AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: നാല് വർഷത്തിന് ശേഷം സച്ചിൻ ബേബി ഐപിഎൽ മത്സരത്തിനിറങ്ങുന്നു; ഇത്തവണ സൺറൈസേഴ്സിനൊപ്പം

Sachin Baby In SRH Team: മലയാളി താരം സച്ചിൻ ബേബി ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കും. 2021 സീസണ് ശേഷം ഇതാദ്യമായാണ് സച്ചിൻ ഒരു ഐപിഎൽ മത്സരം കളിക്കുന്നത്.

IPL 2025: നാല് വർഷത്തിന് ശേഷം സച്ചിൻ ബേബി ഐപിഎൽ മത്സരത്തിനിറങ്ങുന്നു; ഇത്തവണ സൺറൈസേഴ്സിനൊപ്പം
സച്ചിൻ ബേബിImage Credit source: Social Media
abdul-basith
Abdul Basith | Updated On: 05 May 2025 19:46 PM

നാല് വർഷത്തിന് ശേഷം മലയാളി താരം സച്ചിൻ ബേബി ഐപിഎൽ മത്സരത്തിനിറങ്ങുന്നു. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ താരം ഇടം നേടിയിട്ടുണ്ട്. നിതീഷ് കുമാർ റെഡ്ഡിയ്ക്ക് പകരക്കാരനായാണ് സച്ചിൻ ബേബിയ്ക്ക് സൺറൈസേഴ്സ് ഇടം നൽകിയത്. നേരത്തെ രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളിൽ സച്ചിൻ കളിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ലേലത്തിൽ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് സച്ചിനെ ഹൈദരാബാദ് സ്വന്തമാക്കിയത്.

കേരള ടീമിൻ്റെ ക്യാപ്റ്റനായ സച്ചിൻ ബേബി കേരള ക്രിക്കറ്റ് ലീഗിലെ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ് ഹൈദരാബാദിലെത്തിയത്. ഏരീസ് കൊല്ലം സെയിലേഴ്സ് ക്യാപ്റ്റനായ സച്ചിൻ ഫൈനലിൽ സെഞ്ചുറി നേടി ടീമിന് കിരീടം സമ്മാനിച്ചിരുന്നു. 528 റണ്‍സുമായി ലീഗിലെ ടോപ് സ്‌കോററും സച്ചിനായിരുന്നു. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി എന്നീ ടൂർണമെൻ്റുകളിലും താരം തിളങ്ങി. രഞ്ജിയിൽ ചരിത്രത്തിലാദ്യമായി കേരളത്തെ ഫൈനലിലെത്തിക്കാനും സച്ചിൻ ബേബിക്ക് സാധിച്ചു. കരിയറിൽ ആകെ 19 ഐപിഎൽ മത്സരങ്ങളാണ് സച്ചിൻ കളിച്ചത്. 122 സ്ട്രൈക്ക് റേറ്റിൽ 14 ശരാശരിയിൽ 144 റൺസാണ് സച്ചിൻ ആകെ നേടിയത്. 2016 സീസണിൽ നേടിയ 33 റൺസാണ് ടോപ്പ് സ്കോർ. സീസണിൽ രണ്ട് വിക്കറ്റും സച്ചിൻ നേടിയിരുന്നു.

ഐപിഎലിൽ സൺറൈസേഴ്സ് പുറത്താവലിൻ്റെ വക്കിലാണ്. 10 മത്സരങ്ങളിൽ ഏഴും തോറ്റ ഹൈദരാബാദ് കേവലം ആറ് പോയിൻ്റുമായി പട്ടികയിൽ 9ആം സ്ഥാനത്താണ്. ഈ കളി കൂടി പരാജയപ്പെട്ടാൽ ഹൈദരാബാദ് ടൂർണമെൻ്റിൽ നിന്ന് പുറത്താവും.

Also Read: IPL 2025: 28 പന്തിൽ സെഞ്ചുറിയടിച്ച താരം; ഉർവിൽ പട്ടേലിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

രാജസ്ഥാൻ റോയൽസിനെ 44 റൺസിന് തകർത്ത് സീസൺ ആരംഭിച്ച സൺറൈസേഴ്സ് പിന്നീട് തുടരെ നാല് മത്സരങ്ങളിൽ പരാജയപ്പെട്ടു. ലഖ്നൗ സൂപ്പർ ജയൻ്റ്സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കെതിരെ പരാജയപ്പെട്ട ഹൈദരാബാദ് പഞ്ചാബ് കിംഗ്സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി വിജയവഴിയിലേക്ക് തിരികെയെത്തി. പിന്നീട് മുംബൈ ഇന്ത്യൻസിനെതിരെ തുടരെ രണ്ട് കളി തോറ്റു. ശേഷം ചെന്നൈയെ തോല്പിച്ച ഹൈദരാബാദ് കഴിഞ്ഞ കളി ഗുജറാത്തിനെതിരെയും പരാജയപ്പെട്ടു.