IPL 2025: വെറുതെയല്ല തോല്‍ക്കുന്നത്‌, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശ്‌നം കണ്ടെത്തി ഷെയ്ന്‍ വാട്‌സണ്‍

Shane Watson on CSK’s struggles: പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരം ചെന്നൈയ്ക്ക് നിര്‍ണായകമാണ്. മത്സരത്തിന് മുമ്പ് ചെന്നൈയുടെ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്തെത്തി

IPL 2025: വെറുതെയല്ല തോല്‍ക്കുന്നത്‌, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശ്‌നം കണ്ടെത്തി ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

Published: 

08 Apr 2025 13:52 PM

പിഎല്‍ 2025 സീസണ്‍ ഏറെ സന്തോഷത്തോടെയാണ് വരവേറ്റതെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ ഇന്ന് നിരാശയിലാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തറപറ്റിച്ച ചെന്നൈ ടീമിന്റെ പതനം പിന്നീട് അവിശ്വസനീയമായ തരത്തിലായിരുന്നു. ആര്‍സിബിയോട് 50 റണ്‍സിനും, രാജസ്ഥാനോട് ആറു റണ്‍സിനും, ഡല്‍ഹിയോട് 25 റണ്‍സിനും തോറ്റു. ഒരു മത്സരത്തില്‍ പോലും 200 കടക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. ആര്‍സിബിക്കെതിരെ ധോണിയെ ഒമ്പതാമത് ഇറക്കിയ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഡല്‍ഹിക്കെതിരെ എല്ലാ ബാറ്റര്‍മാരും നിറംമങ്ങി. ഡല്‍ഹി ബൗളിംഗിനെ അതിജീവിച്ചെങ്കിലും വിജയ് ശങ്കറിന്റെയും (54 പന്തില്‍ 69), ധോണിയുടെയും (26 പന്തില്‍ 30) മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. വിജയലക്ഷ്യം മറികടക്കുന്നതിനുള്ള ഒരു നീക്കവും ചെന്നൈ ബാറ്റര്‍മാരില്‍ നിന്നുണ്ടായില്ലെന്നാണ് വിമര്‍ശനം.

ഇന്ന് പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരം ചെന്നൈയ്ക്ക് നിര്‍ണായകമാണ്. മത്സരത്തിന് മുമ്പ് ചെന്നൈയുടെ പോരായ്മകളെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്തെത്തി. മുഖ്യപരിശീലകന്‍ സ്റ്റീഫൻ ഫ്ലെമിംഗിനും എം‌എസ് ധോണിക്കും വ്യക്തമായ പദ്ധതിയില്ലെന്ന് വാട്‌സണ്‍ പറഞ്ഞു.

Read Also:  IPL 2025: എറിഞ്ഞത് ഒരോവര്‍ മാത്രം, പിന്നാലെ ‘വിഘ്‌നേഷ്’ ഔട്ട്; തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ വിമര്‍ശനം

സിഎസ്‌കെയ്ക്ക് മികച്ച തുടക്കം നൽകാൻ കഴിയാത്തത് വലിയ അത്ഭുതമാണെന്നും താരം വ്യക്തമാക്കി. താരങ്ങളുടെ റോളുകളെക്കുറിച്ച് സ്റ്റീഫൻ ഫ്ലെമിംഗിനും എംഎസ് ധോണിക്കും വ്യക്തതയില്ല. ഓരോ ലേലത്തിന് ശേഷവും ചെന്നൈ കൃത്യമായ ആസൂത്രണം നടത്താറുണ്ട്. ഇതിന് മുമ്പ് ഫ്ലെമിംഗിനും എം‌എസ് ധോണിക്കും താരങ്ങളുടെ റോളിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇത്തവണ ഇതൊന്നും കാണുന്നില്ലെന്നും, കുറച്ച് വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും വാട്‌സണ്‍ വ്യക്തമാക്കി.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം