AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ‘മുംബൈക്ക് എപ്പോഴും ഭാഗ്യം കിട്ടും; അത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കണം’; എലിമിനേറ്റർ വിജയത്തിൽ പ്രതികരിച്ച് ആർ അശ്വിൻ

R Ashwin Claims Mumbai Indians Gets Lucky: മുംബൈ ഇന്ത്യൻസിന് എപ്പോഴും ഭാഗ്യം ലഭിക്കാറുണ്ടെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം ആർ അശ്വിൻ. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ പ്രതികരണം.

IPL 2025: ‘മുംബൈക്ക് എപ്പോഴും ഭാഗ്യം കിട്ടും; അത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കണം’; എലിമിനേറ്റർ വിജയത്തിൽ പ്രതികരിച്ച് ആർ അശ്വിൻ
ആർ അശ്വിൻImage Credit source: PTI
abdul-basith
Abdul Basith | Published: 01 Jun 2025 12:51 PM

മുംബൈ ഇന്ത്യൻസിന് എപ്പോഴും ഭാഗ്യം ലഭിക്കാറുണ്ടെന്ന് ആർ അശ്വിൻ. ഇത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കണമെന്നും അശ്വിൻ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഒന്നാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചതിന് പിന്നാലെ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ പ്രതികരണം.

“2018ൽ ഞാൻ പഞ്ചാബ് ക്യാപ്റ്റനായിരുന്ന സമയത്ത് മുംബൈ 13 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 80 റൺസെന്ന നിലയിലായിരുന്നു. അവർ മത്സരത്തിലെവിടെയും ഉണ്ടായിരുന്നില്ല. പെട്ടെന്ന്, ഫ്ലഡ്ലൈറ്റ്സ് പോയി കളിയിൽ 20 മിനിട്ട് ഇടവേള വന്നു. എന്നിട്ട് കളി പുനരാരംഭിച്ചപ്പോൾ പൊള്ളാർഡ് വിസ്ഫോടനാത്മക ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. അങ്ങനെ അവർ 180-200 റൺസ് നേടി. മുംബൈക്ക് എപ്പോഴും ഭാഗ്യം കിട്ടും. അവർ ആ ഭാഗ്യം നേടിയെടുക്കുന്നതാണ്. പക്ഷേ, അവർക്ക് എപ്പോഴും ഭാഗ്യം ലഭിക്കാറുണ്ട്. അതെന്തുകൊണ്ടാണെന്ന് നമ്മൾ കണ്ടുപിടിക്കേണ്ടതുണ്ട്.”- അശ്വിൻ പ്രതികരിച്ചു.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ രണ്ട് തവണ ഫീൽഡർമാർ നിലത്തിട്ടിരുന്നു. താരതമ്യേന അനായാസമായ ക്യാച്ചുകളാണ് ജെറാൾഡ് കോട്ട്സിയയും കുശാൽ മെൻഡിസും പാഴാക്കിയത്. മൂന്ന് റൺസിലും 12 റൺസിലും നിൽക്കെയായിരുന്നു രോഹിതിന് രണ്ട് തവണ ലൈഫ് ലഭിച്ചത്. പിന്നീട് സൂര്യകുമാർ യാദവ് 26 റൺസിൽ നിൽക്കെ കുശാൽ മെൻഡിസ് വീണ്ടും ഒരു ക്യാച്ച് പാഴാക്കി. സൂര്യകുമാർ യാദവ് 20 പന്തിൽ 33 റൺസ് നേടിയും രോഹിത് ശർമ്മ 50 പന്തിൽ 81 റൺസ് നേടിയും മുംബൈ ഇന്നിംഗ്സിൽ നിർണായക സംഭാവനകൾ നൽകി. രോഹിത് ശർമ്മയായിരുന്നു കളിയിലെ താരം.

Also Read: IPL 2025: ‘ഇൻ്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്’; ഹാർദിക്കിനോട് സ്നേഹം മാത്രമെന്ന് ശുഭ്മൻ ഗിൽ

എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ മുംബൈ രണ്ടാം ക്ലാളിഫയറിലേക്ക് യോഗ്യത നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് 228 റൺസ് നേടിയ മുംബൈ ഗുജറാത്തിനെ ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിലൊതുക്കുകയായിരുന്നു.