AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഹാര്‍ദ്ദിക്കിന് കൈ കൊടുക്കാതെ ശുഭ്മന്‍ ഗില്‍; അഹങ്കരിക്കരുതെന്ന് ആരാധകര്‍; വീഡിയോ വൈറല്‍

Hardik Pandya vs Shubman Gill: ടോസിനിടെ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ഗില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. താരം അഹങ്കരിക്കുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം. എന്നാല്‍ ഗില്‍ ഹസ്തദാനത്തിന് മറന്നതാകാമെന്ന് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു

IPL 2025: ഹാര്‍ദ്ദിക്കിന് കൈ കൊടുക്കാതെ ശുഭ്മന്‍ ഗില്‍; അഹങ്കരിക്കരുതെന്ന് ആരാധകര്‍; വീഡിയോ വൈറല്‍
ശുഭ്മന്‍ ഗില്ലും, ഹാര്‍ദ്ദിക് പാണ്ഡ്യയും Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 31 May 2025 12:35 PM

ലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് പുറത്തായതിന്റെ നിരാശയിലാണ് ഗുജറാത്ത് ടൈറ്റന്‍സ് ആരാധകര്‍. ഇതിനൊപ്പം തന്നെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ടീമിന്റെ തോല്‍വിയല്ല കാരണം. ടോസിനിടെ നടന്ന ഒരു സംഭവമാണ് ഗില്ലിനെതിരെ ആരാധകര്‍ തിരിയാന്‍ കാരണമായത്. ടോസിന് ശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗില്ലിന് കൈ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഗില്‍ പാണ്ഡ്യയെ ഗൗനിച്ചില്ല.

ടോസിന് ശേഷം ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ ഹസ്തദാനം ചെയ്യുന്നത് സാധാരണമാണ്. മുംബൈയ്ക്കാണ് ടോസ് ലഭിച്ചത്. ഇതിനുശേഷം പതിവുപോലെ ഹാര്‍ദ്ദിക് ഗില്ലിന് നേരെ ഹസ്തദാനത്തിനായി തിരിയുകയായിരുന്നു. എന്നാല്‍ അത് കണ്ടിട്ടു ഗില്‍ മാറിപ്പോവുകയായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങിനിടെ ശുഭ്മന്‍ ഗില്‍ ഔട്ടായതോടെ താരത്തിന്റെ സമീപം ഓടിയെത്തി ഹാര്‍ദ്ദിക് ആഘോഷപ്രകടനം നടത്തിയതും ശ്രദ്ധേയമായി. രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത ഗില്ലിനെ ട്രെന്‍ഡ് ബോള്‍ട്ട് എല്‍ബിഡബ്ലുവില്‍ കുരുക്കുകയായിരുന്നു.

എന്തായാലും, ടോസിനിടെ നടന്ന സംഭവങ്ങളെ തുടര്‍ന്ന് ഗില്ലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. താരം അഹങ്കരിക്കുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം. എന്നാല്‍ ഗില്‍ ഹസ്തദാനത്തിന് മറന്നതാകാമെന്ന് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Read Also: IPL 2025: ഗുജറാത്ത് ടൈറ്റന്‍സിനെ തരിപ്പണമാക്കിയത് ബുംറയുടെ യോര്‍ക്കര്‍ മാജിക്ക്‌

അതേസമയം, എലിമിനേറ്ററില്‍ മുംബൈയോട് തോറ്റതിനെ തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ് പുറത്തായി. മുംബൈ ഉയര്‍ത്തിയ 229 വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ രണ്ടാം ക്വാളിഫയറിലേക്ക് മുംബൈ പ്രവേശിച്ചു. നാളെ നടക്കുന്ന ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സാണ് മുംബൈയുടെ എതിരാളികള്‍. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആര്‍സിബിയെ നേരിടും.