MS Dhoni Helicopter shot: ആ മൊഞ്ചൊന്നും അങ്ങനെ പോവൂലാ മോനേ ! പതിരനെയുടെ പന്തില്‍ ധോണിയുടെ വിന്റേജ് ഹെലികോപ്ടര്‍ ഷോട്ട്; വീഡിയോ വൈറല്‍
MS Dhoni Helicopter shot viral video: പരിശീലന നിമിഷങ്ങളുടെ വീഡിയോകളെല്ലാം ഒരു മത്സരം കാണുന്ന ആവേശത്തിലാണ് ആരാധകര്‍ ആസ്വദിക്കുന്നത്. ആ കൂട്ടത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിന്റേജ് ഷോട്ടുകളുമായി കളം നിറയുന്ന എം.എസ്. ധോണിയുടേതാണ് ആ വീഡിയോ

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് കൊടിയേറാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കി. മിക്ക ടീമുകളും പറ്റാവുന്നത്ര പൊളിച്ചെഴുത്തുകള്‍ നടത്തി. പുതിയ കോമ്പിനേഷനുകള്‍ പരീക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഫ്രാഞ്ചെസികള്‍. എല്ലാ ടീമുകളുടെയും പരിശീലനം തകൃതിയായി നടക്കുന്നു. പരിശീലന നിമിഷങ്ങളുടെ വീഡിയോകളെല്ലാം ഒരു മത്സരം കാണുന്ന ആവേശത്തിലാണ് ആരാധകര്‍ ആസ്വദിക്കുന്നത്. ആ കൂട്ടത്തില്‍ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിന്റേജ് ഷോട്ടുകളുമായി കളം നിറയുന്ന എം.എസ്. ധോണിയുടേതാണ് ആ വീഡിയോ.
43-ാം വയസിലും തന്റെ കളിമികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ധോണിയുടെ ഈ വീഡിയോ. പരിശീലന സെഷനില്‍ സഹതാരം മതീഷ് പതിരണയുടെ പന്ത് തന്റെ ട്രേഡ്മാര്‍ക്കായ ഹെലികോപ്ടര്‍ ഷോട്ടിലൂടെ അടിച്ചുപറത്തുന്നതാണ് വീഡിയോയില്‍.




ധോണിക്കെതിരെ യോര്‍ക്കര്‍ എറിയാനായിരുന്നു പതിരണയുടെ ശ്രമം. പക്ഷേ, ഹെലികോപ്ടര്‍ ഷോട്ടിന് ധോണി സജ്ജമായാല്‍ അവിടെ യോര്‍ക്കറിന് എന്തു പ്രസക്തി? എന്താണ് സംഭവിച്ചതെന്ന് പതിരനെ തിരിച്ചറിയും മുമ്പേ പന്ത് വായുവില്‍ പറന്ന് അതിര്‍ത്തി കടന്നു. പ്രായം വെറും അക്കം മാത്രമാണെന്ന് ധോണി വീണ്ടും തെളിയിച്ച നിമിഷമായിരുന്നു അത്.
7️⃣ on L♾️P 🦁🚁#WhistlePodu #Yellove 🦁💛 pic.twitter.com/TDWRLfoqNN
— Chennai Super Kings (@ChennaiIPL) March 19, 2025
എംഎ ചിദംബര സ്‌റ്റേഡിയത്തിലെ ഈ വൈറല്‍ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്. ഐപിഎല്ലില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ രണ്ടും കല്‍പിച്ചാണ് താനെന്ന സൂചനയാണ് ധോണി നല്‍കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.
സിഎസ്‌കെയെ അഞ്ച് തവണ കിരീടനേട്ടത്തിലേക്ക് നയിച്ച താരം തന്റെ പതിനെട്ടാം സീസണിനായാണ് തയ്യാറെടുക്കുന്നത്. ഇത്തവണ നാല് കോടി രൂപയ്ക്ക് അണ്‍ക്യാപ്ഡ് താരമായാണ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയത്. ഒരുപക്ഷേ, താരം ഈ സീസണോടെ വിരമിക്കാനുള്ള സാധ്യതയുമേറെയാണ്. മാര്‍ച്ച് 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. ചിദംബരം സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് മത്സരം ആരംഭിക്കും.