AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഇതെന്തൊരടി!; ഈഡൻ ഗാർഡൻസിൽ അടിച്ചുപൊളിച്ച് റസൽ; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

KKR First Innings vs RR: രാജസ്ഥാൻ റോയൽസിനെതിരെ മികച്ച സ്കോറുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആന്ദ്രേ റസലിൻ്റെ അസാമാന്യ പ്രകടനത്തിൽ 206 റൺസാണ് അടിച്ചുകൂട്ടിയത്.

IPL 2025: ഇതെന്തൊരടി!; ഈഡൻ ഗാർഡൻസിൽ അടിച്ചുപൊളിച്ച് റസൽ; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ
ആന്ദ്രേ റസൽImage Credit source: Social Media
abdul-basith
Abdul Basith | Updated On: 04 May 2025 17:13 PM

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 206 റൺസാണ് നേടിയത്. 57 റൺസ് നേടിയ റസൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായപ്പോൾ രാജസ്ഥാൻ റോയൽസിനായി നാല് താരങ്ങൾ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർബോർഡിൽ 13 റൺസായപ്പോൾ കൊൽക്കത്തയ്ക്ക് സുനിൽ നരേനെ നഷ്ടമായി. 11 റൺസെടുത്ത താരം യുദ്ധ്‌വീർ സിംഗിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ അജിങ്ക്യ രഹാനെ റഹ്മാനുള്ള ഗുർബാസിനൊപ്പം ചേർന്ന് കൊൽക്കത്ത ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. അനായാസം ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് ആദ്യ പവർപ്ലേയിൽ കൊൽക്കത്തയെ 56 റൺസിലെത്തിച്ചു. മഹീഷ് തീക്ഷണയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 25 പന്തിൽ 35 റൺസ് നേടിയ ഗുർബാസിനെ പുറത്താക്കിയാണ് തീക്ഷണ രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. രണ്ടാം രഹാനെയുമൊത്ത് വിക്കറ്റിൽ 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഗുർബാസ് പുറത്തായത്.

നാലാം നമ്പരിലെത്തിയ അങ്ക്ക്രിഷ് രഘുവൻശിയും മികച്ച രീതിയിൽ ബാറ്റ് വീശി. മൂന്നാം വിക്കറ്റിൽ രഹാനെയുമൊത്ത് 42 റൺസിൻ്റെ കൂട്ടുകെട്ടിലാണ് രഘുവൻശി പങ്കാളിയായത്. 24 പന്തിൽ 30 റൺസ് നേടിയ രഹാനെയെ വീഴ്ത്തി റിയാൻ പരാഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. മധ്യ ഓവറുകളിൽ സ്പിന്നർമാരിലൂടെ സ്കോർബോർഡ് പിടിച്ചുനിർത്താൻ രാജസ്ഥാന് സാധിച്ചു. എന്നാൽ, അവസാന ഓവറുകളിൽ കൊൽക്കത്ത വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.. ബാറ്റിംഗിൽ സ്ഥാനക്കയറ്റം നേടിയെത്തിയ റസൽ സ്പിന്നർമാർക്കെതിരെ ബുദ്ധിമുട്ടിയെങ്കിലും പേസർമാരെത്തിയതോടെ ആക്രമണം ആരംഭിച്ചു.

Also Read: IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍

19ആം ഓവറിൽ അങ്ക്ക്രിഷ് രഘുവൻശിയെ മടക്കി ജോഫ്ര ആർച്ചർ ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 44 റൺസ് നേടിയാണ് രഘുവൻശി പുറത്തായത്. റസലുമൊത്ത് നാലാം വിക്കറ്റിൽ 61 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി. ഇതിനിടെ 22 പന്തിൽ റസൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിൽ റിങ്കു സിംഗും ബൗണ്ടറികൾ കണ്ടെത്തിയതോടെ കൊൽക്കത്തയുടെ സ്കോർ 200 കടന്നു. റസലും (25 പന്തിൽ 57) റിങ്കു സിംഗും (6 പന്തിൽ 19) നോട്ടൗട്ടാണ്.