IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്

KKR vs GT IPL Match Preview: ഐപിഎലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഗുജറാത്ത് ടൈറ്റൻസ് പട്ടികയിൽ ഒന്നാം സ്ഥാനത്തും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്തുമാണ്.

IPL 2025: പുറത്താവൽ ഭീഷണി ഒഴിവാക്കാൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അനിവാര്യം; എതിരാളികൾ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്

കൊൽക്കത്ത - ഗുജറാത്ത്

Published: 

21 Apr 2025 | 10:36 AM

ഐപിഎലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. പ്ലേഓഫിൽ നിന്ന് പുറത്താവൽ ഭീഷണി നേരിടുന്ന കൊൽക്കത്തയ്ക്ക് ഇന്നത്തെ കളിയിൽ വിജയിച്ചേ മതിയാവൂ. എന്നാൽ, ഇതത്ര എളുപ്പമല്ല. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസാണ് കൊൽക്കത്തയുടെ എതിരാളികൾ. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് 10 പോയിൻ്റുമായി ഗുജറാത്ത് ഒന്നാമതും ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി നാല് പോയിൻ്റുമായി കൊൽക്കത്ത ഏഴാമതുമാണ്.

ക്വിൻ്റൺ ഡികോക്കിൻ്റെ മോശം ഫോമൊഴികെ കൊൽക്കത്തയ്ക്ക് സാരമായ പ്രശ്നങ്ങളില്ല. ആർസിബിയ്ക്കെതിരെ തോറ്റ് തുടങ്ങിയ കൊൽക്കത്ത ഇതുവരെ ഒന്നിടവിട്ട മത്സരങ്ങളിൽ വിജയിച്ചു. ഈ പതിവ് തുടർന്നാൽ കഴിഞ്ഞ കളി കൊൽക്കത്ത പരാജയപ്പെട്ടതിനാൽ ഈ കളി വിജയിക്കണം. സുനിൽ നരേനും അജിങ്ക്യ രഹാനെയും എന്ന പേരുകളിൽ നിന്ന് തുടങ്ങി രമൺദീപ് സിംഗ് വരെ നീളുന്ന ബാറ്റിംഗ് നിര മോശമല്ല. ഒറ്റപ്പെട്ട മത്സരങ്ങളിൽ ചില താരങ്ങളിൽ നിന്ന് ഒറ്റപ്പെട്ട ചില മോശം പ്രകടനങ്ങളുണ്ടായതാണ് ടീമിന് തിരിച്ചടിയായത്. ടീമിലെ വിദേശ പേസറായ സ്പെൻസർ ജോൺസൺ അവസരത്തിനൊത്തുയർന്നിട്ടില്ല. പകരം കഴിഞ്ഞ കളിയിൽ ആൻറിച് നോർക്കിയ കളിച്ചു. ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവച്ചത്.

Also Read: IPL 2025: ഒടുവിൽ രോഹിത് ശർമ്മ ഹിറ്റ്മാനായി; ചെന്നൈ സൂപ്പർ കിംഗ്സിനെ 9 വിക്കറ്റിന് തകർത്തെറിഞ്ഞ് മുംബൈ

റാഷിദ് ഖാൻ്റെ മോശം പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ ഗുജറാത്തിന് ആശങ്കകളൊന്നുമില്ല. മുൻ സീസണുകളിൽ അത്ര നല്ല പ്രകടനങ്ങൾ നടത്താൻ കഴിയാതിരുന്ന ഷെർഫെയിൻ റതർഫോർഡും പ്രസിദ്ധ് കൃഷ്ണയുമാണ് ഇപ്പോൾ ഗുജറാത്തിൻ്റെ മധ്യനിരയുടെ കരുത്ത്. ഒരാൾ ബാറ്റിംഗിലും മറ്റേയാൾ ബൗളിംഗിലും. നിലവിൽ പ്രസിദ്ധ് കൃഷ്ണ പർപ്പിൾ ക്യാപ്പ് ഹോൾഡറാണ്. ഇവർക്കൊപ്പം ശുഭ്മൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവരടങ്ങിയ ടോപ്പ് ഓർഡർ അപാരഫോമിലാണ്. ഷാരൂഖ് ഖാനും രാഹുൽ തെവാട്ടിയയും അടങ്ങുന്ന ഫിനിഷർമാരും തങ്ങളുടെ റോളുകൾ കൃത്യമായി നിർവഹിക്കുന്നു. ആർ സായ് കിഷോറിനെ ശുഭ്മൻ ഗിൽ കൃത്യമായി ഉപയോഗിക്കുന്നില്ലെന്ന വിമർശനങ്ങളുണ്ടെങ്കിലും ടീം കളി വിജയിക്കുന്നുണ്ട്. അത് തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ സവിശേഷത. ഒരുപറ്റം അമച്വേഴ്സ് എന്ന തോന്നലുണ്ടാക്കി ഒരു വിന്നിങ് കോമ്പിനേഷൻ.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്