IPL 2025: ഇതെന്തൊരടി!; ഈഡൻ ഗാർഡൻസിൽ അടിച്ചുപൊളിച്ച് റസൽ; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

KKR First Innings vs RR: രാജസ്ഥാൻ റോയൽസിനെതിരെ മികച്ച സ്കോറുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ആന്ദ്രേ റസലിൻ്റെ അസാമാന്യ പ്രകടനത്തിൽ 206 റൺസാണ് അടിച്ചുകൂട്ടിയത്.

IPL 2025: ഇതെന്തൊരടി!; ഈഡൻ ഗാർഡൻസിൽ അടിച്ചുപൊളിച്ച് റസൽ; കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

ആന്ദ്രേ റസൽ

Updated On: 

04 May 2025 | 05:13 PM

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 206 റൺസാണ് നേടിയത്. 57 റൺസ് നേടിയ റസൽ കൊൽക്കത്തയുടെ ടോപ്പ് സ്കോററായപ്പോൾ രാജസ്ഥാൻ റോയൽസിനായി നാല് താരങ്ങൾ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്കോർബോർഡിൽ 13 റൺസായപ്പോൾ കൊൽക്കത്തയ്ക്ക് സുനിൽ നരേനെ നഷ്ടമായി. 11 റൺസെടുത്ത താരം യുദ്ധ്‌വീർ സിംഗിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ അജിങ്ക്യ രഹാനെ റഹ്മാനുള്ള ഗുർബാസിനൊപ്പം ചേർന്ന് കൊൽക്കത്ത ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. അനായാസം ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് ആദ്യ പവർപ്ലേയിൽ കൊൽക്കത്തയെ 56 റൺസിലെത്തിച്ചു. മഹീഷ് തീക്ഷണയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 25 പന്തിൽ 35 റൺസ് നേടിയ ഗുർബാസിനെ പുറത്താക്കിയാണ് തീക്ഷണ രാജസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. രണ്ടാം രഹാനെയുമൊത്ത് വിക്കറ്റിൽ 56 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ഗുർബാസ് പുറത്തായത്.

നാലാം നമ്പരിലെത്തിയ അങ്ക്ക്രിഷ് രഘുവൻശിയും മികച്ച രീതിയിൽ ബാറ്റ് വീശി. മൂന്നാം വിക്കറ്റിൽ രഹാനെയുമൊത്ത് 42 റൺസിൻ്റെ കൂട്ടുകെട്ടിലാണ് രഘുവൻശി പങ്കാളിയായത്. 24 പന്തിൽ 30 റൺസ് നേടിയ രഹാനെയെ വീഴ്ത്തി റിയാൻ പരാഗ് ഈ കൂട്ടുകെട്ട് പൊളിച്ചു. മധ്യ ഓവറുകളിൽ സ്പിന്നർമാരിലൂടെ സ്കോർബോർഡ് പിടിച്ചുനിർത്താൻ രാജസ്ഥാന് സാധിച്ചു. എന്നാൽ, അവസാന ഓവറുകളിൽ കൊൽക്കത്ത വീണ്ടും കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.. ബാറ്റിംഗിൽ സ്ഥാനക്കയറ്റം നേടിയെത്തിയ റസൽ സ്പിന്നർമാർക്കെതിരെ ബുദ്ധിമുട്ടിയെങ്കിലും പേസർമാരെത്തിയതോടെ ആക്രമണം ആരംഭിച്ചു.

Also Read: IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍

19ആം ഓവറിൽ അങ്ക്ക്രിഷ് രഘുവൻശിയെ മടക്കി ജോഫ്ര ആർച്ചർ ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 44 റൺസ് നേടിയാണ് രഘുവൻശി പുറത്തായത്. റസലുമൊത്ത് നാലാം വിക്കറ്റിൽ 61 റൺസിൻ്റെ കൂട്ടുകെട്ടിലും താരം പങ്കാളിയായി. ഇതിനിടെ 22 പന്തിൽ റസൽ ഫിഫ്റ്റി തികച്ചു. അവസാന ഓവറിൽ റിങ്കു സിംഗും ബൗണ്ടറികൾ കണ്ടെത്തിയതോടെ കൊൽക്കത്തയുടെ സ്കോർ 200 കടന്നു. റസലും (25 പന്തിൽ 57) റിങ്കു സിംഗും (6 പന്തിൽ 19) നോട്ടൗട്ടാണ്.

Follow Us
Related Stories
Champions League 2026 Final Live : പീരങ്കിപ്പടയുടെ കാത്തിരിപ്പ് അവസാനിക്കുമോ? ഫ്രഞ്ച് വിപ്ലവം തുടരുമോ? ആഴ്സനൽ-PSG ചാമ്പ്യൻസ് ലീഗ് ഫൈനൽ എവിടെ എപ്പോൾ കാണാം?
FIFA World Cup 2026 India broadcast: ഇനി നെഞ്ചിടിപ്പ് വേണ്ട! ഫിഫ ലോകകപ്പ് ഇന്ത്യൻ ടിവി സ്ക്രീനുകളിലേക്ക്; പ്രഖ്യാപനം ഉടന്‍
ISL 2026 Winner : ക്ലൈമാക്സ് ഈസ്റ്റ് ബംഗാൾ തൂക്കി; ഗണ്ണേഴ്സിനെ പോലെ 22 വർഷങ്ങൾക്ക് ശേഷം കിരീടനേട്ടം
ISL 2026 Title Race : എന്താകും ക്ലൈമാക്സ്? ഐഎസ്എൽ കിരീടം ലക്ഷ്യംവെച്ച് അഞ്ച് ടീമുകൾ നാളെ ഇറങ്ങും
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
TV9 Corporate Badminton Championship 2026 : കോർട്ടിൽ ഐടി ഭീമന്മാരുടെ തേരോട്ടം; ടിവി9 കോർപ്പറേറ്റ് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ് രണ്ടാം ദിനം
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു