IPL 2025: വൈഭവ് സൂര്യവന്‍ശി ക്രീസിലെത്തിയത് സഞ്ജുവിന്റെ ബാറ്റുമായി? ഗൂഗിള്‍ സിഇഒയെയും ഞെട്ടിച്ച് 14കാരന്‍ പയ്യന്‍

Vaibhav Suryavanshi: പരിക്കേറ്റ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലിടം നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ താരത്തിന് റോയല്‍സ് ഓപ്പണിങില്‍ തന്നെ അവസരം നല്‍കി. സഞ്ജുവിന് പകരം ടീമിലെത്തിയ താരം, അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ടാണ് കളിച്ചതെന്നാണ് റിപ്പോര്‍ട്ട്

IPL 2025: വൈഭവ് സൂര്യവന്‍ശി ക്രീസിലെത്തിയത് സഞ്ജുവിന്റെ ബാറ്റുമായി? ഗൂഗിള്‍ സിഇഒയെയും ഞെട്ടിച്ച് 14കാരന്‍ പയ്യന്‍

വൈഭവ് സൂര്യവന്‍ശി

Updated On: 

20 Apr 2025 21:49 PM

ഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര നിമിഷമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു 14കാരന്റെ അരങ്ങേറ്റത്തിന്‌ ജയ്പുരിലെ സവായി മാന്‍സിങ് സ്റ്റേഡിയം സാക്ഷിയായി. അടുത്തകാലത്തെങ്ങും തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോഡ്. രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ശി വെറുതെയങ്ങ് ചരിത്രത്തില്‍ ഇടം നേടുകയായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ഈ 14കാരന്‍ പയ്യന്‍ സിക്‌സര്‍ നേടി. 20 പന്തില്‍ 34 റണ്‍സ് നേടി ഔട്ടായെങ്കിലും താരം അരങ്ങേറ്റം ഗംഭീരമാക്കി. മൂന്ന് സിക്‌സറുകളും, രണ്ട് ഫോറുകളും പായിച്ചു.

പരിക്കേറ്റ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലിടം നേടിയത്. ഇമ്പാക്ട് പ്ലയറായെത്തിയ താരത്തിന് റോയല്‍സ് ഓപ്പണിങില്‍ തന്നെ അവസരം നല്‍കി. സഞ്ജുവിന് പകരം ടീമിലെത്തിയ താരം, അദ്ദേഹത്തിന്റെ ബാറ്റ് കൊണ്ടാണ് കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നൗ താരം അര്‍ഷിന്‍ കുല്‍ക്കര്‍ണിയുമായി വൈഭവ് നടത്തിയ സംഭാഷണത്തിനിടെയാണ് ഈ രഹസ്യം പുറത്തുവന്നത്.

Read Also: IPL 2025: അരങ്ങേറ്റത്തിൽ കുറിച്ചത് മൂന്ന് റെക്കോർഡ്; ഐപിഎലിൽ വരവറിയിച്ച് വൈഭവ് സൂര്യവൻശി

വൈഭവിന്റെ ബാറ്റ് തരണമെന്നായിരുന്നു കുല്‍ക്കര്‍ണിയുടെ ആവശ്യം. എന്നാല്‍ വൈഭവ് അതിന് തയ്യാറായില്ല. പിന്നീട് ഒരു ബാറ്റ് അയച്ച് തരാമെന്നും, ഇപ്പോള്‍ സത്യത്തില്‍ തന്റെ കൈവശം അധികം ബാറ്റുകളില്ലെന്നുമായിരുന്നു വൈഭവിന്റെ മറുപടി. സഞ്ജു ഭയ്യയുടെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചതെന്ന്‌ വൈഭവ് പറയുന്നത്‌.

പ്രശംസിച്ച് സുന്ദര്‍ പിച്ചൈ

അതേസമയം, വൈഭവ് സൂര്യവന്‍ശിയുടെ പ്രകടനത്തെ പുകഴ്ത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ രംഗത്തെത്തി. ‘ഐപിഎല്ലിൽ എട്ടാം ക്ലാസുകാരന്റെ കളി കാണാൻ ഉണർന്നു, എന്തൊരു അരങ്ങേറ്റം’-എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്.

Related Stories
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം