FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?

Germany vs Curacao 2026 World Cup Preview: കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ആലപ്പുഴയെക്കാളും ചെറിയൊരു രാജ്യം ഇന്ന് ഫിഫ ലോകകപ്പിലെ കന്നി പോരാട്ടത്തിന് ഇറങ്ങുകയാണ്; ക്യുറസാവോ! ജര്‍മ്മനിയ്‌ക്കെതിരെയാണ് ക്യുറസാവോയുടെ കന്നി പരീക്ഷണം. രാത്രി 10:30-നാണ് മത്സരം.

FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?

Curacao Football

Published: 

14 Jun 2026 | 09:30 PM

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ ആ ആലപ്പുഴയെക്കാളും ചെറിയൊരു രാജ്യം ഇന്ന് ഫിഫ ലോകകപ്പിലെ കന്നി പോരാട്ടത്തിന് ഇറങ്ങുകയാണ്; ക്യുറസാവോ! മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയ്‌ക്കെതിരെയാണ് ക്യുറസാവോയുടെ കന്നി പരീക്ഷണം. ഇന്ത്യൻ സമയം രാത്രി 10:30-നാണ് മത്സരം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടി വന്ന നാണക്കേട് മാറ്റാനാണ് ജര്‍മ്മനി എത്തുന്നത്. ജൂലിയൻ നാഗെൽസ്മാന്റെ കീഴിൽ സമീപകാലത്ത് മികച്ച പ്രകടനമാണ്‌ ‘ഡൈ മാൻഷാഫ്റ്റ്’ പുറത്തെടുക്കുന്നത്. ക്യുറസാവോയ്‌ക്കെതിരെ ആധികാരിക ജയമാണ് ജര്‍മ്മന്‍ പടയുടെ ലക്ഷ്യം.

എതിരാളികള്‍ അതിശക്തരെങ്കിലും ക്യൂറസാവോയെ കുറച്ചുകാണാനാകില്ല. പരിശീലകൻ ഡിക്ക് അഡ്വക്കാറ്റിന്റെ തന്ത്രങ്ങളാണ് ക്യുറസാവോയുടെ കരുത്ത്. ഡച്ച് ഫുട്ബോൾ അക്കാദമികളിലൂടെ വളർന്നുവന്ന സാങ്കേതിക തികവുള്ള താരങ്ങളും ക്യുറസാവോയുടെ പ്രതീക്ഷകളാണ്.

താഹിത് ചോങ്, ജുനിഞ്ഞോ ബാക്കുന എന്നിവരുടെ കൗണ്ടര്‍ അറ്റാക്കിലെ വൈദഗ്ധ്യം ക്യുറസാവോയെ അപകടകാരികളാക്കുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ചുള്ള പരിചയക്കുറവാണ് ക്യുറസാവോയെ അലട്ടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്ത ടീമാണ് ക്യുറസാവോ. ജര്‍മ്മനിക്കെതിരെ സമനിലയെങ്കിലും പിടിച്ചുവാങ്ങാനായാല്‍ തന്നെ അത്‌ വലിയ നേട്ടമാണ്.

Also Read: FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌

ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ്, കൈ ഹാവെര്‍ട്‌സ്‌ തുടങ്ങിയ താരങ്ങളാണ് ജര്‍മ്മനിയുടെ കരുത്ത്. ഗോള്‍കീപ്പര്‍ മാനുവല്‍ നോയറിന്റെ പ്രകടനവും നിര്‍ണായകമാകും. പ്രതിരോധ നിരയിലെ ചില പാളിച്ചകളാണ് ജര്‍മ്മനിയുടെ തലവേദന.

ചെറിയ രാജ്യം, വലിയ അത്ഭുതം

ഇന്ത്യ എന്ന് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുമെന്നറിയില്ല. കേരളത്തിലെ ഒരു ജില്ലയുടെ അത്രയും പോലും വലിപ്പമില്ലാത്ത ക്യുറസാവോ ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്നത് അതിശയത്തോടെയല്ലാതെ കാണാനുമാകില്ല. ചെറിയ ഈ രാജ്യം ലോകകപ്പിന് യോഗ്യത നേടിയത് വലിയൊരു അത്ഭുതമാണ്. ഏകദേശം ഒന്നര ലക്ഷമാണ് ക്യുറസാവോയിലെ ജനസംഖ്യ.

കരീബിയൻ കടലിന്റെ തെക്കുഭാഗത്ത് (പ്രത്യേകിച്ച് ഡച്ച് കരീബിയൻ മേഖലയിൽ), വെനിസ്വേലയ്ക്ക് ഏകദേശം 65 കിലോമീറ്റർ (40 മൈൽ) വടക്കായും അരൂബയ്ക്ക് 80 കിലോമീറ്റർ (50 മൈൽ) തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമാണ് ക്യുറസാവോ. 2023-ലെ സെൻസസ് പ്രകാരം കുറകാവോയിലെ ജനസംഖ്യ 155,826 ആണ്. 444 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം വില്ലെംസ്റ്റാഡ് ആണ്.

‘ക്യുറസാവോ’ എന്ന പേര് ഇവിടുത്തെ തദ്ദേശീയരായ ജനവിഭാഗങ്ങൾ സ്വയം വിളിച്ചിരുന്ന പേരിൽ നിന്നാകാം ഉണ്ടായത്. ഇവിടുത്തെ നിവാസികളെ ‘ഇൻഡിയോസ് ഇവിടുത്തെ’ എന്ന് വിശേഷിപ്പിക്കുന്ന ആദ്യകാല സ്പാനിഷ് രേഖകൾ ഈ വാദത്തെ പിന്തുണയ്ക്കുന്നു.

ഡച്ച് ആണ് ഔദ്യോഗിക ഭാഷയെങ്കിലും, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളും ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 1914-ൽ മരക്കൈബോ ബേസിനിൽ എണ്ണ നിക്ഷേപം കണ്ടെത്തിയത് കുറകാവോയെ ഒരു പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി മാറ്റുകയും, അതിന്റെ സാമ്പത്തിക രംഗത്തെ പൂർണ്ണമായി മാറ്റിമറിക്കുകയും ചെയ്തു.

English Summary

Germany faces Curacao in a historic 2026 FIFA World Cup clash. The European giants are strong favorites against the debutant nation. However, undefeated Curacao relies on counter-attacks to cause an upset. Notably, the tiny Caribbean island is smaller than Alappuzha district.

Follow Us
Related Stories
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്