AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘ഞങ്ങളുടെ കളിക്കാരെ വേണം’; ഐപിഎല്ലിന് ദക്ഷിണാഫ്രിക്കയുടെ വക എട്ടിന്റെ പണി

Cricket South Africa wants IPL players back by May 26: പ്രാഥമിക കരാർ പ്രകാരം, ബിസിസിഐ എല്ലാ വിദേശ കളിക്കാരെയും മെയ് 26നാണ് റിലീസ് ചെയ്യേണ്ടത്. എന്നാല്‍ റീഷെഡ്യൂള്‍ പ്രകാരം മെയ് 26ന് ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടം പോലും കഴിയില്ലെന്നതാണ് വെല്ലുവിളി. പ്രാരംഭ കരാർ പ്രകാരം താരങ്ങള്‍ 26ന് തിരിച്ചെത്തണമെന്ന്‌ ദക്ഷിണാഫ്രിക്കൻ മുഖ്യ പരിശീലകൻ

IPL 2025: ‘ഞങ്ങളുടെ കളിക്കാരെ വേണം’; ഐപിഎല്ലിന് ദക്ഷിണാഫ്രിക്കയുടെ വക എട്ടിന്റെ പണി
എല്‍എസ്ജിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രത്തിന്റെ ബാറ്റിങ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 May 2025 12:14 PM

പിഎല്‍ അവസാനിക്കുന്നതിന് മുമ്പ് താരങ്ങളെ തിരിച്ചുവിളിക്കാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഷെഡ്യൂള്‍ പ്രകാരം മെയ് 25നായിരുന്നു ഐപിഎല്‍ 2025 സീസണ്‍ അവസാനിക്കേണ്ടിയിരുന്നത്. ഈ പശ്ചാത്തലത്തില്‍ മെയ് 26ന് തിരിച്ചെത്തണമെന്നാണ് തങ്ങളുടെ താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം മെയ് 17 മുതല്‍ ഐപിഎല്‍ പുനഃരാരംഭിക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍. എന്നാല്‍ മെയ് 26ന് താരങ്ങള്‍ തിരിച്ചെത്തണമെന്ന നിലപാടില്‍ മാറ്റമില്ലാതെ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡുമായി നിലവില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ നിലപാടില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡുമായി നിലവില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ നിലപാടില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) അറിയിച്ചെന്നാണ് വിവരം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ടീമിനെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് ദക്ഷിണാഫ്രിക്കയുടെ കടുപിടിത്തം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ഐപിഎല്‍ കളിക്കുന്ന കോർബിൻ ബോഷ്, വിയാൻ മുൾഡർ, മാര്‍ക്കോ യാന്‍സണ്‍, എയ്ഡന്‍ മര്‍ക്രം, ലുങ്കി എൻഗിഡി, കാഗിസോ റബാഡ, റയാൻ റിക്കെൽട്ടൺ, ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീമിലുമുണ്ട്.

ഡെവാൾഡ് ബ്രെവിസ്, ഡൊണോവൻ ഫെറേര, ജെറാൾഡ് കോറ്റ്സി, ക്വിന്റൺ ഡി കോക്ക്, ആൻറിച്ച് നോര്‍ക്യെ, ഡേവിഡ് മില്ലർ, മാത്യു ബ്രീറ്റ്സ്കെ, നാൻഡ്രെ ബർഗർ, ക്വേന മഫാക്ക, ലുയാൻ ഡ്രെ പ്രിട്ടോറിയസ്, ഹെൻറിച്ച് ക്ലാസെൻ എന്നിവര്‍ ടെസ്റ്റ് ടീമില്‍ ഇല്ലാത്തതിനാല്‍ അവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഇളവ് നല്‍കിയേക്കും. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത ഫാഫ് ഡു പ്ലെസിസും ഐപിഎല്ലില്‍ തുടരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുന്ന മറ്റ് താരങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വം.

Read Also: Jasprit Bumrah: ടെസ്റ്റ് ക്യാപ്റ്റന്‍ ആരാകും? ബുംറയ്ക്ക് പിന്തുണയേറുന്നു

പ്രാഥമിക കരാർ പ്രകാരം, ബിസിസിഐ എല്ലാ വിദേശ കളിക്കാരെയും മെയ് 26നാണ് റിലീസ് ചെയ്യേണ്ടത്. എന്നാല്‍ റീഷെഡ്യൂള്‍ പ്രകാരം മെയ് 26ന് ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടം പോലും കഴിയില്ലെന്നതാണ് വെല്ലുവിളി. പ്രാരംഭ കരാർ പ്രകാരം താരങ്ങള്‍ 26ന് തിരിച്ചെത്തണമെന്ന്‌ ദക്ഷിണാഫ്രിക്കൻ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് പറഞ്ഞു. അതുവഴി തങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കുന്നതായി ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഡയറക്ടർ ഇനോച്ച് എൻക്വെ, സിഇഒ ഫോലെറ്റ്സി മോസെക്കി എന്നിവര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പിന്മാറാനാകില്ലെന്നും അവര്‍ അറിയിച്ചു.