IPL 2025: ‘ഐപിഎലിലെ തട്ടിപ്പുകാർ’; ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റൻ ഋഷഭ് പന്ത്
IPL Frauds And Scammers Team: ക്രിക്കറ്റ് അയർലൻഡ് തിരഞ്ഞെടുത്ത തട്ടിപ്പുകാരുടെ ടീം ക്യാപ്റ്റനായി ഋഷഭ് പന്ത്. സീസണിൽ മോശം ഫോമിലുള്ള വമ്പൻ താരങ്ങളാണ് ഈ ടീമിൽ ഉള്ളത്.
ഐപിഎല്ലിലെ തട്ടിപ്പുകാരെന്ന ക്രിക്കറ്റ് അയർലൻഡിൻ്റെ ടീമിൽ ക്യാപ്റ്റനായി ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ ഋഷഭ് പന്ത്. സീസണിൽ മോശം പ്രകടനം നടത്തുന്ന വമ്പൻ പേരുകാരെ ഉൾപ്പെടുത്തിയാണ് ക്രിക്കറ്റ് അയർലൻഡ് ടീം തിരഞ്ഞെടുത്തത്. സീസണിൽ വളരെ മോശം ഫോമിലാണ് ഋഷഭ് പന്ത്. 27 കോടിയെന്ന ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിയ പന്ത് 11 മത്സരങ്ങളിൽ നിന്ന് കേവലം 128 റൺസാണ് നേടിയത്. 99 ആണ് എക്കോണമി. ശരാശരി 13.
ക്രിക്കറ്റ് അയർലൻഡ് തിരഞ്ഞെടുത്ത ടീമിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ അഞ്ച് താരങ്ങളുണ്ട്. സൺറൈസേഴ്സ് ടീമിൽ നിന്ന് രണ്ട് താരങ്ങളാണുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിൽ നിന്ന് ഓരോ താരങ്ങളുണ്ട്. ചെന്നൈ താരങ്ങളായ രാഹുൽ ത്രിപാഠിയും രചിൻ രവീന്ദ്രയുമാണ് ഓപ്പണർമാർ.




On a rain day in Reyjavík, we give you our IPL 2025 frauds and scammers team:
R Tripathi
R Ravindra
I Kishan
R Pant (c & wk)
V Iyer
G Maxwell
L Livingstone
D Hooda
R Ashwin
M Pathirana
M ShamiNo impact player: M Kumar
— Iceland Cricket (@icelandcricket) May 5, 2025
മൂന്നാം നമ്പറിൽ സൺറൈസേഴ്സിൻ്റെ ഇഷാൻ കിഷൻ. ഋഷഭ് പന്ത് നാലാം നമ്പറിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വെങ്കിടേഷ് അയ്യർ, പഞ്ചാബ് കിംഗ്സിൻ്റെ ഗ്ലെൻ മാക്സ്‌വെൽ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ലിയാം ലിവിങ്സ്റ്റൺ എന്നിവർ അടുത്ത സ്ഥാനങ്ങളിൽ. ഫിനിഷറുടെ ഉത്തരവാദിത്തം ചെന്നൈ താരം ദീപക് ഹൂഡയ്ക്കാണ്. ചെന്നൈയുടെ തന്നെ ആർ അശ്വിനാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. മറ്റൊരു ചെന്നൈ താരം മതീഷ പതിരനയും ഹൈദരാബാദ് താരം മുഹമ്മദ് ഷമിയും സ്പെഷ്യലിസ്റ്റ് പേസർമാർ. ഡൽഹി ക്യാപിറ്റൽസിൻ്റെ പേസർ മുകേഷ് കുമാറാണ് ഇംപാക്ട് പ്ലയർ.
Also Read: IPL 2025: പ്ലേഓഫിലേക്ക് മത്സരിക്കാൻ ഏഴ് ടീമുകൾ; ടോപ്പ് ടു സാധ്യത ആർക്കൊക്കെ?: സാധ്യതകൾ ഇങ്ങനെ
ഐപിഎൽ അവസാനത്തിലേക്കടുക്കുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദും പ്ലേഓഫിൽ നിന്ന് പുറത്തായി. 11 മത്സരങ്ങളിൽ എട്ട് ജയം സഹിതം 16 പോയിൻ്റുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ 7 ജയം സഹിതം 15 പോയിൻ്റുള്ള പഞ്ചാബ് കിംഗ്സ് രണ്ടാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുള്ള മുംബൈ ഇന്ത്യൻസ് മൂന്നാമതുമാണ്. 10 മത്സരങ്ങളിൽ ഏഴ് വിജയവുമായി 14 പോയിൻ്റുള്ള ഗുജറാത്താണ് പട്ടികയിൽ നാലാം സ്ഥാനത്ത്.