AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ISL: ഐഎസ്എൽ റീബ്രാൻഡ് ചെയ്ത് തിരികെയെത്തുന്നു; 16 ടീമുകൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ

ISL To Be Rebranded With 16 Teams: അനിശ്ചിത കാലത്തേക്ക് മാറ്റിവച്ച ഐഎസ്എൽ റീബ്രാൻഡ് ചെയ്ത് തിരികെ എത്തിയേക്കും. ഐഎസ്എൽ പൂർണമായും എഐഎഫ്എഫിൻ്റെ നിയന്ത്രണത്തിലാവുമെന്നാണ് വിവരം.

ISL: ഐഎസ്എൽ റീബ്രാൻഡ് ചെയ്ത് തിരികെയെത്തുന്നു; 16 ടീമുകൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ
ഐഎസ്എൽImage Credit source: Social Media
abdul-basith
Abdul Basith | Published: 15 Jul 2025 18:01 PM

ഇന്ത്യൻ സൂപ്പർ ലീഗ് ഈ വർഷം റദ്ദാക്കിയെങ്കിലും റീബ്രാൻഡ് ചെയ്ത് തിരികെയെത്തിയേക്കുമെന്ന് സൂചന. നിലവിൽ ഐഎസ്എലിൻ്റെ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിനെ (എഫ്എസ്ഡിഎൽ) മാറ്റി എഐഎഫ്എഫ് തന്നെയാവും റീബ്രാൻഡഡ് ലീഗിൻ്റെ മേൽനോട്ടം വഹിക്കുക. കോർപ്പറേറ്റ് മേധാവിത്വം ഇല്ലാതാക്കി പൂർണമായും ഇന്ത്യൻ ഫുട്ബോൾ എഐഎഫ്എഫിൻ്റെ നിയന്ത്രണത്തിൽ ആക്കുകയെന്നതാണ് ലക്ഷ്യം.

നേരത്തെ പ്രമോഷനും റെലഗേഷനും നടപ്പിലാക്കി 16 ടീമുകൾ ഉൾക്കൊള്ളുന്ന ഒരു ലീഗ് ആക്കി ഐഎസ്എലിനെ മാറ്റാൻ എഐഎഫ്എഫ് ശ്രമിച്ചിരുന്നു. എന്നാൽ, ഈ നീക്കത്തോട് എഫ്എസ്ഡിഎൽ യോജിച്ചില്ല. സാമ്പത്തിക നഷ്ടം മറികടക്കാൻ ഐഎസ്എലിലേക്ക് എൻട്രി ഫീ വാങ്ങി തരം താഴ്ത്തലിൽ നിന്ന് ഒഴിവാക്കി ലീഗ് നടത്താനായിരുന്നു അവരുടെ തീരുമാനം. ഇങ്ങനെയാണ് ഇതുവരെ ലീഗ് നടന്നത്. നിലവിൽ എഫ്എസ്ഡിഎൽ കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ തങ്ങളുടെ താത്പര്യപ്രകാരം ലീഗ് റീബ്രാൻഡ് ചെയ്യാനാണ് എഐഎഫ്എഫിൻ്റെ ശ്രമം. റീബ്രാൻഡിംഗിനാണ് സാധ്യത കൂടുതലെങ്കിലും ഇതിന് കഴിഞ്ഞില്ലെങ്കിൽ 16 ടീമുകളുമായി പുതിയ ലീഗ് തുടങ്ങാനും എഐഎഫ്എഫിന് ആലോചനയുണ്ട്.

ഐഎസ്എൽ എന്ന പേരിന് പകർപ്പവകാശ പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ പേരിലാവും എഐഎഫ്എഫ് ലീഗ് ആരംഭിക്കുക. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ലെങ്കിലും ഈ ലക്ഷ്യത്തിലേക്കാണ് എഐഎഫ്എഫ് നീങ്ങുന്നതെന്നാണ് സൂചന.

Also Read: ISL Suspended: ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു; തീരുമാനം അറിയിച്ച് അധികൃതർ

ഈ മാസം 11നാണ് ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി അധികൃതർ അറിയിച്ചത്. വരുന്ന സീസൺ നടക്കില്ലെന്ന വിവരം ഇക്കാര്യം ക്ലബുകളെയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെയും അറിയിച്ചു എന്നും എഫ്എസ്ഡിഎൽ അറിയിച്ചു. ഈ വർഷം സെപ്തംബറിലാണ് ലീഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, സംപ്രേഷണാവകാശവുമായി ബന്ധപ്പെട്ട് എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലുള്ള തർക്കം സീസൺ തന്നെ റദ്ദാക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. നിലവിൽ തർക്കം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.