അ‌ടി വാങ്ങിക്കൂട്ടി അ‌രങ്ങേറ്റം! ഇന്ത്യൻ ഏകദിന ടീമിൽ എത്തിയ പിന്നാലെ പുത്തൻ കാർ സ്വന്തമാക്കി യുവതാരം

Indian cricketer Aaqib Nabi bought a new car: ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനുവേണ്ടിയും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടിയും കളിക്കുന്ന ആഖ്വിബ് കഴിഞ്ഞ മാസം 30ന് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി അരങ്ങേറിയത്. ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയ സന്തോഷത്തിന് പിന്നാലെ ഇപ്പോൾ ആഖ്വിബിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി എത്തിയിരിക്കുന്നു, ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച് ബാക്ക് സെഗ്മെന്റിലെ പുലിക്കുട്ടനായ i20 N-ലൈൻ ആണ് ആ സന്തോഷം.

അ‌ടി വാങ്ങിക്കൂട്ടി അ‌രങ്ങേറ്റം! ഇന്ത്യൻ ഏകദിന ടീമിൽ എത്തിയ പിന്നാലെ പുത്തൻ കാർ സ്വന്തമാക്കി യുവതാരം

Indian Cricketer Aaqib Nabi Bought Hyundai I20 N Line

Published: 

13 Oct 2026 | 06:42 PM

ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള അ‌രങ്ങേറ്റത്തിന് പിന്നാലെ പുത്തൻ കാർ സ്വന്തമാക്കി യുവ ഇന്ത്യൻ താരം ആഖ്വിബ് നബി. ജമ്മു കശ്മീരിൽ നിന്ന് അ‌ടുത്തിടെ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് എത്തിയ ആഖ്വിബ് നബി വലംകൈയൻ മീഡിയം പേസ് ബൗളറാണ്. ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിനുവേണ്ടിയും ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനുവേണ്ടിയും കളിക്കുന്ന ആഖ്വിബ് കഴിഞ്ഞ മാസം (സെപ്റ്റംബർ) 30ന് ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി അരങ്ങേറിയത്. ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയ സന്തോഷത്തിന് പിന്നാലെ ഇപ്പോൾ ആഖ്വിബിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി എത്തിയിരിക്കുന്നു, ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച് ബാക്ക് സെഗ്മെന്റിലെ പുലിക്കുട്ടനായ i20 N-ലൈൻ (Hyundai i20 N Line) ആണ് ആ സന്തോഷം.

ജമ്മുകശ്മീരിലെ athwas_hyundai തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ആഖ്വിബ് പുത്തൻ കാർ സ്വന്തമാക്കിയ സന്തോഷം പുറത്തുവന്നിരിക്കുന്നത്. ആഖ്വിബ് കാർ ഷോറൂമിലെത്തുന്നതും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം. ഇന്ത്യയിലെ മാസ് മാർക്കറ്റ് സെഗ്മെന്റിലെ ഏറ്റവും പവർഫുൾ ഹാച്ച്ബാക്ക് ആണ് ഈ ഇന്ത്യൻ ബോളർ സ്വന്തമാക്കിയിരിക്കുന്നത്.

Also Read: ഇന്ത്യൻ ടീമിൽ എത്തിയതിന് പിന്നാലെ പുത്തൻ കാർ സ്വന്തമാക്കി യുവതാരം

അ‌തേസമയം പുതിയ വാഹനമൊക്കെ സ്വന്തമാക്കിയെങ്കിലും, ഇന്ത്യൻ ടീമിലേക്കുള്ള ആഖ്വിബ് നബിയുടെ അ‌രങ്ങേറ്റം അ‌ത്ര സുഖകരമായിരുന്നില്ല. ഗുവാഹത്തിയിൽ നടന്ന ഇന്ത്യ- വെസ്റ്റിൻഡീസ് രണ്ടാം ഏകദിനത്തിൽ അ‌രങ്ങേറിയ ആഖ്വിബ് ബാറ്റ്സ്മാന്മാരുടെ അ‌ടിവാങ്ങിക്കൂട്ടുന്ന കാഴ്ചയാണ് കണ്ടത്. വിക്കറ്റൊന്നും നേടാതെ 8.4 ഓവറിൽ 84 റൺസാണ് താരം വിട്ടുകൊടുത്തത്.

അ‌രങ്ങേറ്റം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും ഭാവിയിൽ ഇന്ത്യൻ ടീമിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ ഈ യുവ ബൗളർക്ക് അ‌വസരം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജമ്മു കശ്മീർ ടീമിന്റെ ചരിത്രപരമായ രഞ്ജി ട്രോഫി കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ആഖ്വിബ്. 2025-26 രഞ്ജി ട്രോഫിയിലെ ആ പ്രകടനമാണ് ആഖ്വിബിനെ ഇന്ത്യൻ ടീമിലേക്കെത്തിച്ചത്.

2025-26 രഞ്ജി ട്രോഫി സീസണിൽ 12.65 ശരാശരിയിൽ 60 വിക്കറ്റുകൾ വീഴ്ത്തി, ടൂർണമെന്റിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനും പ്ലെയർ ഓഫ് ദി ടൂർണമെന്റും ആഖ്വിബ് ആയിരുന്നു. ജമ്മു കശ്മീരിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിച്ചത് ആഖ്വിബിന് ഇന്ത്യൻ ടീമിലേക്കും വാതിൽ തുറക്കാൻ ഇടയാക്കി.

2026-ലെ ഐപിഎൽ താരലേലത്തിൽ 8.40 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് ആഖ്വിബ് നബിയെ സ്വന്തമാക്കിയത്. 1996 നവംബർ 4-ന് ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ആണ് ആഖിബ് ജനിച്ചത്. കഴിഞ്ഞ മാസം ഇന്ത്യൻ ടീമിൽ അ‌രങ്ങേറിയതിലൂടെ പർവേസ് റസൂലിനും ഉമ്രാൻ മാലിക്കിനും ശേഷം ഇന്ത്യക്കായി കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ക്രിക്കറ്റ് താരമായി അദ്ദേഹം മാറി.

English Summary

Young Indian cricketer Aqib Nabi has purchased a new car following his debut for the Indian ODI team. Hailing from Jammu and Kashmir, Aqib Nabi is a right-arm medium-pace bowler who recently joined the Indian ODI squad. He made his debut for the Indian team during the second ODI match against the West Indies on September 30. Now, adding to that joy, another happy milestone has arrived in his life: the Hyundai i20 N Line, a standout performer in the premium hatchback segment.

Loading...
Unable to load recommendations.
Follow Us
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
വെള്ളം കുടിച്ചാൽ ഉടനെ മൂത്രമൊഴിക്കാൻ തോനുന്നുണ്ടോ?
റെഡ്മിയുടെ ടർബോ കരുത്തിന് ആമസോണിൽ ഡിസ്കൗണ്ട് വില!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ