IPL 2025: മടങ്ങിവരാത്ത താരങ്ങൾക്ക് താത്കാലികമായി പകരക്കാരെയെടുക്കാം; ഇത്തവണത്തേക്ക് മാത്രം നിയമം മാറ്റി ബിസിസിഐ

Temporary Replacements For IPL: ഈ ഐപിഎൽ സീസണിൽ ടീമുകൾക്ക് താത്കാലിക പകരക്കാരെ ടീമിലെത്തിക്കാൻ അനുവാദം നൽകി ബിസിസിഐ. അടുത്ത സീസണിൽ ഇവരെ നിലനിർത്താൻ അനുവാദമില്ല.

IPL 2025: മടങ്ങിവരാത്ത താരങ്ങൾക്ക് താത്കാലികമായി പകരക്കാരെയെടുക്കാം; ഇത്തവണത്തേക്ക് മാത്രം നിയമം മാറ്റി ബിസിസിഐ

ഐപിഎൽ

Published: 

14 May 2025 18:54 PM

ഐപിഎലിൽ മടങ്ങിവരാത്ത താരങ്ങൾക്ക് താത്കാലിക പകരക്കാരെ ടീമിലെത്തിക്കാൻ അനുവാദം നൽകി ബിസിസിഐ. പല ദേശീയ ടീമുകളിലെയും താരങ്ങൾ പ്ലേ ഓഫ് കളിക്കാനെത്തില്ലെന്നതാണ് പുതിയ നിയമത്തിന് കാരണം. എന്നാൽ, ഈ താരങ്ങളെ അടുത്ത സീസണിൽ റിട്ടെയിൻ ചെയ്യാൻ അനുവാദമുണ്ടാവില്ല. ബിസിസിഐ ഔദ്യോഗികമായി വിവരം അറിയിച്ചിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.

Also Read: IPL 2025: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കൻ താരങ്ങളില്ല; ഓസീസ്, വിൻഡീസ് താരങ്ങളിൽ സംശയം; പ്ലേഓഫിൽ ഐപിഎൽ ഇന്ത്യൻ പ്ലയേഴ്സ് ലീഗ് ആവുമോ?

പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് ഐപിഎൽ പാതിവഴിയിൽ നിർത്തിവച്ചതിനെ തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങൾ പ്ലേ ഓഫ് കളിക്കില്ലെന്നുറപ്പായിക്കഴിഞ്ഞു. ഓസീസ്, വെസ്റ്റ് ഇൻഡീസ് താരങ്ങളും കളിച്ചേക്കില്ല. ഈ സാഹചര്യത്തിൽ ബാക്കിയുള്ള ഗ്രൂപ്പ് മത്സരങ്ങൾക്കും പ്ലേ ഓഫ് മത്സരങ്ങൾക്കും മാത്രമായി താരങ്ങളെ ടീമിലെത്തിക്കാനാണ് ബിസിസിഐ ടീമുകൾക്ക് അനുവാദം നൽകിയിരിക്കുന്നത്. ഐപിപ്പെൽ നിർത്തിവെക്കുന്നതിന് മുൻപ് പകരക്കാരായി ടീമിലെത്തിച്ച താരങ്ങളെ അടുത്ത സീസണിൽ ടീമുകൾക്ക് നിലനിർത്താം. എന്നാൽ, നിർത്തിവച്ചതിന് ശേഷം സൈൻ ചെയ്യുന്ന താരങ്ങളെ നിലനിർത്താൻ സാധിക്കില്ല.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂർ, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങി പല ടീമുകളുടെ വിദേശതാരങ്ങളും പ്ലേ ഓഫിനുണ്ടാവില്ല. ഈ മാസം 17നാണ് ഐപിഎൽ പുനരാരംഭിക്കുക. മെയ് 29ന് പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും. ജൂൺ മൂന്നിനാണ് ഫൈനൽ.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും