AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: മല്ലുമിനാട്ടി ഈസ് ബാക്ക്; സഞ്ജുവിനെ വരവേറ്റ് രാജസ്ഥാന്‍ റോയല്‍സ്; വീഡിയോ വൈറല്‍

Sanju Samson: ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ താരത്തിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ താരത്തിന് പിന്നീട് ഇതുവരെ കളിക്കാന്‍ സാധിച്ചില്ല

IPL 2025: മല്ലുമിനാട്ടി ഈസ് ബാക്ക്; സഞ്ജുവിനെ വരവേറ്റ് രാജസ്ഥാന്‍ റോയല്‍സ്; വീഡിയോ വൈറല്‍
സഞ്ജു സാംസണ്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 May 2025 13:44 PM

പിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കായി രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുപ്പ് ആരംഭിച്ചു. നിരവധി താരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, വൈഭവ് സൂര്യവംശി, ആകാശ് മധ്‌വാല്‍ തുടങ്ങിയവര്‍ ടീം ഹോട്ടലിലേക്ക് എത്തിയതിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ടു. ‘മല്ലുമിനാട്ടി ഈസ് ബാക്ക്’ എന്ന കുറിപ്പോടെയാണ് സഞ്ജുവിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ പുറത്തുവിട്ടത്. ആവേശം സിനിമയിലെ ‘ഇലുമിനാട്ടി’ എന്ന പാട്ടാണ് പശ്ചാത്തലമായി പങ്കുവച്ചത്.

ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് രാജസ്ഥാന് അവശേഷിക്കുന്നത്. മെയ് 18ന് പഞ്ചാബ് കിങ്‌സിനെയും, 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നേരിടും. സീസണില്‍ നിരാശജനകമായ പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഇതിനകം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. 12 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് വിജയിച്ചത്.

മൂന്ന് മത്സരങ്ങള്‍ അവസാന ഓവറുകളിലാണ് രാജസ്ഥാന് കൈവിട്ടത്. ആ മത്സരങ്ങളില്‍ വിജയിക്കാനായിരുന്നെങ്കില്‍ രാജസ്ഥാന് പ്ലേ ഓഫ് സാധ്യത സജീവമാക്കാമായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ സംബന്ധിച്ചിടത്തോളെ ഇത് മോശം സീസണായിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പരിക്കേറ്റ താരത്തിന് ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇമ്പാക്ട് പ്ലയറായി മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയ താരത്തിന് പിന്നീട് ഇതുവരെ കളിക്കാന്‍ സാധിച്ചില്ല. പഞ്ചാബിനെതിരായ മത്സരത്തോടെയാകും താരത്തിന്റെ തിരിച്ചുവരവ്.

Read Also: IPL 2025: ‘ഞങ്ങളുടെ കളിക്കാരെ വേണം’; ഐപിഎല്ലിന് ദക്ഷിണാഫ്രിക്കയുടെ വക എട്ടിന്റെ പണി

പരിക്കേറ്റ സന്ദീപ് ശര്‍മയ്ക്ക് പകരമായി നാന്‍ദ്രെ ബര്‍ഗറിനെയും, നിതീഷ് റാണയ്ക്ക് പകരം ലുയാന്‍ ഡ്രെ പ്രിട്ടോറിയസിനെയും റോയല്‍സ് ടീമിലെത്തിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ടൂര്‍ണമെന്റ് മെയ് 17ന് പുനഃരാരംഭിക്കും. ജൂണ്‍ മൂന്നിനാണ് ഫൈനല്‍.