India vs England : ക്യാച്ചുകൾ കളഞ്ഞും എടുത്തും ഇന്ത്യ; ഇംഗ്ലണ്ട് 304 റൺസിന് പുറത്ത്

India vs England Cuttack ODI Updates : ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ജോസ് ബട്ലർ ഇന്ത്യക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

India vs England : ക്യാച്ചുകൾ കളഞ്ഞും എടുത്തും ഇന്ത്യ; ഇംഗ്ലണ്ട് 304 റൺസിന് പുറത്ത്

India Vs England Cuttack Odi

Published: 

09 Feb 2025 18:02 PM

കട്ടക്ക് : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദനത്തിൽ ഇന്ത്യക്ക് 305 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത സന്ദർശകർ 304 റൺസിന് പുറത്തായി. ഓപ്പണർ ബെൻ ഡക്കെറ്റ്, ജോ റൂട്ട്, ലിയാം ലിവിങ്സ്റ്റോൺ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിൻ്റെ സ്കോർ ബോർഡ് 300 കടന്നത്. മൂന്നോളം ക്യാച്ചുകൾ കൈവിട്ട് കളഞ്ഞത് ഇന്ത്യക്ക് മത്സരത്തിൽ വിനയായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലാണ്.

മികച്ച ഒരു അടിത്തറ പാകിയാണ് ഇംഗ്ലണ്ട് തങ്ങളുടെ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണർമാരായ ഫിൽ സോൾട്ടിനെയും ഡക്കറ്റിനെയും പുറത്താക്കാൻ ഇന്ത്യയുടെ പേസർമാർക്ക് സാധിച്ചില്ല. തുടർന്ന് അരങ്ങേറ്റ മത്സരത്തിൽ വരുൺ ചക്രവർത്തിയെത്തി ഏകദിനത്തിലെ തൻ്റെ കന്നിവിക്കറ്റ് നേട്ടത്തിലൂടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നത്. ഇതിനിടെ രണ്ട് ക്യാച്ചുകൾ വിട്ടു കളഞ്ഞ് ഓപ്പണർ ഡക്കറ്റിന് കൂടുതൽ അവസരം ഇന്ത്യൻ ഫീൽഡർമാർ നൽകി. ഒരു ഘട്ടത്തിൽ ഇംഗ്ലീഷ് ഓപ്പണർ സെഞ്ചുറി നേടുമെന്ന് കരുതിയ വേളയിലാണ് രവീന്ദ്ര ജഡേജ രക്ഷകനായി എത്തിയത്.

ALSO READ : Rohit Sharma : രോഹിതിന് ഒരു കുഴപ്പവുമില്ല; മോശം ബാറ്റിംഗ്‌ ഫോമിലും ഇന്ത്യന്‍ ക്യാപ്റ്റന് കോച്ചിന്റെ പിന്തുണ

ശേഷം ജോ റൂട്ടെത്തി ഇംഗ്ലണ്ടിൻ്റെ ബാക്കി ഇന്നിങ്സിനെ നയിച്ചു. റിവേഴ്സ് സ്വീപ്പിലൂടെയും പ്ലേസ്മെൻ്റിലൂടെയും ബൗണ്ടറികൾ കണ്ടെത്തി റൂട്ട് മെല്ലേ ഇംഗ്ലണ്ടിൻ്റ് സ്കോർ ഉയർത്തി. റൂട്ടിന് പിന്തുണയുമായി. ഹാരി ബ്രൂക്കും ക്യാപ്റ്റൻ ബട്ലറും ക്രിസീലെത്തിയിരുന്നു. റൂട്ടും പുറത്തായതിന് പിന്നാലെ എത്തിയ ലിവിങ്സ്റ്റോൺ ആണ് ഇംഗ്ലീഷ് സ്കോർ ബോർഡ് വേഗത്തിൽ 300 കടത്തിയത്. എന്നാൽ തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബോളർമാർ സന്ദർശകരെ അവസാനം വരിഞ്ഞുകെട്ടി. ക്യാച്ചുകൾ കൈവിട്ടു കളഞ്ഞെങ്കിലും ഇന്ത്യ വീഴ്ത്തിയ ഏഴ് വിക്കറ്റുകൾ ക്യാച്ചിലൂടെ തന്നെയാണ് സ്വന്തമാക്കിയത്. ബാക്കി മൂന്ന് താരങ്ങളെ റൺഔട്ടിലൂടെയാണ് ഇന്ത്യ പുറത്താക്കിയത്. ഇന്ത്യക്കായി ജഡേജ മൂന്നും മുഹമ്മദ് ഷമിയും ഹർഷിത റാണയും ഹാർദിക് പാണ്ഡ്യയും ചക്രവർത്തിയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

ഇന്ത്യ രണ്ടും ഇംഗ്ലണ്ട് മൂന്നും മാറ്റങ്ങളുമായിട്ടാണ് ഇന്ന് കട്ടക്കിൽ രണ്ടാം ഏകദിനത്തിനായി ഇറങ്ങിയത്. പരിക്ക് ഭേദമായി വിരാട് കോലി ടീമിൽ തിരികെയെത്തിയപ്പോൾ ഓപ്പണർ യശ്വസ്വി ജയ്സ്വാളിനെ ക്യാപ്റ്റൻ രോഹിത് ശർമ ബഞ്ചിലിരുത്തി. വരുൺ ചക്രവർത്തിക്ക് അരങ്ങേറ്റത്തിനായി അവസരം നൽകിയപ്പോൾ ഇടം കൈയ്യൻ വൃസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെയും ബഞ്ചിലിരുത്തി. ഇംഗ്ലണ്ടാകാട്ടെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ന് രണ്ടാം ഏകദിനത്തിൽ ഇറങ്ങിയിരിക്കുന്നത്. ബോളിങ്ങിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ജോഫ്ര ആർച്ചർ, ജേക്കബ് ബെഥെൽ, ബ്രിഡൺ കാഴ്സ് എന്നിവരെ പുറത്തിരുത്തി മാർക്ക് വുഡ്, ജെയ്മി ഓവർട്ടണും ഗസ് അറ്റ്കിൻ്സണു എന്നിവരെയാണ് ബട്ലർ ഇന്ന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും