AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ബിസിസിഐ വിചാരിച്ചാല്‍ ഏത് കൊലകൊമ്പനും വീഴും; വിദേശ താരങ്ങള്‍ മടങ്ങിയെത്തുന്നു; ദക്ഷിണാഫ്രിക്കയും വഴങ്ങി?

IPL 2025 updates: ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. നിലവില്‍ താരം ദേശീയ ടീമിനൊപ്പം യുഎഇ പര്യടനത്തിന് പുറപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസിയും മുസ്തഫിസുറിന് ലഭിച്ചിട്ടില്ല

IPL 2025: ബിസിസിഐ വിചാരിച്ചാല്‍ ഏത് കൊലകൊമ്പനും വീഴും; വിദേശ താരങ്ങള്‍ മടങ്ങിയെത്തുന്നു; ദക്ഷിണാഫ്രിക്കയും വഴങ്ങി?
ഐപിഎല്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 15 May 2025 | 11:46 AM

പിഎല്ലില്‍ വിദേശതാരങ്ങളുടെ മടങ്ങിവരവ് സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങുന്നു. തിരിച്ചെത്തില്ലെന്ന് കരുതിയ പല താരങ്ങളും മടങ്ങിയെത്തുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള തയ്യാറെടുപ്പ് മുന്‍നിര്‍ത്തി മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26ന് തിരിച്ചെത്തണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ബിസിസിഐയുമായി ചര്‍ച്ച നടത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക വഴങ്ങിയില്ല. ഇപ്പോള്‍ താരങ്ങള്‍ക്ക് തിരിച്ചെത്താനുള്ള സമയപരിധി ദക്ഷിണാഫ്രിക്ക ജൂണ്‍ മൂന്ന് വരെ നീട്ടിയെന്നാണ് സൂചന.

പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂണ്‍ മൂന്നിനാണ് ഫൈനല്‍ നടക്കേണ്ടത്. ഇത് അനുസരിച്ച്, ഫൈനലിലെത്തുന്ന ടീമുകളിലുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കലാശപ്പോരാട്ടത്തില്‍ പങ്കെടുക്കാനാകും. ടൂര്‍ണമെന്റിലെ ആദ്യ ഷെഡ്യൂള്‍ പ്രകാരമാണ് താരങ്ങള്‍ മെയ് 26ന് തിരിച്ചെത്തണമെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂലം ടൂര്‍ണമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ന്ന് ഷെഡ്യൂള്‍ പുതുക്കിയെങ്കിലും വിദേശതാരങ്ങളുടെ മടങ്ങിവരവില്‍ അനിശ്ചിതത്വം ഉടലെടുത്തിരുന്നു.

ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ പലരും തിരിച്ചെത്തില്ലെന്നായിരുന്നു ആദ്യം പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ട്രാവിസ് ഹെഡ്, സഹതാരം ട്രാവിസ് ഹെഡ് എന്നിവര്‍ തിരിച്ച് ടീമിനൊപ്പം ചേരുമെന്നാണ് വിവരം. പരിക്കിന്റെ പിടിയിലായിരുന്നു ആര്‍സിബി താരം ജോഷ് ഹേസല്‍വുഡും തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പഞ്ചാബ് കിങ്‌സിന്റെ മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ മടങ്ങിവരവില്‍ തീരുമാനമായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ കാര്യത്തിലും സ്ഥിരീകരണമില്ല.

Read Also: IPL 2025: മക്കർക്കിന് പകരമെത്തിയ മുസ്തഫിസുർ റഹ്മാൻ കളിച്ചേക്കില്ല; ഡൽഹിയുടെ വൻ തന്ത്രത്തിന് ക്രിക്കറ്റ് ബോർഡിൻ്റെ തിരിച്ചടി

ഓസ്‌ട്രേലിയന്‍ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിന് പകരം ഡല്‍ഹി ടീമിലെത്തിച്ച ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. നിലവില്‍ താരം ദേശീയ ടീമിനൊപ്പം യുഎഇ പര്യടനത്തിന് പുറപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ എന്‍ഒസിയും മുസ്തഫിസുറിന് ലഭിച്ചിട്ടില്ല. ജോഫ്ര ആര്‍ച്ചര്‍, സാം കറണ്‍, ജാമി ഒവര്‍ട്ടണ്‍ തുടങ്ങിയവരും ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കില്ല.