ISL 2026 : അറിഞ്ഞോ? കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ പോയിൻ്റ്! ഈസ്റ്റ് ബംഗ്ലാളിനെതിരെ സമനില

ISL 2026 Kerala Blasters vs East Bengal Highlights : മത്സരം ഇഞ്ചുറി ടൈമിൽ പ്രവേശിച്ചപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയത്. നാല് മത്സരങ്ങളുടെ തുടർ തോൽവിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഒരു പോയിൻ്റ് നേട്ടം

ISL 2026 : അറിഞ്ഞോ? കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ പോയിൻ്റ്! ഈസ്റ്റ് ബംഗ്ലാളിനെതിരെ സമനില

Mohammad Ajsal

Published: 

14 Mar 2026 | 10:12 PM

കൊൽക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗ് 2026 സീസണിലെ ആദ്യ പോയിൻ്റ് നേട്ടവുമായി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചാണ് ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ആദ്യ പോയിൻ്റ് നേട്ടം. മത്സരത്തിൻ്റെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചത്. മലയാളി താരം മുഹമ്മദ് അജ്സാലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്തിയത്.

ദുർബലരും സീസണിൽ ഇതുവരെ താളം കണ്ടെത്താൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സിനെതിരെ അനയാസം ജയം കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണ് ബംഗാൾ ടീം സോൾട്ട് ലേക്കിൽ ഇറങ്ങിയത്. മത്സരത്തിൽ ആദ്യ മിനിറ്റ് മുതൽ ഈസ്റ്റ് ബംഗാൾ കേരളത്തിനെതിരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ തുടങ്ങിയിരുന്നു. അതിൻ്റെ ഫലമായി ഒമ്പതാം മിനിറ്റിൽ ആതിഥേയർക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുകയും ചെയ്തു. ഈസ്റ്റ് ബംഗാൾ മുന്നേറ്റ താരം യൂസ്സെഫ് എസ്സെജാറിയെ ലക്ഷ്യംവെച്ച് വലത് വിലങ്ങിലൂടെ വന്ന ലോ ക്രോസ് തടയുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരം ഐയ്ബാൻ എതിരാളിയെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ബംഗാളിൻ്റെ മൊറോക്കൻ മുന്നേറ്റ താരം പെനാൽറ്റി കൃത്യമായി ബ്ലാസ്റ്റേഴ്സിൻ്റെ വലയിൽ എത്തിക്കുകയും ചെയ്തു.

ALSO READ : ISL 2026 : ഐഎസ്എൽ എവിടെ കാണുമെന്ന് കൺഫ്യൂഷനാണോ? ഇതാ ഇവിടെ കാണാലോ!

ഒരു ഗോൾ ലീഡിൽ മെല്ലെ കളി തുടർന്ന് ഈസ്റ്റ് ബംഗാളിനെ ഞെട്ടിക്കും വിധത്തിലുള്ള ആക്രമണമായിരുന്നു പിന്നീട് സോൾട്ട് ലേക്കിൽ കണ്ടത്. വിലങ്ങിലൂടെ നിരവധി ആക്രമണം നടത്തിയെങ്കിലും അതൊന്നും ഒരു ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. ഇടയ്ക്ക് ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിൻ്റെ പോസ്റ്റ് ലക്ഷ്യംവെച്ച് ഷോട്ടുകൾ പായിച്ചെങ്കിലും അതൊന്നും വലയിൽ എത്തിയില്ല. ആവേശമേറിയപ്പോൾ മത്സരം ഇടയ്ക്ക് കയ്യാങ്കളിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം ഫാളൂ എൻഡിയയ്ക്ക് മഞ്ഞ കാർഡ് നൽകി.

തുടർന്നും ഗോൾ ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം ബംഗാൾ പോസ്റ്റിലേക്ക് ഇരച്ചു കയറുന്നത് തുടർക്കഥയായി. അതിൻ്റെ ഫലമായി 91-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കോർണർ കിക്ക് ലഭിച്ചു. മലയാളി താരം എബിൻ യേശുദാസിനെടുത്ത കോർണർ അജ്സാൽ ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാളിൻ്റെ വലയിലേക്കെത്തിക്കുകയായിരുന്നു. തുടർന്ന് വിജയഗോളിനായി ഇരു ടീമുകളും ശ്രമം നടത്തിയെങ്കിലും അത് മാത്രം ലക്ഷ്യം കണ്ടില്ല. സമനില നേട്ടത്തോടെ ബ്ലാസ്റ്റേഴ്സിൻ്റെ റെലിഗേഷൻ ഭീതിക്ക് നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു പോയിൻ്റമായി 12-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാൾ എട്ട് പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തി.

21-ാം തീയതി ശനിയാഴ്ച പഞ്ചാബ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ച് വൈകിട്ട് 7.30നാണ് മത്സരം. അതേസമയം ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ ബെംഗളൂരു എഫ്സി ഗോൾരഹിത സമനിലയിൽ തളച്ചു.

Follow Us
Related Stories
Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌
Kerala Blasters: ജംഷഡ്പൂരിനെ തുരത്തിയ ആത്മവിശ്വാസത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷയ്‌ക്കെതിരെ; ലക്ഷ്യം ഹോം ഗ്രൗണ്ടിലെ രണ്ടാം ജയം
CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌
Kerala Blasters: വിബിനും, നിഹാലും സൂപ്പറാ! ജംഷഡ്പുരിനെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ്‌
Joshua Pynadath: അമേരിക്കയുടെ മലയാളി പയ്യന്‍; ജോഷ്വ പൈനാടത്ത് ഇന്ത്യന്‍ ടീമിലെത്തുമോ? അഭ്യൂഹങ്ങള്‍ ശക്തം
IPL 2026 Updates: മത്സരത്തിനിടെ ‘ദോശ ഇഡ്ഡലി’ പാട്ട്, ചെന്നൈ പരാതി നൽകി
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്