AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എൽദോസ് പോളിനും ട്രീസാ ജോളിക്കും ജിവി രാജ പുരസ്‌കാരം

GV Raja Award for Eldhose Paul and Treesa Jolly: കേരളത്തിലെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ജിവി രാജ പുരസ്‌കാരത്തിന്റെ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗം അ‌വാർഡ് ബാഡ്മിൻ്റൺ താരം ട്രീസ ജോളിയും സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

എൽദോസ് പോളിനും ട്രീസാ ജോളിക്കും ജിവി രാജ പുരസ്‌കാരം
Gv Raja Award For Eldhose Paul And Treesa JollyImage Credit source: Facebook
Prasanth Kumar
Prasanth Kumar | Published: 12 Oct 2026 | 10:55 PM

തിരുവനന്തപുരം: 2025-26 വർഷത്തെ ജിവി രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ ജിവി രാജ പുരസ്‌കാരത്തിന്റെ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗം അ‌വാർഡ് ബാഡ്മിൻ്റൺ താരം ട്രീസ ജോളിയും സ്വന്തമാക്കി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുകയും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുകയും ചെയ്ത താരമാണ് എൽദോസ് പോൾ. ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിലെ സ്വർണ്ണം, കോമൺവെൽത്ത് ഗെയിംസിൽ ടീം വെങ്കലവും വനിതാ ഡബിൾസ് വെങ്കലവും, ഏഷ്യൻ മിക്സഡ് ടീം വെങ്കലം, ഓൾ ഇംഗ്ലണ്ട് സെമി ഫൈനൽ പ്രവേശനം എന്നീ നേട്ടങ്ങളാണ് ട്രീസയെ അവാർഡിന് അർഹയാക്കിയത്.

ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് ഡോ. പി.ടി ജോസഫിനെ തെരഞ്ഞെടുത്തു. മികച്ച കായിക പരിശീലകനായി അനൂപ് ജോസഫിനെ തിരഞ്ഞെടുത്തു. മികച്ച കായിക അധ്യാപകൻ ഡോ. സദാനന്ദൻ സി.എസും മികച്ച കോളേജ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജുമാണ്.

Also Raed: തടഞ്ഞിടുന്ന വന്മതിൽ അ‌ല്ല, ഇത് അ‌ടിച്ച് പറത്തുന്ന മകൻ ‘മതിൽ’; 41 പന്തിൽ 85 റൺസ് നേടി രാഹുൽ ദ്രാവിഡിന്റെ മകൻ

മികച്ച സ്‌പോർട്‌സ് ഹോസ്റ്റൽ കായികതാരമായി വോളിബോൾ താരങ്ങളായ എഡ്വിൻ പോൾ സിബിയേയും അനാമികയേയും തിരഞ്ഞെടുത്തു. പാരാ പവർ ലിഫ്റ്ററായ ജോബി മാത്യുവും മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം വിക്ടർ മഞ്ഞിലയും പ്രത്യേകം പരാമർശം നേടി. അഞ്ജു ബോബി ജോർജ്ജ്, പി.ആർ ശ്രീജേഷ്, ഡോ ബിനു ജോർജ് വർഗീസ്, സനിൽ പി തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മലയാള മനോരമയിലെ അജയ് ബെന്നിനെ മികച്ച റിപ്പോർട്ടറായും മാതൃഭൂമിയിലെ കെ കെ സന്തോഷിനെ മികച്ച ഫോട്ടോഗ്രാഫറായും തിരഞ്ഞെടുത്തു. മികച്ച സ്പോർട്‌സ് ദൃശ്യമാധ്യമ പരിപാടി പുരസ്‌കാരം ഏഷ്യാനെറ്റിലെ ശ്രാവൺ കൃഷ്‌ണയ്‌ക്കും കായികപുസ്‌തക പുരസ്‌കാരം ബി ടി സിജിൻ രചിച്ച ‘ഉണരൂ ആരാധകരേ ഉണരൂ’വിനും ലഭിച്ചു.

കേരളത്തിന്റെ കായിക രംഗത്തിന് വലിയ സംഭാവനകൾ നൽകിയ കേണൽ ഗോദവർമ്മ രാജയുടെ (ജി.വി. രാജ) സ്മരണാർത്ഥം കേരള സർക്കാരിന്റെ കായിക വകുപ്പും കേരള സംസ്ഥാന സ്പോർട്സ് കൗൺയിലും ചേർന്ന് നൽകുന്ന സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയാണ് ജിവി രാജ പുരസ്കാരം. ഈ വർഷത്തെ പുരസ്കാര വിതരണം ചൊവ്വ വൈകിട്ട്‌ 6.30ന്‌ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്‌പോർട്‌സ്‌ നൈറ്റിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ചടങ്ങിൽ ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചവരെ ആദരിക്കും.

English Summary

Triple jumper Eldhose Paul and badminton player Treesa Jolly have won the G.V. Raja Award- Kerala’s highest sporting honor- in the men’s and women’s categories, respectively. The award comprises a cash prize of Rs. 3 lakh, a plaque, and a citation.

Follow Us