5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

IPL 2025 : കോലി പന്തിനെ ആർസിബിയിൽ പരിഗണിച്ചില്ലെന്ന് എക്സ് പോസ്റ്റ്; വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് പന്ത്

IPL 2025 Rishabh Pant : തനിക്കെതിരായ വ്യാജവാർത്തക്കെതിരെ പ്രചരിപ്പിച്ച എക്സ് ഹാൻഡിലിനെതിരെ ഋഷഭ് പന്ത്. രാജിവ് എന്ന എക്സ് ഹാൻഡിലിൻ്റെ പോസ്റ്റിനെതിരെയാണ് പന്ത് രംഗത്തുവന്നത്. ഈ പോസ്റ്റും മറുപടിയും വൈറലാണ്.

IPL 2025 : കോലി പന്തിനെ ആർസിബിയിൽ പരിഗണിച്ചില്ലെന്ന് എക്സ് പോസ്റ്റ്; വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് പന്ത്
പന്ത്, കോലി (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 26 Sep 2024 20:49 PM

തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച എക്സ് പ്രൊഫൈലിനെതിരെ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഋഷഭ് പന്തിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ പരിഗണിക്കാൻ കോലി തയ്യാറായില്ലെന്ന പോസ്റ്റിനെതിരെയാണ് പന്ത് രംഗത്തുവന്നത്. വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്ന് താരം ഈ ട്വീറ്റിന് മറുപടിയായി കുറിച്ചു. തുടർന്ന് എക്സ് പ്രൊഫൈൽ പന്തിനോട് ക്ഷമാപണം നടത്തുകയും ചെയ്തു. പോസ്റ്റും ഋഷഭ് പന്തിൻ്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഐപിഎൽ 2025ന് മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം വരുന്ന ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം അഞ്ച് പേരെയാണ് പരമാവധി നിലനിർത്താൻ അനുവാദം നൽകുക. ആർടിഎം ഉണ്ടാവില്ലെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർസിബിയാവട്ടെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയെയും സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെലിനെയുമൊക്കെ ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രാജിവ് എന്ന എക്സ് ഹാൻഡിൽ കുറിപ്പെഴുതിയത്.

Also Read : Shakib Al Hasan : അവസാന ടെസ്റ്റ് ഇന്ത്യക്കെതിരെ; വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

‘ഋഷഭ് പന്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സമീപിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലാണ് തൻ്റെ മാനേജർ വഴി പന്ത് ആർസിബിയെ സമീപിച്ചത്. ക്യാപ്റ്റൻസി ലഭിക്കുമോ എന്നായിരുന്നു അദ്ദേഹം അന്വേഷിച്ചത്. എന്നാൽ, ഇക്കാര്യം ആർസിബി മാനേജ്മെൻ്റ് നിഷേധിച്ചു. ഇന്ത്യൻ ടീമിലെയും ഡൽഹി ക്യാപിറ്റൽസിലെയും ഋഷഭ് പന്തിൻ്റെ രാഷ്ട്രീയം കാരണം പന്തിനെ ടീമിൽ പരിഗണിക്കേണ്ടെന്ന് കോലി തീരുമാനിക്കുകയായിരുന്നു’. രാജിവ് കുറിച്ചു. ആർസിബിയിൽ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും രാജിവ് അവകാശപ്പെട്ടിരുന്നു.

ഈ പോസ്റ്റിനാണ് പന്ത് മറുപടി നൽകിയത്. ‘വ്യാജവാർത്തയാണിത്. എന്തിനാണ് നിങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്? ഇത് വളരെ മോശമാണ്. ഒരു കാരണവുമില്ലാതെ അവിശ്വാസത്തിൻ്റെ സാഹചര്യമുണ്ടാക്കരുത്. ഇതാദ്യത്തെ തവണയല്ല, അവസാന തവണയുമാവില്ല. പക്ഷേ, എനിക്കിത് പറഞ്ഞേ പറ്റൂ. ദയവായി നിങ്ങളുടെ സോഴ്സ് വീണ്ടും പരിശോധിക്കൂ. ഓരോ ദിവസവും ഇത് മോശമാവുകയാണ്.’- പന്ത് കുറിച്ചു.

ഇതോടെ രാജിവ് പന്തിനോട് മാപ്പ് പറഞ്ഞു. താൻ തൻ്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നില്ലെന്നും രാജീവ് കുറിച്ചു. രാജീവിനെതിരെ വിമർശനം ശക്തമാണ്. ഋഷഭ് പന്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുന്ന എക്സ് ഹാൻഡിലാണ് രാജീവ്. മുൻപും ഇതേ എക്സ് ഹാൻഡിൽ പല വിവാദങ്ങളിലും കുടുങ്ങിയിരുന്നു.

2025 ഐപിഎൽ സീസണിൽ മത്സരങ്ങളുടെ എണ്ണം വർധിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. 74 മത്സരങ്ങൾ എന്നത് 10 കൂടി വർധിപ്പിച്ച് 84 മത്സരങ്ങൾ ആക്കിയേക്കുമെന്നായിരുന്നു ഇക്കൊല്ലം ഓഗസ്റ്റിൽ അദ്ദേഹം അറിയിച്ചത്. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ജയ് ഷാ അറിയിച്ചിരുന്നു. 10 ടീമുകൾ ആയതോടെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങൾ. ഈ രീതി മാറിയേക്കുമെന്നാണ് സൂചനകൾ.

അഞ്ച് താരങ്ങളെ നിലനിർത്താനാണ് അനുവാദം നൽകുകയെങ്കിൽ പല ടീമുകൾക്കും അത് തിരിച്ചടിയാകും. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകൾ വമ്പൻ താരങ്ങളെ കൈവിട്ടേക്കുമെന്നാണ് സൂചനകൾ. ഡെവോൺ കോൺവേ, ശിവം ദുബേ തുടങ്ങിയ താരങ്ങളെ ചെന്നൈയും രോഹിത് ശർമ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങളെ മുംബൈയും കൈവിട്ടേക്കും. യുവതാരം തിലക് വർമയും പുറത്തായേക്കും.

Also Read : India vs Bangladesh : ‘ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു’; ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ

രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയ താരങ്ങളെ ടീമിൽ നിലനിർത്തുക ബുദ്ധിമുട്ടായേക്കും. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, റിയാൻ പരഗ്, ട്രെൻ്റ് ബോൾട്ട് എന്നിവരെയാവും രാജസ്ഥാൻ നിലനിർത്തുക. യുവ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനെ രാജസ്ഥാന് നഷ്ടമായേക്കും.

ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ മലയാളി താരങ്ങൾ കൂടുതലുണ്ടാവുമെന്നാണ് പ്രതീക്ഷ. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് ഐപിഎൽ ടീമുകളിൽ അവസരം ലഭിച്ചേക്കാം. വിവിധ ഫ്രാഞ്ചൈസികളുടെ സ്കൗട്ട് മത്സരം കാണാൻ എത്തിയിരുന്നു.

Latest News