ISL : സമനില അല്ല ജയം വേണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷയ്ക്കെതിരെ; മത്സരം എപ്പോൾ, എവിടെ കാണാം?

ISL Live Streaming KBFC vs OFC : ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരത്തിൻ്റെ കിക്കോഫ്. മൂന്ന് മത്സരത്തിൽ നിന്നും ഒരു ജയവും ഒരു തോൽവി ഒരു സമനിലയുമായി കേരള ബ്ലാസ്റ്റോഴ്സ് ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ISL : സമനില അല്ല ജയം വേണം; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷയ്ക്കെതിരെ; മത്സരം എപ്പോൾ, എവിടെ കാണാം?

Credits: Kerala Blasters Facebook page

Published: 

03 Oct 2024 | 07:31 PM

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2024-25 (ISL 2024025) സീസണിലെ നാലാം മത്സരത്തിൻ്റെ കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters vs Odisha FC) ഇന്ന് ഒക്ടോബർ മൂന്നാം തീയതി ഇറങ്ങും. ഒഡീഷ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളി. ഓഡീഷയുടെ തട്ടകമായ കലിംഗ സ്റ്റേഡയത്തിൽ വെച്ചാണ് മത്സരം. സീസണിലെ ആദ്യ എവെ ജയം തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കലിംഗ സ്റ്റേഡയത്തിൽ ഇറങ്ങുക. അതേസമയം ആദ്യ ഇലവനിൽ ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ ഇന്നും ഇടം നേടിയില്ല.

ബ്ലാസ്റ്റേഴിസനെ പോലെ സീസണിലെ രണ്ടാം ജയം തേടിയാണ് ഒഡീഷ് ഇന്ന് സ്വന്തം മൈതാനത്ത് കേരള ടീമിനെ നേരിടുക. ആദ്യ രണ്ട് മത്സരങ്ങൾ തോൽവി വഴങ്ങി സ്വന്തം തട്ടകത്തിൽ വെച്ച് ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ചാണ് ഒഡീഷ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സെർജി ലൊബേറയുടെ കീഴിൽ മികച്ച ടീം ഒഡീഷയ്ക്കുണ്ടെങ്കിലും ഇതുവരെ മികവ് പൂർണതോതിൽ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇന്നത്തെ മത്സരത്തിലെ ആദ്യ ഇലവനിലും റോയി കൃഷ്ണ ഇടം നേടിട്ടില്ല.

ALSO READ : ISL: ജയിക്കാനായില്ല, വിരുന്നുകാരനും വീട്ടുകാരനും ഒരേ ഗോള്‍; ആദ്യ സമനില നേടി ബ്ലാസ്‌റ്റേഴ്‌സ്‌

കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ് എഫ്സി മത്സരം എപ്പോൾ, എവിടെ?

ഭുവനേശ്വരിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ് എഫ്സി പോരാട്ടം. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരത്തിൻ്റെ കിക്കോഫ്. നെറ്റ്വർക്ക് 18 ഗ്രൂപ്പിനാണ് ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത് സ്പോർട്സ് 18, ഏഷ്യനെറ്റ് പ്ലസ് (മലയാളത്തിൽ) ചാനലുകളിലൂടെ ഐഎസ്എൽ മത്സങ്ങൾ തത്സമയം കാണാൻ സാധിക്കും. ജിയോ സിനിമ ആപ്പിലൂടെയാണ് ഐഎസ്എൽ മത്സരങ്ങളിലുടെ ഓൺലൈൻ സംപ്രേഷണം.

കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്ലേയിങ് ഇലവൻ

ഹെസൂസ് ഗിമിനെസ്, നോഹ സദൂയീ, ഡാനിഷ് ഫറൂഖി, രാഹുൽ കെപി, വിബിൻ മോഹനൻ, അലക്സാന്ദ്രെ കൊയിഫ്, നെയ്റോം സിങ്, മിലോസ് ഡ്രിനിച്ച്, പ്രീതം കോട്ടാൽ, സന്ദീപ് സിങ്, സച്ചിൻ സുരേഷ്

ഒഡീഷ എഫ്സിയുടെ പ്ലേയിങ് ഇലവൻ

മൌറിസോ, ഇസാക്ക് വന്ലാല്രൌത്ഫേല, ഹൂഗോ ബോമസ്, മവിഹ്മിങ്താങ്ക, ലാൽതാതാങ്കാ,അഹമ്മദ് ജാഹൂ, ലാൽറിസുവാല, മൊറാത്ത ഫാൾ, മൊയിറിങ്തെം, റാണാവാഡെ, അമീരിന്ദർ സിങ്

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ