India vs England : ആരാധകർക്ക് ആഘോഷരാവ്! കോലി ഇന്ന് കളിക്കും, വരുൺ ചക്രവർത്തിക്ക് അരങ്ങേറ്റം; ഇംഗ്ലണ്ടിന് ബാറ്റിങ്
India vs England Cuttack ODI Update : ഇത്തവണയും ടോസ് നേടിയ ഇംഗ്ലീഷ് ടീം നായകൻ ജോസ് ബട്ലർ ആദ്യം ബാറ്റിങ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയിരിക്കുന്നത്.
കട്ടക്ക് : ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകൻ ജോസ് ബട്ലർ ആതിഥേയർക്കെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ഒഡീഷ കട്ടക്കിലെ ബാരബട്ടി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. ഇന്ത്യ രണ്ടും ഇംഗ്ലണ്ട് മൂന്നും മാറ്റങ്ങളുമായിട്ടാണ് ഇന്നിറങ്ങുന്നത്. പരിക്കിനെ തുടർന്ന് ആദ്യ മത്സരത്തിൽ നിന്നും പിന്‍മാറിയ വിരാട് കോലി ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഇടം നേടി. കൂടാതെ യുവതാരം വരുൺ ചക്രവർത്തി ഇന്ന് ഇന്ത്യയുടെ ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
വിരാട് കോലി പ്ലേയിങ് ഇലവനിലെത്തിയപ്പോൾ യുവതാരം യശ്വസ്വി ജയ്സ്വാളിന് രോഹിത് ശർമ പുറത്തിരുത്തി. കൈൽ മുട്ടിനേറ്റ പരിക്കിനെ തുടർന്നായിരുന്നു കോലി ആദ്യ ഏകദിനത്തിൽ നിന്നും പിന്മാമറിയത്. ചൈനം ആം ബോളർ കുൽദീപ് യാദവിനെ ബഞ്ചിലരുത്തിട്ടാണ് വരുൺ ചക്രവർത്തിക്ക് അരങ്ങേറ്റത്തിനായി അവസരം നൽകിയത്.
പരിക്കിനെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന കുൽദീപ് നാഗ്പൂർ ഏകദിനത്തോടെയാണ് ടീമിൽ തിരികെയെത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ കാര്യമായ പ്രകടനം ഒന്നും പുറത്തെടുക്കാതെ വന്നതോടെയാണ് രോഹിത് ചക്രവർത്തിക്ക് അവസരം നൽകിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു ചക്രവർത്തി കാഴ്ചവെച്ചിരുന്നത്. അതേസമയം ഇന്നത്തെ മത്സരത്തിലും പന്തിന് രോഹിത് പുറത്തിരുത്തിയിരിക്കുകയാണ്.
ഇംഗ്ലണ്ടാകാട്ടെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ന് രണ്ടാം ഏകദിനത്തിൽ ഇറങ്ങിയിരിക്കുന്നത്. ബോളിങ്ങിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പേസർ താരം ജോഫ്ര ആർച്ചറെ പുറത്തിരുത്തി മാർക്ക് വുഡിന് ബട്ലർ അവസരം നൽകി. ജെയ്മി ഓവർട്ടണും ഗസ് അറ്റ്കിൻ്സണുമാണ് ഇന്ന് പ്ലേയിങ് ഇലവനിൽ ഇടം നേടിയ മറ്റ് രണ്ട് ഇംഗ്ലീഷ് താരങ്ങൾ. ഓൾ റൗണ്ട് താരം ജേക്കബ് ബെഥെല്ലിനെയും ബ്രിഡൺ കാഴ്സിനെയും ബെഞ്ചിരുത്തിയാണ് ഇംഗ്ലീഷ് നായകൻ മാറ്റം വരുത്തിയത്.
ALSO READ : Rohit Sharma : രോഹിതിന് ഒരു കുഴപ്പവുമില്ല; മോശം ബാറ്റിംഗ് ഫോമിലും ഇന്ത്യന്‍ ക്യാപ്റ്റന് കോച്ചിന്റെ പിന്തുണ
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ – രോഹിത് ശർമ,ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, ആക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി
ഇംഗ്ലണ്ടിൻ്റെ പ്ലേയിങ് ഇലവൻ – ഫിൽ സോൾട്ട്, ബെൻ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ, ജെയ്മി ഓവർട്ടൺ, ഗസ് അറ്റ്കിൻസൺ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്