AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: തുടരെ ഏഴാം ജയം അസാധ്യമോ?; ഗുജറാത്തിനെതിരെ തകർന്ന് മുംബൈ ഇന്ത്യൻസ്

MI vs GT First Innings: മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 156 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 155 റൺസിൽ ഒതുക്കാൻ ഗുജറാത്തിന് സാധിച്ചു.

IPL 2025: തുടരെ ഏഴാം ജയം അസാധ്യമോ?; ഗുജറാത്തിനെതിരെ തകർന്ന് മുംബൈ ഇന്ത്യൻസ്
മുംബൈ - ഗുജറാത്ത്Image Credit source: GT X
abdul-basith
Abdul Basith | Updated On: 06 May 2025 21:28 PM

ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 155 റൺസ് നേടാനേ സാധിച്ചുള്ളൂ. 53 റൺസ് നേടിയ വിൽ ജാക്ക്സ് ആണ് മുംബൈയുടെ ടോപ്പ് സ്കോറർ. ഗുജറാത്ത് ടൈറ്റൻസിനായി എല്ലാവരും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

ആദ്യ ഓവറിൽ തന്നെ മുംബൈക്ക് ഓപ്പണർ റയാൻ റിക്കിൾട്ടണെ നഷ്ടമായി. രണ്ട് റൺസെടുത്ത താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കുകയായിരുന്നു. പിന്നാലെ രോഹിത് ശർമ്മയും (7) വേഗം മടങ്ങി. അർഷദ് ഖാനായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിൽ ഒരുമിച്ച വിൽ ജാക്ക്സും സൂര്യകുമാർ യാദവും ചേർന്നാണ് മുംബൈയെ കരകയറ്റിയത്. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ ആർ സായ് കിഷോർ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തിൽ 35 റൺസ് നേടിയ സൂര്യകുമാറിനെ വീഴ്ത്തിയാണ് സായ് കിഷോർ ഗുജറാത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

ഇതിനിടെ 29 പന്തിൽ വിൽ ജാക്ക്സ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിയ്ക്ക് പിന്നാലെ റാഷിദ് ഖാൻ്റെ പന്തിൽ ജാക്ക്സ് വീണു. 35 പന്തിൽ 53 റൺസെടുത്താണ് താരം പുറത്തായത്. തുടർന്ന് മുംബൈക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. ഹാർദിക് പാണ്ഡ്യ (1), തിലക് വർമ (7), നമൻ ധിർ (7) എന്നിവർ വേഗത്തിൽ പുറത്തായി. യഥാക്രമം സായ് കിഷോർ, ജെറാൾഡ് കോട്ട്സിയ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇവരുടെ വിക്കറ്റ് വീഴ്ത്തിയത്.

Also Read: IPL 2025: വാംഖഡെയിൽ മഴപ്പേടി; മുംബൈ – ഗുജറാത്ത് മത്സരം മുടങ്ങിയേക്കുമെന്ന് സൂചന

അവസാന ഘട്ടത്തിൽ കോർബിൻ ബോഷ് നടത്തിയ ചില കൂറ്റനടികളാണ് മുംബൈയെ 150ലെത്തിച്ചത്. അവസാന ഓവറിൽ താരം റണ്ണൗട്ടായി. 22 പന്തിൽ 27 റൺസെടുത്താണ് ബോഷ് പുറത്തായത്. ദീപക് ചഹാറും (8) കരൺ ശർമ്മയും (1) നോട്ടൗട്ടാണ്.