെടുന്നത്. ഇരുവരുടെയും പൊതുസുഹൃത്ത് വഴിയായിരുന്നു പരിചയപ്പെടൽ. വളരെ പെട്ടെന്ന് തന്നെ ഇരുവരും തമ്മിൽ സൗഹൃദത്തിലായി. എന്നാൽ, രണ്ട് പേരും തങ്ങളുടെ ബന്ധം പരസ്യപ്പെടുത്തിയില്ല. സുഹൃദ്ബന്ധം പ്രണയമാവാൻ അധിക കാലം വേണ്ടിവന്നില്ല. ഇരുവരുടെയും പിതാക്കന്മാർ തമ്മിൽ സൗഹൃദത്തിലായിരുന്നത് ഈ ബന്ധത്തെ കൂടുതൽ ദൃഢമാക്കി. 2011ലായിരുന്നു ഇവരുടെ വിവാഹം. 2011ൽ വിവാഹം വച്ചത് തന്നെ ഗംഭീറിൻ്റെ ആവശ്യപ്രകാരമായിരുന്നു. ലോകകപ്പിന് ശേഷം വിവാഹമെന്നതായിരുന്നു താരത്തിൻ്റെ ആവശ്യം. 2014ൽ ഇരുവർക്കും ഒരു മകൾ ജനിച്ചു, ആസീൻ. 2017ൽ രണ്ടാമത്തെ മകൾ അനൈസയും ഈ കുടുംബത്തിൻ്റെ ഭാഗമായി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അടുത്ത പരിശീലകനായി മുൻ ദേശീയ താരം ഗൗതം ഗംഭീർ തന്നെ എത്തും. ഗംഭീറിനെ പുതിയ പരിശീലകനായി നിയമിച്ച വിവരം ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ അറിയിച്ചു. നേരത്തെ, ഗംഭീറാവും ഇന്ത്യൻ പരിശീലകനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് ബിസിസിഐയുടെ പ്രഖ്യാപനം.

തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് ജയ് ഷാ പുതിയ പരിശീലകനെ നിയമിച്ച വിവരം അറിയിച്ചത്. ടി20 ലോകകപ്പോടെ സ്ഥാനമൊഴിഞ്ഞ രാഹുൽ ദ്രാവിഡിന് പകരമാണ് ഗംഭീർ എത്തുന്നത്. 13 വർഷത്തിന് ശേഷം ഇന്ത്യക്ക് ഒരു ലോകകപ്പ് നേടിക്കൊടുത്തതിന് ശേഷമാണ് ദ്രാവിഡ് പടിയിറങ്ങിയത്. ദ്രാവിഡിന് ശേഷം ഗംഭീറാവും ഇന്ത്യൻ പരിശീലകനെന്ന് ലോകകപ്പിന് മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

Also Read : Gautam Gambhir : ഗംഭീർ തന്നെ ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകൻ; സ്ഥിരീകരിച്ച് ബിസിസിഐ

പരിശീലക കരിയറിൽ ഗംഭീറിൻ്റെ ആദ്യ പ്രധാന ജോലി 2022ൽ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിനൊപ്പമായിരുന്നു. ടീമിൻ്റെ ഉപദേശകനായിരുന്നു. കഴിഞ്ഞ വർഷം ലക്നൗ വിട്ട ഗംഭീർ മുൻപ് താൻ ക്യാപ്റ്റനായി കിരീടം നേടിക്കൊടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഉപദേശകനായി തിരികെയെത്തി. കൊൽക്കത്തയായിരുന്നു ഈ വർഷത്തെ ഐപിഎൽ ചാമ്പ്യന്മാർ. ടീമിൻ്റെ കിരീടധാരണത്തിൽ ഗംഭീറിൻ്റെ പങ്ക് താരങ്ങൾ ഉൾപ്പെടെ എടുത്തുപറഞ്ഞിരുന്നു.

പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കവെ ഗംഭീർ ചില നീബന്ധനകൾ വച്ചതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കോച്ചിംഗ് സ്റ്റാഫുകളെ താൻ തന്നെ തിരഞ്ഞെടുക്കുമെന്നും ടീമിൽ പൂർണ സ്വാതന്ത്ര്യം നൽകുമെന്നുമൊക്കെ ഗംഭീർ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. 2027 ഏകദിന ലോകകപ്പ് വരെയായിരിക്കും ഗംഭീറിന്‍റെ കാലാവധി. ഗംഭീര്‍ ചുമതലയേല്‍ക്കുന്നതോടെ ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിൽ വലിയ മാറ്റം വന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പരിശീലകൻ അഭിഷേക് നായരിനോട് സപ്പോർട്ട് സ്റ്റാഫ് ആയി ചേരാൻ ഗംഭീർ ആവശ്യപ്പെട്ടിട്ടുണ്ട്. കൊൽക്കത്തയുടെ യുവതാരങ്ങളുടെ പുരോഗതിക്ക് പിന്നിൽ അഭിഷേക് നായരിന് വലിയ പങ്കാണുള്ളത്. ഗംഭീറിനൊപ്പം അഭിഷേകും പോവുകയാണെങ്കിൽ കൊൽക്കത്തയ്ക്ക് അത് കനത്ത തിരിച്ചടിയാവും. ജൂലായ് 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാവും ഗംഭീറിൻ്റെ ആദ്യ പരിശീലന ചുമതല.

 

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ