5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Rishabh Pant: ഡേയ് അപ്പോ ഞാൻ ആര്! ബം​ഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്, വീഡിയോ

Rishabh Pant: 124 പന്തിൽ നിന്ന് 109 റൺസെടുത്ത ഋഷഭിന്റെ ഇന്നിം​ഗ്സിൽ 11 ഫോറും നാലു സിക്സും ഉൾപ്പെടുന്നു. മെഹ്ദി ഹസൻ മിറാസിനായിരുന്നു താരത്തിന്റെ വിക്കറ്റ്.

Rishabh Pant: ഡേയ് അപ്പോ ഞാൻ ആര്! ബം​ഗ്ലാദേശിനായി ഫീൽഡ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്, വീഡിയോ
Credits: BCCI X Handle
athira-ajithkumar
Athira CA | Published: 21 Sep 2024 14:48 PM

ചെന്നൈ: ​ക്രീസിന് അകത്തും പുറത്തും ആരാധകരുടെ ഇഷ്ടതാരമാണ് ഇന്ത്യൻ താരം ഋഷഭ് പന്ത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ആരാധകർക്ക് ചിരിക്കാനിടയുള്ള ‌സന്ദർഭങ്ങളും താരം ഒരുക്കാറുണ്ട്. അന്തരത്തിൽ ബം​ഗ്ലാ കടുവകളെ ഫീൽഡ് സെറ്റ് ചെയ്യാൻ പഠിപ്പിക്കുന്ന പന്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ.

ബാറ്റിംഗിനായി ആരംഭിക്കാനാരിക്കെ ബം​ഗ്ലാദേശ് ബൗളറോട് തൻറെ ലെഗ് സൈഡിൽ ഒരു ഫീൽഡറെ നിർത്താൻ പന്ത് നിർദ്ദേശിക്കുകയായിരുന്നു. പന്തിന്റെ നിർദ്ദേശാനുസരണം അവിടെ ഒരു ഫീൽഡറെയും നിർത്തി. 2019-ലെ ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനെതിരായ മത്സരത്തിൽ എം.എസ് ധോണിയും ഇത്തരത്തിൽ ഫീൽഡ് സെറ്റ് ചെയ്തിട്ടുണ്ട്.

“>

 

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ പാഡണിഞ്ഞ പന്ത് കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കി. 124 പന്തിൽ നിന്നാണ് താരം 109 റൺസെടുത്തത്. 11 ഫോറും നാലു സിക്സും ഉൾപ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിം​ഗ്സ്. മെഹ്ദി ഹസൻ മിറാസിനായിരുന്നു വിക്കറ്റ്. ആദ്യ ഇന്നിം​ഗ്സിൽ 39 റൺസിന് പന്ത് മടങ്ങിയിരുന്നു. ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ പന്ത് ധോണിയുടെ റെക്കോഡിനൊപ്പമെത്തി. 144 ഇന്നിം​ഗ്സുകളിൽ നിന്നാണ് ധോണി 6 സെഞ്ച്വറികൾ സ്വന്തമാക്കിയതെങ്കിൽ 58 ഇന്നിം​ഗ്സുകളിൽ നിന്നാണ് പന്തിന്റെ നേട്ടം. വൃദ്ധിമാൻ സാഹയാണ് ഇരുവർക്കും പിന്നിലുള്ളത്.

ചെന്നെെയിൽ നടക്കുന്ന ടെസ്റ്റിൽ ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടിയതോടെ ‌ബം​ഗ്ലാദേശിന് മുന്നിൽ ഇന്ത്യ 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മൂന്നാം ദിനം 81/3 എന്ന നിലയിൽ ബാറ്റിം​ഗിനിറങ്ങിയ ഇന്ത്യ, നാല് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ശുഭ്മാൻ ​ഗിൽ- ഋഷഭ് പന്ത് സഖ്യം മാണ് രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യ സെക്ഷനിൽ ഇരുവരും ചേർന്ന് 124 റൺസാണ് അടിച്ചുകൂട്ടിയത്. 109 റൺസ് പന്തും 119 റൺസ് ​ഗില്ലും സ്വന്തമാക്കി. 176 പന്തിൽ നിന്നാണ് ​ഗിൽ 119 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തത്. 10 ഫോറും നാലു സിക്സും ​ഗില്ലിന്റെ ഇന്നിം​ഗ്സിലുണ്ട്. 22 റൺസുമായി കെ എൽ രാഹുൽ പുറത്താകാതെ നിന്നു. ആദ്യ ഇന്നിം​ഗ്സിൽ താരം ഡക്കായി മടങ്ങിയിരുന്നു.  ഓപ്പണർ യശസ്വി ജയ്സ്വാൾ (10), നായകൻ രോഹിത് ശർമ്മ (5), വിരാട് കോലി (17) എന്നിവരുടെ മുൻനിര വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Latest News