AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: തുടര്‍ച്ചയായ മൂന്നാം തോല്‍വി; ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവതാളത്തില്‍

IPL 2025 Punjab Kings beat Lucknow Super Giants by 37 runs: പ്രഭ്‌സിമ്രാന്‍ സിങ്-48 പന്തില്‍ 91, ശ്രേയസ് അയ്യര്‍-25 പന്തില്‍ 45, ശശാങ്ക് സിങ്-15 പന്തില്‍ 33 നോട്ടൗട്ട്, ജോഷ് ഇന്‍ഗ്ലിസ്-14 പന്തില്‍ 30 തുടങ്ങിയവരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രഭ്‌സിമ്രാനാണ് കളിയിലെ താരം. ഈ വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി

IPL 2025: തുടര്‍ച്ചയായ മൂന്നാം തോല്‍വി; ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവതാളത്തില്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ Image Credit source: PTI
jayadevan-am
Jayadevan AM | Published: 05 May 2025 05:54 AM

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോറ്റതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 37 റണ്‍സിനായിരുന്നു തോല്‍വി. സ്‌കോര്‍: പഞ്ചാബ് കിങ്‌സ്-20 ഓവറില്‍ അഞ്ച് വിക്കറ്റിന് 236. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-20 ഓവറില്‍ ഏഴ് വിക്കറ്റിന് 199. മറുപടി ബാറ്റിങിന് ഇറങ്ങിയ ലഖ്‌നൗവിനായി ആയുഷ് ബദോനിയും (40 പന്തില്‍ 74), അബ്ദുല്‍ സമദും (24 പന്തില്‍ 45) മാത്രമാണ് പോരാടിയത്. പതിവുപോലെ ക്യാപ്റ്റന്‍ ഋഷഭ് പന്ത് നിരാശപ്പെടുത്തി. ലഖ്‌നൗവിന്റെ പ്രതീക്ഷകളായ എയ്ഡന്‍ മര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരന്‍ എന്നിവരും നിറംമങ്ങി.

സ്‌കോര്‍ബോര്‍ഡ് 30 പിന്നിടും മുമ്പേ ടോപ് ഓര്‍ഡറിലെ മൂന്ന് പേരെയും അര്‍ഷ്ദീപ് സിങ് മടക്കി. മര്‍ക്രം-10 പന്തില്‍ 13, മാര്‍ഷ്-അഞ്ച് പന്തില്‍ പൂജ്യം, പൂരന്‍-അഞ്ച് പന്തില്‍ 6 എന്നിങ്ങനെയായിരുന്നു പ്രകടനം. ലഖ്‌നൗ സ്‌കോര്‍ബോര്‍ഡ് 58ല്‍ എത്തിയപ്പോള്‍ ഋഷഭ് പന്തും വീണു. 17 പന്തില്‍ 18 റണ്‍സെടുത്ത പന്തിനെ അസ്മത്തുല്ല ഒമര്‍സയിയുടെ പന്തില്‍ ശശാങ്ക് സിങ് ക്യാച്ചെടുക്കുകയായിരുന്നു.

ഡേവിഡ് മില്ലര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. 8 പന്തില്‍ 11 റണ്‍സെടുത്ത മില്ലറെയും ഒമര്‍സയ് പുറത്താക്കി. ഇത്തവണയും ശശാങ്ക് സിങിനായിരുന്നു ക്യാച്ച്. തുടര്‍ന്ന് ആറാം വിക്കറ്റില്‍ ബദോനി-സമദ് സഖ്യം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ലഖ്‌നൗവിന് നേരിയ പ്രതീക്ഷ സമ്മാനിച്ചത്. 83 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഈ സഖ്യം പടുത്തുയര്‍ത്തിയത്.

എന്നാല്‍ മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ 17-ാം ഓവറില്‍ സമദ് പുറത്തായതോടെ ലഖ്‌നൗവിന്റെ പ്രതീക്ഷകള്‍ ഇല്ലാതായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ബദോനിയെ യുസ്‌വേന്ദ്ര ചഹലും പുറത്താക്കി. ആവേശ് ഖാനും-10 പന്തില്‍ 19, പ്രിന്‍സ് യാദവും-ഒരു പന്തില്‍ ഒന്ന് പുറത്താകാതെ നിന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് മൂന്നും, ഒമര്‍സയ് രണ്ടും, യാന്‍സനും, ചഹലും ഓരോന്ന് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

Read Also:  IPL 2025: അടിയെന്ന് പറഞ്ഞാ ഇജ്ജാതി അടി; ലഖ്നൗവിനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

പ്രഭ്‌സിമ്രാന്‍ സിങ്-48 പന്തില്‍ 91, ശ്രേയസ് അയ്യര്‍-25 പന്തില്‍ 45, ശശാങ്ക് സിങ്-15 പന്തില്‍ 33 നോട്ടൗട്ട്, ജോഷ് ഇന്‍ഗ്ലിസ്-14 പന്തില്‍ 30 തുടങ്ങിയവരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പ്രഭ്‌സിമ്രാനാണ് കളിയിലെ താരം. ഈ വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. 11 മത്സരങ്ങളില്‍ ഏഴും പഞ്ചാബ് ജയിച്ചു. ലഖ്‌നൗ ഏഴാമതാണ്.