IPL 2025: സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ്; ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും

IPL 2025 Opening Ceremony: ഇത്തവണ ഐപിഎൽ ഉദ്ഘാടന പരിപാടി എല്ലാ വേദികളിലും നടക്കുമെന്ന് വിവരം. മത്സരങ്ങൾ നടക്കുന്ന 13 വേദികളും ഉദ്ഘാടന പരിപാടി നടക്കും. വിവിധ ബോളിവുഡ് താരങ്ങൾ ഡാൻസ് പ്രകടനങ്ങൾ നടത്തും.

IPL 2025: സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ്; ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും

പ്രതീകാത്മക ചിത്രം

Published: 

19 Mar 2025 | 09:36 PM

ഇത്തവണ ഐപിഎൽ ഉദ്ഘാടന മഹാമഹം തകർക്കും. ഐപിഎൽ നടക്കുന്ന 13 വേദികളിലും ഇത്തവണ ഉദ്ഘാടന പരിപാടികളുണ്ടെന്നാണ് വിവരം. സൽമാൻ ഖാൻ, ജാൻവി കപൂർ, വരുൺ ധവാൻ, കത്രീന കെയ്ഫ് തുടങ്ങി വിവിധ ബോളിവുഡ് അഭിനേതാക്കളാണ് ഡാൻസ് പ്രകടനങ്ങൾ നടത്തുക. ഈ മാസം 22നാണ് ഐപിഎലിൻ്റെ 18ആം സീസൺ ആരംഭിക്കുക.

കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഉദ്ഘാടന മത്സരം. മത്സരത്തിന് മുന്നോടിയായി ദിഷ പട്ടാണിയുടെ ഡാൻസ് പെർഫോമൻസ് ഉണ്ടാവും. ഒപ്പം, ഗായിക ശ്രേയാ ഘോഷാൽ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി സംഗീതപരിപാടി അവതരിപ്പിക്കും. ഐസിസി ചെയർമാൻ ജയ് ഷാ അടക്കമുള്ളവർ പരിപാടിയിൽ സംബന്ധിക്കും. ത്രിപ്തി ദിമിത്രി, അനന്യ പാണ്ഡെ, മാധുരി ദീക്ഷിത് എന്നിവരും വിവിധ ഡാൻസ് പരിപാടികൾ അവതരിപ്പിക്കുമെന്ന് സൂചനകളുണ്ട്.

10 ഐപിഎൽ ഫ്രാഞ്ചൈസികളുടെ ഹോം ഗ്രൗണ്ടുകൾ കൂടാതെ ഗുവാഹത്തി, വിശാഖപട്ടണം, ധരംശാല എന്നിവിടങ്ങളിലും ഇത്തവണ മത്സരങ്ങൾ നടക്കും. രാജസ്ഥാൻ റോയൽസ് അടക്കമുള്ള ടീമുകളുടെ സെക്കൻഡ് ഹോമാണ് ഈ ഗ്രൗണ്ടുകൾ.

Also Read: IPL 2025: കഴിഞ്ഞ സീസൺ വെറും സാമ്പിൾ; ഇക്കുറി വെടിക്കെട്ടിന് ഒപ്പം കൂടാൻ ഇഷാൻ കിഷനും സച്ചിൻ ബേബിയും; സൺറൈസേഴ്സ് സെറ്റാണ്

നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ക്യാപ്റ്റൻ. വെങ്കടേഷ് അയ്യർ വൈസ് ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണിൽ ശ്രേയാസ് അയ്യരുടെ ക്യാപ്റ്റൻസിയിലാണ് കൊൽക്കത്ത കിരീടം നേടിയത്. ഈ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെയാണ് ശ്രേയാസ് അയ്യർ നയിക്കുക. ആർസിബിയാവട്ടെ ഇത്തവണ രജത് പാടിദാറിൻ്റെ നായകത്വത്തിൽ ഇറങ്ങും. കഴിഞ്ഞ സീസണിൽ ഫാഫ് ഡുപ്ലെസിയാണ് ആർസിബിയെ നയിച്ചത്. ഈ സീസണിൽ ഡുപ്ലെസി ഡൽഹി ക്യാപിറ്റൽസിലാണ്. അക്സർ പട്ടേലാണ് ഡൽഹിയുടെ ക്യാപ്റ്റൻ. ഡുപ്ലെസി വൈ ക്യാപ്റ്റനാണ്. ഡൽഹിയുടെ മുൻ ക്യാപ്റ്റനായ ഋഷഭ് പന്ത് ഇക്കുറി ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നയിക്കും. ലഖ്നൗവിൻ്റെ ക്യാപ്റ്റൻ കെഎൽ രാഹുൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്. ഋതുരാജ് ഗെയ്ക്‌വാദ് തന്നെ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുമ്പോൾ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി തുടരും. ശുഭ്മൻ ഗിൽ ആണ് ഈ സീസണിലും ഗുജറാത്ത് ടൈറ്റൻസിനെ നയിക്കും. തുടർച്ചയായ രണ്ടാം സീസണിലും ഹാർദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ.

Follow Us
Related Stories
FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
FIFA World Cup 2026 : ക്യൂറസാവയുടെ 7-1 തോൽവി, ചങ്ക് പിടഞ്ഞത് മറ്റൊരുടത്ത്; സ്വന്തം മണ്ണിൽവെച്ച് ചിറകരിക്കപ്പെട്ട കാനറികളുടെ ദുരന്തകഥ
Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
FIFA World Cup 2026: ഒപ്റ്റയുടെ പ്രവചനം വിജയിക്കുമോ? സ്‌പെയിനിന് ഇന്ന് ആദ്യ പോരാട്ടം; ചുവപ്പൻ പടയെ വിറപ്പിക്കുമോ ‘ബ്ലൂ ഷാർക്സ്’?
ഐവറി കോസ്റ്റ് അ‌ട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
7-1ന് ജയിച്ച് ജർമനി, ശരിക്കും ‘ജയിച്ചത്’ ക്യൂറസാവോ! നെതർലൻഡ്‌സിന്റെ രണ്ട് അ‌ടിയിലും സമനില തെറ്റാതെ ജപ്പാൻ
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം