AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കൻ താരങ്ങളില്ല; ഓസീസ്, വിൻഡീസ് താരങ്ങളിൽ സംശയം; പ്ലേഓഫിൽ ഐപിഎൽ ഇന്ത്യൻ പ്ലയേഴ്സ് ലീഗ് ആവുമോ?

Overseas Players To Skip IPL Playoffs: വിവിധ വിദേശ ടീമുകളിലെ താരങ്ങൾ ഐപിഎൽ പ്ലേഓഫ് കളിക്കില്ല. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക താരങ്ങളുടെ കാര്യത്തിൽ ഇത് ഉറപ്പാണ്. ഓസീസ്, വിൻഡീസ് താരങ്ങളും കളിച്ചേക്കില്ല.

IPL 2025: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കൻ താരങ്ങളില്ല; ഓസീസ്, വിൻഡീസ് താരങ്ങളിൽ സംശയം; പ്ലേഓഫിൽ ഐപിഎൽ ഇന്ത്യൻ പ്ലയേഴ്സ് ലീഗ് ആവുമോ?
റൊമാരിയോ ഷെപ്പേർഡ്Image Credit source: PTI
abdul-basith
Abdul Basith | Updated On: 14 May 2025 17:40 PM

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളിൽ കളിക്കില്ലെന്നുറപ്പാണ്. ഓസീസ് താരങ്ങൾ കളിക്കുമോ എന്ന സംശയം നിലനിൽക്കുന്നു. ഇവർക്കൊപ്പം വെസ്റ്റ് ഇൻഡീസിൻ്റെ ചില താരങ്ങളും പ്ലേ ഓഫിനെത്തില്ല. പ്ലേ ഓഫ് പ്രതീക്ഷയുള്ള പല ടീമുകളുടെയും പ്രധാനപ്പെട്ട താരങ്ങളൊന്നും പ്ലേഓഫിൽ ഉണ്ടാവില്ല. ചുരുക്കത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേഓഫിലെത്തുമ്പോൾ ഇന്ത്യൻ പ്ലയേഴ്സ് ലീഗ് ആയേക്കുമെന്നതാണ് ആശങ്ക.

ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് പ്ലേ ഓഫ് നഷ്ടമാവാൻ കാരണം ഇരു ടീമുകളും തമ്മിലുള്ള പരിമിത ഓവർ പരമ്പരകളാണ്. മെയ് 29ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ താരമായ ജോസ് ബട്ട്ലർ, മുംബൈ ഇന്ത്യൻസ് താരമായ വിൽ ജാക്ക്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ ജേക്കബ് ബെഥൽ, രാജസ്ഥാൻ റോയൽസ് താരമായ ജോഫ്ര ആർച്ചർ എന്നീ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. രാജസ്ഥാനൊഴികെ മറ്റ് ടീമുകൾ പ്ലേ ഓഫ് പ്രതീക്ഷയിലാണ്. പരമ്പരയിലെ വിൻഡീസ് ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഗുജറാത്ത് താരം ഷെർഫെയിൻ റതർഫോർഡ്, ബെംഗളൂരു താരം റൊമാരിയോ ഷെപ്പേർഡ്, ലഖ്നൗ താരം ഷമാർ ജോസഫ് എന്നിവർ ഇംഗ്ലണ്ടിനെതിരെ കളിച്ചേക്കും.

ഓസീസ് താരങ്ങളിൽ പലരും തിരികെവരില്ല. ജേക്ക് ഫ്രേസർ മക്കർക്കിന് പകരക്കാരനായി ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചുകഴിഞ്ഞു. ഡൽഹിയുടെ തന്നെ മിച്ചൽ സ്റ്റാർക്കും തിരികെവന്നേക്കില്ല. ആർസിബി പേസർ ജോഷ് ഹേസൽവുഡിന് പരിക്കാണ്. തിരികെവരില്ല. പഞ്ചാബിൻ്റെ ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ കാര്യം സംശയമാണ്.

Also Read: IPL 2025: ‘ഞങ്ങളുടെ കളിക്കാരെ വേണം’; ഐപിഎല്ലിന് ദക്ഷിണാഫ്രിക്കയുടെ വക എട്ടിന്റെ പണി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഒരുക്കത്തിനായി മുംബൈയുടെ കോർബിൻ ബോഷ്, റയാൻ റിക്കിൾട്ടൺ, സൺറൈസേഴ്സിൻ്റെ വിയാൻ മുൾഡർ, പഞ്ചാബിൻ്റെ മാര്‍ക്കോ യാന്‍സണ്‍, ലഖ്നൗവിൻ്റെ എയ്ഡന്‍ മര്‍ക്രം, ആർസിബി യുടെ ലുങ്കി എൻഗിഡി, ഗുജറാത്തിൻ്റെ കാഗിസോ റബാഡ, ഡൽഹിയുടെ ട്രിസ്റ്റൻ സ്റ്റബ്‌സ് എന്നീ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഈ മാസം 26ന് തിരികെ പോകും. ഇവരും പ്ലേ ഓഫ് കളിക്കില്ല.