AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഗ്രൂപ്പ് കളിയല്ല ഇത്, ഇത്തിരി കടുക്കും; രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈക്ക് പഞ്ചാബിൻ്റെ വെല്ലുവിളി

PBKS vs MI IPL Qualifier 2: ഐപിഎലിൽ ഇന്ന് രണ്ടാം ക്വാളിയർ. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും.

IPL 2025: ഗ്രൂപ്പ് കളിയല്ല ഇത്, ഇത്തിരി കടുക്കും; രണ്ടാം ക്വാളിഫയറിൽ ഇന്ന് മുംബൈക്ക് പഞ്ചാബിൻ്റെ വെല്ലുവിളി
പഞ്ചാബ് കിംഗ്സ് - മുംബൈ ഇന്ത്യൻസ്Image Credit source: PTI
abdul-basith
Abdul Basith | Published: 01 Jun 2025 13:38 PM

ഐപിഎലിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടും. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ഒന്നാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയാണ് പഞ്ചാബ് കിംഗ്സ് രണ്ടാം ക്വാളിഫയറിലെത്തിയത്. മുംബൈ ഇന്ത്യൻസ് ആവട്ടെ, എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ആധികാരിക ജയം നേടി രണ്ടാം ക്വാളിഫയറിലെത്തി.

ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമായ അവസാന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ടാണ് മുംബൈ ഇന്ത്യൻസിന് എലിമിനേറ്റർ കളിക്കേണ്ടിവന്നത്. ആ കളി വിജയിച്ച പഞ്ചാബ് ഒന്നാം ക്വാളിഫയറിലേക്ക് യോഗ്യത നേടുകയും ചെയ്തു. എന്നാൽ, ഒന്നാം ക്വാളിഫയറിൽ പഞ്ചാബിന് ജയിക്കാനായില്ല. എലിമിനേറ്റർ മുംബൈ വിജയിക്കുകയും ചെയ്തു.

റയാൻ റിക്കിൾട്ടൺ പുറത്തായെങ്കിലും പകരമെത്തിയ ജോണി ബെയർസ്റ്റോയുടെ അസാമാന്യ പ്രകടനമാണ് എലിമിനേറ്ററിൽ നിർണായകമായത്. ഒപ്പം, രോഹിത് ശർമ്മയുടെ മാച്ച് വിന്നിങ് ഫിഫ്റ്റിയും. ഇരുവരും സ്ഥിരതയുള്ള താരങ്ങളല്ലെന്നത് മുംബൈയുടെ ആശങ്കയാണ്. എന്നാൽ, സൂര്യകുമാർ യാദവ് മികച്ച ഫോമിലാണ്. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരും ഫോമിൽ തന്നെ. ദീപക് ചഹാറിന് പരിക്കേറ്റെങ്കിലും പകരമെത്തിയ റിച്ചാർഡ് ഗ്ലീസൻ ഗംഭീരമായി പന്തെറിഞ്ഞത് എലിമിനേറ്ററിൽ നിർണായകമായി. ചഹാർ പരിക്ക് മാറി ഇന്ന് കളിച്ചേക്കും. അശ്വനി കുമാർ, മിച്ചൽ സാൻ്റ്നർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ എന്നിവരടങ്ങിയ ബൗളിംഗ് നിര അതിശക്തമാണ്.

Also Read: IPL 2025: ‘മുംബൈക്ക് എപ്പോഴും ഭാഗ്യം കിട്ടും; അത് എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കണം’; എലിമിനേറ്റർ വിജയത്തിൽ പ്രതികരിച്ച് ആർ അശ്വിൻ

മറുവശത്ത്, സീസണിലെ ഏറ്റവും മോശം പ്രകടനമാണ് ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് നടത്തിയത്. എന്നാൽ, അത് എപ്പോഴും നടക്കണമെന്നില്ല. പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയാസ് അയ്യർ, നേഹൽ വധേര, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്‌മതുള്ള ഒമർസായ് എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിര വളരെ ശക്തമാണ്. അർഷ്ദീപ് സിംഗും ഹർപ്രീത് ബ്രാറുമാണ് ബൗളിംഗിലെ പ്രധാനികളെങ്കിലും ഒരു യൂണിറ്റെന്ന നിലയിൽ പഞ്ചാബ് മികച്ച റിസൽട്ട് ഉണ്ടാക്കുന്നുണ്ട്.