IPL 2026 Weather: മഴ ചതിച്ചാല്‍ മത്സരം പാളും; RCB vs SRH മാച്ചില്‍ കാലാവസ്ഥ വില്ലനാകുമോ?

IPL 2026 RCB vs SRH Opening Match Weather: മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തന്നെ ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതുപോലുള്ള ആലിപ്പഴ വീഴ്ച ഉണ്ടാകുകയാണെങ്കില്‍ അത് മത്സരം തടസപ്പെടുന്നതിന് വഴിയൊരുക്കും.

IPL 2026 Weather: മഴ ചതിച്ചാല്‍ മത്സരം പാളും; RCB vs SRH മാച്ചില്‍ കാലാവസ്ഥ വില്ലനാകുമോ?

ചിന്നസ്വാമി സ്റ്റേഡിയം

Updated On: 

27 Mar 2026 | 11:48 AM

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തോടെ 2026ലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആര്‍സിബി) സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. ആവേശകരമായ സീസണ് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ബെംഗളൂരുവിലെ കാലാവസ്ഥയാണ്.

ബെംഗളൂരുവിലെ കാലാവസ്ഥ ചതിക്കുമോ?

മാര്‍ച്ച് 28ന് ബെംഗളൂരുവിലെ കാലാവസ്ഥ അനുകൂലമായിരിക്കില്ലെന്നാണ് സൂചന. ഉദ്ഘാടന ദിവസം മേഖലയില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ശനിയാഴ്ച വൈകുന്നേരും 22 ഡിഗ്രി സെല്‍ഷ്യസാകും താപനില. ഈര്‍പ്പം 67 ശതമാനവും ഉണ്ടായേക്കാം. അന്തരീക്ഷ 53 ശതമാനത്തോളം മേഘാവൃതമാകും. മഴയ്ക്കുള്ള സാധ്യത 6 ശതമാനമാണെന്നും കാലാവസ്ഥ വകുപ്പ്.

ഏപ്രില്‍ 5 വരെ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും ഏപ്രില്‍ 5 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക്, ഹാസന്‍, ചിക്കമംഗളൂരു, ശിവമോഗ, ബെലഗാവി, ധാര്‍വാഡ്, ഹാവേരി, ഗദഗ്, ബാഗല്‍കോട്ട്, ദാവന്‍ഗരെ, വിജയനഗര്‍, ബല്ലാരി, വിജയപുര, മൈസൂരു, തുംകുരു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വൈകീട്ടോടെ മഴ പെയ്‌തേക്കാം.

Also Read: Namma Metro: ഐപിഎല്‍ കഴിഞ്ഞ് വീട്ടില്‍ പോകാന്‍ മെട്രോയുണ്ട്; നമ്മ മെട്രോ പുലര്‍ച്ചെ വരെ ഓടും

മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തന്നെ ആലിപ്പഴ വര്‍ഷവും ഉണ്ടായേക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതുപോലുള്ള ആലിപ്പഴ വീഴ്ച ഉണ്ടാകുകയാണെങ്കില്‍ അത് മത്സരം തടസപ്പെടുന്നതിന് വഴിയൊരുക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India vs Brazil: സാമ്പാ താളത്തിന് മുന്നില്‍ പൊരുതാനുറച്ച് ബ്ലൂ ടൈഗേഴ്‌സ്‌; ആവേശപ്പോരാട്ടത്തിന് ഇനി അധികം നാളുകളില്ല
Sanju Samson: സഞ്ജു സാംസണ്‍ ഇന്‍, വൈഭവ് ഔട്ട്; ടി20 പരമ്പര പ്ലെയിങ് ഇലവനില്‍ ചേട്ടനുണ്ടാകും
India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Sanju Samson: സഞ്ജു സാംസൺ തിരിച്ചെത്തി, ഇനി ആര് പുറത്താകും? ഓപ്പണിങിൽ ഗംഭീറിന് മുന്നിൽ വമ്പൻ തലവേദന
Sanju Samson: സഞ്ജു സാംസണെ സിഎസ്‌കെയും കൈവിട്ടു? ക്യാപ്റ്റനായി പരിഗണിക്കണമെന്ന് ആവശ്യം
റോണോ ഇല്ല, മെസി ബാല​ൺ ഡി ഓർ ചുരുക്കപ്പട്ടികയിൽ; കിട്ടിയാൽ റെക്കോർഡുകളുടെ പൊടിപൂരം!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ