IND vs PAK, T20 World Cup Head To Head: ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മേൽക്കൈ, പാകിസ്താൻ വിജയിച്ചത് ഒരേയൊരു തവണ

IND vs PAK, T20 World Cup Head To Head Records : ടി20 ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോൾ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത്. ആകെ ഏഴ് തവണ ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ ആറുതവണയും ഇന്ത്യ വിജയിച്ചു.

IND vs PAK, T20 World Cup Head To Head: ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മേൽക്കൈ, പാകിസ്താൻ വിജയിച്ചത് ഒരേയൊരു തവണ

IND vs PAK, T20 World Cup Head To Head (Image Source- Social Media)

Published: 

07 Jun 2024 | 06:59 PM

ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മേൽക്കൈ

ടി20 ലോകകപ്പിൽ മറ്റൊരു ക്ലാസിക് ഇന്ത്യ – പാകിസ്താൻ പോരാട്ടത്തിലേക്ക് കൂടി ലോകം ഉറ്റുനോക്കുകയാണ്. വരുന്ന ഞായറാഴ്ച, ജൂൺ 9ന് ഇന്ത്യൻ സമയം രാത്രി എട്ടുമണിക്ക് ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. അമേരിക്ക വരെ തോല്പിച്ച പാകിസ്താൻ നിലവിൽ ഇന്ത്യക്ക് എതിരാളികളല്ല. ടി-20 ലോകകപ്പ് ചരിത്രവും അതാണ് സൂചിപ്പിക്കുന്നത്. ടി20 ലോകകപ്പുകളിൽ ആകെ ഏഴ് തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ ആറ് തവണയും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം പാകിസ്താൻ സ്വന്തമാക്കി. ഒരു കളി ഉപേക്ഷിച്ചു. നമുക്ക് ആ മത്സരങ്ങൾ ഒന്ന് പരിശോധിക്കാം.

2007 ലോകകപ്പ്

2007ലെ പ്രഥമ ലോകകപ്പിൽ രണ്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. രണ്ടും ആവേശം നിറഞ്ഞ മത്സരങ്ങൾ. സെപ്തംബർ 14നു നടന്ന ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 141 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താനും നേടിയത് 141 റൺസ്. അവർക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. കളി ബോൾ ഔട്ടിൽ. സൂപ്പർ ഓവർ യുഗത്തിനു മുൻപുള്ള കാലമാണ്. ബോളൗട്ടിൽ വിരേന്ദർ സെവാഗും ഹർഭജൻ സിംഗും റോബിൻ ഉത്തപ്പയും ഇന്ത്യക്കായി കുറ്റി എറിഞ്ഞുവീഴ്ത്തിയപ്പോൾ പാകിസ്താനായി പന്തെറിഞ്ഞ യാസിർ അറാഫത്തും ഉമർ ഗുല്ലും ഷാഹിദ് അഫ്രീദിയും മിസ് ചെയ്തു. ഇന്ത്യക്ക് ഫൈനൽ.

പിന്നീട് ഇരുവരും ഏറ്റുമുട്ടിയത് ഫൈനലിൽ. കളി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റൺസ് നേടി. മറുപടി ബാറ്റിംഗിൽ അവസാന ഓവറിലേക്ക് നീണ്ട ആവേശകരമായ കളിയിൽ ഇന്ത്യ വിജയിച്ചത് അഞ്ച് റൺസിന്. രവി ശാസ്ത്രിയുടെ ‘ശ്രീശാന്ത്, ടേക്സ് ഇറ്റ്’ എന്ന കമൻ്ററിയിൽ മലയാളി താരം ശ്രീശാന്ത് മിസ്ബാഹുൽ ഹഖിനെ പിടികൂടി ഇന്ത്യക്ക് വിജയം.

Read Also: IND vs PAK, T20 World Cup 2024 Live Streaming: ലോകകപ്പിൽ പാകിസ്താനും ഇന്ത്യയും നേർക്കുനേർ; ഞായറാഴ്ച ന്യൂയോർക്കിൽ തീപാറും

2012 ലോകകപ്പ്

ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ എൽ ബാലാജിയുടെ മികവിൽ ഇന്ത്യ പാകിസ്താനെ 128ന് ഓൾ ഔട്ടാക്കി. മറുപടി ബാറ്റിംഗിൽ വിരാട് കോലി 78 റൺസുമായി തിളങ്ങിയപ്പോൾ ഇന്ത്യൻ വിജയം എട്ട് വിക്കറ്റിന്.

2014 ലോകകപ്പ്

സൂപ്പർ 10 ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 7 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ മുന്നേറ്റ നിര ആകെ തിളങ്ങിയപ്പോൾ ഇന്ത്യയുടെ വിജയം ഏഴ് വിക്കറ്റിന്.

2016 ലോകകപ്പ്

സൂപ്പർ 10 ഗ്രൂപ്പ് മത്സരത്തിൽ 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ പാകിസ്താൻ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 118 റൺസ് നേടി. 55 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയുടെ മികവിൽ ഇന്ത്യക്ക് 6 വിക്കറ്റ് ജയം.

2021 ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിൽ വിരാട് കോലിയും (57) ഋഷഭ് പന്തും (39) തിളങ്ങിയപ്പോൾ ഇന്ത്യ നേടിയത് 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്. മറുപടി ബാറ്റിംഗിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പാകിസ്താൻ വിജയിച്ചു. ലോകകപ്പുകളിൽ ഇന്ത്യക്കെതിരെ പാകിസ്താൻ നേടുന്ന ആദ്യ ജയം.

2022 ലോകകപ്പ്

ഗ്രൂപ്പ് ഘട്ടത്തിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ 159 റൺസ് നേടി. മറുപടി ബാറ്റിംഗിൽ പരാജയമുറപ്പിച്ച ഇന്ത്യയെ അസാമാന്യ ബാറ്റിംഗ് പ്രകടനത്തോടെ വിരാട് കോലി (82) അവസാന പന്തിൽ വിജയത്തിലെത്തിച്ചു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ