Asian Cup qualifier: ബംഗ്ലാദേശിനെതിരായ ഏഷ്യന്‍ കപ്പ് ക്വാളിഫയര്‍; ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡില്‍ മൂന്ന് മലയാളികള്‍
Khalid Jamil names probables for Asian Cup qualifier: എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ഫൈനൽ റൗണ്ട് ക്വാളിഫയർ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 23 താരങ്ങളെയാണ് സാധ്യതാ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. സുനില്‍ ഛേത്രി, സഹല്‍, ജിതിന്‍ എംഎസ് തുടങ്ങിയവര്‍ ഇല്ല. മൂന്ന് മലയാളികള്‍ സ്‌ക്വാഡിലുണ്ട്

Indian Football Team-File Pic
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ഫൈനൽ റൗണ്ട് ക്വാളിഫയർ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 23 താരങ്ങളെയാണ് സാധ്യതാ സ്‌ക്വാഡില്‍ പരിശീലകന്‍ ഖാലിദ് ജാമില്‍ ഉള്‍പ്പെടുത്തിയത്. സുനില്‍ ഛേത്രിയെ ഒഴിവാക്കി. മൂന്ന് മലയാളി താരങ്ങള്‍ സ്‌ക്വാഡില്‍ ഇടം നേടി. മുഹമ്മദ് ഉവൈസ്, ആഷിക് കുരുണിയൻ, മുഹമ്മദ് സനാന്‍ എന്നിവരാണ് സാധ്യതാ സ്‌ക്വാഡില്‍ ഇടം പിടിച്ച മലയാളികള്‍. സഹല്‍ അബ്ദുല്‍ സമദ്, മന്‍വീര്‍ സിങ്, ജിതിന്‍ എംഎസ്, അമരീന്ദര്‍ സിങ്, ഡാനിഷ് ഫാറൂഖ്, ചിങ്‌ലെന്‍സന സിങ്, ഉദാന്ത സിങ്, ബിപിന്‍ സിങ് തുടങ്ങിയവര്‍ക്കും ഇടം നേടാനായില്ല.
ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മുഹമ്മദ് സനാന്‍, റഹീം അലി, വിക്രം പർതാപ് സിംഗ് എന്നിവരാണ് സാധ്യതാ സ്‌ക്വാഡില്‍ ഇടം നേടിയ ഫോര്‍വേഡുകള്‍. ആഷിക് കുരുണിയൻ, ബ്രിസൺ ഫെർണാണ്ടസ്, ലാൽറെംത്ലുവാംഗ ഫനായി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം എന്നിവരാണ് മിഡ്ഫീല്‍ഡര്‍മാര്‍.
ഡിഫൻഡർമാരായി ആകാശ് മിശ്ര, അൻവർ അലി, ബികാഷ് യുംനം, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ എന്നിവര്‍ സാധ്യതാ സ്‌ക്വാഡില്‍ ഇടം പിടിച്ചു. ഗുർപ്രീത് സിംഗ് സന്ധു, ഹൃതിക് തിവാരി, സാഹിൽ എന്നിവരാണ് ഖാലിദ് ജാമില്‍ തിരഞ്ഞെടുത്ത ഗോള്‍ കീപ്പര്‍മാര്‍.
ഇന്ത്യന്‍ സാധ്യതാ സ്‌ക്വാഡ്
ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മുഹമ്മദ് സനാന്‍, റഹീം അലി, വിക്രം പർതാപ് സിംഗ്, ആഷിക് കുരുണിയൻ, ബ്രിസൺ ഫെർണാണ്ടസ്, ലാൽറെംത്ലുവാംഗ ഫനായി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിംഗ് നൗറെം, നിഖിൽ പ്രഭു, സുരേഷ് സിംഗ് വാങ്ജാം, ആകാശ് മിശ്ര, അൻവർ അലി, ബികാഷ് യുംനം, ഹ്മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പ്രംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, ഗുർപ്രീത് സിംഗ് സന്ധു, ഹൃതിക് തിവാരി, സാഹിൽ.
എഎഫ്‌സി ഏഷ്യൻ കപ്പ് 2027 ഫൈനൽ റൗണ്ട് ക്വാളിഫയറിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നവംബർ 18 ന് ധാക്കയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. നാളെ (നവംബര്‍ 6) മുതൽ ടീം ബെംഗളൂരുവിൽ ക്യാമ്പ് ചെയ്യും. നവംബർ 15 ന് ധാക്കയിലേക്ക് പോകും.