‌India vs Zimbabwe : സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20 ഇന്ന്; ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുമോ?

India vs Zimbabwe T20 Series Starts Today : ഇന്ത്യൻ യുവ ടീമിൻ്റെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്. ശുഭ്മൻ ഗിൽ നയിക്കുന്ന ടീം അഞ്ച് ടി20 മത്സരങ്ങളാണ് കളിക്കുക. അവസാന മൂന്ന് മത്സരങ്ങളിൽ ടീമിനൊപ്പം ചേരുന്ന മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നതിൽ സംശയം നിലനിൽക്കുകയാണ്.

‌India vs Zimbabwe : സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20 ഇന്ന്; ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുമോ?

India vs Zimbabwe T20 Series (Image Courtesy - Social Media)

Published: 

06 Jul 2024 | 01:17 PM

ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുക. 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുവതാരങ്ങളാണ് അണിനിരക്കുക. ശുഭ്മൻ ഗിൽ ആണ് ടീം ക്യാപ്റ്റൻ. അവസാന മൂന്ന് മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പം ചേരും.

താനും അഭിഷേക് ശർമ്മയും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ഗിൽ വ്യക്തമാക്കിയതിനാൽ ഋതുരാജ് ഗെയ്ക്‌വാദ് ഏത് പൊസിഷനിലാവും കളിക്കുക എന്നതിൽ വ്യക്തതയില്ല. ഋതുരാജ് മൂന്നാം നമ്പറിലും റിയാൻ പരഗ് നാലാം നമ്പറിലുമാവും ഇറങ്ങുക എന്നാണ് സൂചന. ധ്രുവ് ജുറേൽ, റിങ്കു സിംഗ് എന്നിവർ അടുത്ത സ്ഥാനങ്ങളിലും കളിക്കും. ഓൾറൗണ്ടറായി വാഷിംഗ്ടൺ സുന്ദറാവും ഇറങ്ങുക. ഖലീൽ അഹ്മദ്, മുകേഷ് കുമാർ എന്നിവർക്കൊപ്പം ആവേശ് ഖാനോ ഹർഷിത് റാണയോ മൂന്നാം പേസറായേക്കും. രവി ബിഷ്ണോയ് ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

നേരത്തെ, ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം കൊടുങ്കാറ്റിനെ തുടർന്ന് ബാർബഡോസിൽ നിന്ന് തിരികെവരാൻ വൈകിയതിനാൽ സഞ്ജുവിനു പകരം ജിതേഷ് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനങ്ങൾക്ക് ശേഷം ഇന്നലെ സഞ്ജു സിംബാബ്‌വെയിലേക്ക് തിരിച്ചിട്ടുണ്ട്. എങ്കിലും ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിലില്ലാത്തതിനാൽ സഞ്ജുവിനെ മൂന്നാം മത്സരം മുതൽ പരിഗണിക്കാനാണ് സാധ്യത. സഞ്ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, ശിവം ദുബെ എന്നിവരും ടീമിൽ ഉൾപ്പെട്ടിരുന്നതാണ്. ഇവർ വരും ദിവസങ്ങളിൽ സിംബാബ്‌വെയിലെത്തും.

Also Read : T20 World Cup 2024 : ട്രോഫിയിൽ തൊടാതെ മോദി; പിടിച്ചത് ക്യാപ്റ്റൻ്റെയും കോച്ചിൻ്റെയും കൈകളിൽ; ലോകകപ്പ് ജേതാക്കൾ പ്രധാനമന്ത്രിക്കൊപ്പം

സഞ്ജു തിരികെയെത്തുമ്പോൾ ഏത് പൊഷനിൽ കളിക്കുമെന്നതാണ് ശ്രദ്ധേയം. മൂന്നാം നമ്പറിൽ സഞ്ജുവിനെ പരീക്ഷിക്കണമെന്ന അഭിപ്രായം പൊതുവെ ഉയരുന്നുണ്ടെങ്കിലും ഋതുരാജ് ഈ പൊസിഷനിൽ നന്നായി കളിച്ചാൽ താരത്തെ മാറ്റിയേക്കില്ല. അങ്ങനെയെങ്കിൽ ധ്രുവ് ജുറേലിനു പകരം അഞ്ചാം നമ്പറിലാവും സഞ്ജുവിനെ പരിഗണിക്കുക. ഇത് താരത്തിൻ്റെ ഗെയിമിനെ ബാധിച്ചേക്കും. ആദ്യ രണ്ട് മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ സഞ്ജു അവസാന മൂന്ന് കളിയും കളിച്ചേക്കില്ല എന്ന് സാരം.

അവിശ്വസനീയ പോരാട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചുകൊണ്ടാണ് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ആവേശകരമായ മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ടി20യിൽ നിന്ന് വിരമിച്ചു. ആദ്യം കോലിയും പിന്നീട് രോഹിതും പിന്നാലെ ജഡേജയും വിരമിക്കൽ പ്രഖ്യാപനം നടത്തുകയായിരുന്നു. മൂവരും മറ്റ് ഫോർമാറ്റുകളിൽ കളി തുടരും. വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം സഞ്ചരിച്ച മൂന്ന് താരങ്ങളാണ് ഇതോടെ പാഡഴിച്ചത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ