India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
ന്യൂസിലൻഡ് 19 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. വൈഭവ് സൂര്യവംശിക്കും ഇന്ന് അവസരം ലഭിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ടീം ഇന്ത്യ പരമ്പരയിൽ 2-0 ന് മുന്നിലാണ്.

Ind Vs Nz
ഇന്ത്യ vs ന്യൂസിലൻഡ് മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം. ന്യൂസിലാൻ്റിനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. 1ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ്. 20 ഒാവറിൽ 198/3 എന്ന സ്കോറാണ് അടിച്ച് കൂട്ടിയത്. ഡാരിൽ മിച്ചൽ 52 പന്തിൽ നിന്ന് പുറത്താകാതെ 89 റൺസ് നേടി. ബ്ലാക്ക്‌ക്യാപ്‌സ് 1.2 ഓവറിൽ 6/1 എന്ന നിലയിലേക്ക് ചുരുങ്ങി, എന്നാൽ ഫിൻ അലനും ഡാരിൽ മിച്ചലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത്.
അലൻ 25 പന്തിൽ നിന്ന് 40 റൺസ് നേടി പുറത്തായി, എന്നാൽ അഞ്ച് ഫോറുകളും അത്രയും സിക്‌സറുകളും ഉൾപ്പെടെ മിച്ചൽ തന്റെ ഇന്നിംഗ്‌സ് ആഴത്തിൽ നടത്തി. ഇന്ത്യക്ക് വേണ്ടി, 33 റൺസിന് 1 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ് ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശക്തമായ തുടക്കം നൽകിയത് അഭിഷേക് ശർമ്മയുടെ സെഞ്ചുറിയാണ്. 35- പന്തിലാണ് അഭിഷേക് സെഞ്ചുറി നേടിയത്. വൈഭവ് സൂര്യ വംശിക്കൊപ്പം ചേർന്നായിരുന്നു അഭിഷേകിൻ്റെ കിടിലൻ പെർഫോമൻസ്. വൈഭവ് 19 പന്തിൽ 45 റൺസ് നേടി. 13 പന്തിൽ നിന്നും 18 റൺസ് നേടിയ സഞ്ജുവും, 5 റൺസ് നേടിയ ശ്രേയസ് അയ്യരുമായിരുന്നു. ഇന്ത്യക്ക് വേണ്ടി ക്രീസിലുണ്ടായിരുന്നത്. അതിവേഗത്തിൽ സ്കോർ ഉയർത്തിയ ഇന്ത്യ 13.2 ഒാവറിലാണ് ലക്ഷ്യം കണ്ടെത്തിയത്. 40 ബോളുകൾ കൂടി ബാക്കി നിൽക്കുമ്പോഴായിരുന്നു വിജയം എന്നതും ശ്രദ്ധേയമാണ്.
English Summary
India Beat New Zealand in third t20 Match for 6 wicket. Abhishek Sharma Scores 100 in 35 Balls. Marked a fastest century