IPL 2025: ആദ്യ ഇന്നിംഗ്സിൽ ഇംപാക്ട് സബിനെപ്പോലും രംഗത്തിറക്കേണ്ട ഗതികേട്; തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ

CSK First Innings Score vs KKR: ചെന്നൈ സൂപ്പർ കിംഗ്സിനെ 103 റൺസിൽ ഒതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുനിൽ നരേൻ മുന്നിൽ നയിച്ചപ്പോൾ കൊൽക്കത്തയുടെ മറ്റ് ബൗളർമാരും തകർത്തെറിഞ്ഞു.

IPL 2025: ആദ്യ ഇന്നിംഗ്സിൽ ഇംപാക്ട് സബിനെപ്പോലും രംഗത്തിറക്കേണ്ട ഗതികേട്; തല വന്നിട്ടും രക്ഷയില്ലാതെ ചെന്നൈ

ചെന്നൈ - കൊൽക്കത്ത

Updated On: 

11 Apr 2025 21:26 PM

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വീണ്ടും ബാറ്റിംഗ് തകർച്ച. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ നിന്ന് 9 വിക്കറ്റ് നഷ്ടപ്പെടുത്തി 103 റൺസാണ് ചെന്നൈക്ക് നേടാനായത്. ഇംപാക്ട് സബായി ദീപക് ഹൂഡയെപ്പോലും ഇറക്കേണ്ടിവന്നെങ്കിലും ചെന്നൈയ്ക്ക് രക്ഷപ്പെടാനായില്ല. 31 റൺസ് നേടി പുറത്താവാതെ നിന്ന ശിവം ദുബെയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി സുനിൽ നരേൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. കൊൽക്കത്തയുടെ തകർപ്പൻ ബൗളിംഗിൽ മറുപടിയില്ലാതായ ചെന്നൈ ആദ്യ ഓവറുകളിൽ റൺസ് കണ്ടെത്താനാവാതെ വിഷമിച്ചു. 12 റൺസ് നേടിയ ഡെവോൺ കോൺവെയെ മടക്കി മൊയീൻ അലിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് രചിൻ രവീന്ദ്രയെ (4) ഹർഷിത് റാണയും മടക്കി അയച്ചു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ ക്രീസിലൊത്തുചേർന്ന രാഹുൽ ത്രിപാഠിയും വിജയ് ശങ്കറുമാണ് ചെന്നൈയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 43 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി.

21 പന്തിൽ 29 റൺസ് നേടിയ വിജയ് ശങ്കർ വരുൺ ചക്രവർത്തിയുടെ മുന്നിൽ വീണതോടെ വീണ്ടും ചെന്നൈ തകർച്ചയിലേക്ക് കൂപ്പുകുത്തി. രാഹുൽ ത്രിപാഠി (16) നരേൻ്റെ ആദ്യ ഇരയായപ്പോൾ ആർ അശ്വിൻ (1) ഹർഷിത് റാണയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രവീന്ദ്ര ജഡേജ (0) നരേൻ്റെ രണ്ടാം വിക്കറ്റായി. ഇംപാക്ട് സബായി എത്തിയ ദീപക് ഹൂഡ (0) വരുൺ ചക്രവർത്തിയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ക്യാപ്റ്റൻ എംഎസ് ധോണിയെ (1) വീഴ്ത്തിയ സുനിൽ നരേൻ തൻ്റെ മൂന്നാം വിക്കറ്റും തികച്ചു. നൂർ അഹ്മദിനെ (1) പുറത്താക്കിയ വൈഭവ് അറോറ തൻ്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അവസാന ഓവറിൽ ശിവം ദുബെ കണ്ടെത്തിയ ചില ബൗണ്ടറികളാണ് ചെന്നൈയെ 100 കടത്തിയത്. 29 പന്തിൽ 31 റൺസ് നേടിയ ദുബെ നോട്ടൗട്ടാണ്.

Also Read: IPL 2025: പിഎസ്എൽ കരാർ ലംഘിച്ച് ഐപിഎൽ കളിക്കാനെത്തി; കോർബിൻ ബോഷിനെ ഒരു വർഷത്തേക്ക് വിലക്കി പിസിബി

ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെ എംഎസ് ധോണി ക്യാപ്റ്റൻസിയിലേക്കെത്തിയ ആദ്യ മത്സരമായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിൽ മുംബൈക്കെതിരെ മാത്രമാണ് ചെന്നൈ ജയിച്ചത്. പോയിൻ്റ് പട്ടികയിൽ 9ആം സ്ഥാനത്താണ് ചെന്നൈ.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം