Kerala Blasters: പടിക്കല്‍ കൊണ്ടുപോയി കലമുടച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത്ഈസ്റ്റിനെതിരെ വിജയം കൈവിട്ടു

Kerala Blasters vs NorthEast United: ഐഎസ്എല്ലില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 41-ാം മിനിറ്റില്‍ ആൻഡി റോഡ്രിഗസ് നേടിയ ഓണ്‍ ഗോളില്‍ ആദ്യം മുന്നിലെത്തിയത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ ലാൽറിൻസുവാല ലാൽബിയാക്നിയ നേടിയ ഗോളിലൂടെ നോര്‍ത്ത്ഈസ്റ്റ് ഒപ്പമെത്തി.

Kerala Blasters: പടിക്കല്‍ കൊണ്ടുപോയി കലമുടച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത്ഈസ്റ്റിനെതിരെ വിജയം കൈവിട്ടു

ഗോള്‍ ലഭിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ സന്തോഷപ്രകടനം

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 10:00 PM

കൊച്ചി:  ഐഎസ്എല്ലിൽ നോര്‍ത്ത് ഈസ്റ്റിനെതിരായ ആവേശപ്പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് (Kerala Blasters) സമനില. അവസാന നിമിഷം വരെ ലീഡ് ചെയ്ത് നിന്ന ശേഷമാണ്, ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടിക്കുന്ന സമനില ഗോള്‍ വഴങ്ങിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റമായിരുന്നു. 41-ാം മിനിറ്റില്‍ നോർത്ത് ഈസ്റ്റ് താരം ആൻഡി റോഡ്രിഗസ് നേടിയ ഓണ്‍ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചത്.

ഗോളിനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ പല ശ്രമങ്ങളും വിഫലമായി. ബ്ലാസ്റ്റേഴ്‌സിനും പിന്നീട് കിട്ടിയ അവസരങ്ങള്‍ മുതലാക്കാനായില്ല. രണ്ടാം പകുതിയില്‍ സമനില ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ് കൂടുതല്‍ ഉണര്‍വോടെ കളിച്ചു. പല കടന്നാക്രമണങ്ങളും ലക്ഷ്യത്തിലെത്തിയില്ലെങ്കിലും, 88-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഞെട്ടി. ലാൽറിൻസുവാല ലാൽബിയാക്നിയയാണ് നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ നേട്ടം

പരിതാപകരമായ പ്രകടനം

ഈ സീസണില്‍ ഇതുവരെ വളരെ പരിതാപകരമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളില്‍ ആറിലും തോറ്റു. രണ്ട് സമനിലയും, ഒരു ജയവും സ്വന്തമാക്കി. 14 ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ 13-ാമതാണ് ബ്ലാസ്‌റ്റേഴ്‌സ് റെലിഗേഷൻ ഭീതിയിലാണ്. ബെംഗളൂരു എഫ്‌സിക്കെതിരായ കഴിഞ്ഞ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ ആദ്യ ജയം നേടിയത്.

Also Read: Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ വംശീയ അധിക്ഷേപം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ക്ലബ്‌

പുതിയ പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. ഓരോ വീതം ജയം, തോല്‍വി, സമനില എന്നിങ്ങനെയാണ് വെസ്റ്റ്‌വുഡിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ പുറത്തെടുത്ത് പ്രകടനം. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചിട്ടില്ല.

മഞ്ഞപ്പട വരണം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ പ്രതിഷേധിച്ച് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നു. ടീമിൻ്റെ മോശം പ്രകടനത്തിലും മാനേജ്മെൻ്റിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് മഞ്ഞപ്പട മത്സരങ്ങള്‍ ബഹിഷ്‌കരിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ മത്സരം കാണാന്‍ വരണമെന്ന് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് ആവശ്യപ്പെട്ടു. വരും മത്സരങ്ങളില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് വെസ്റ്റ്‌വുഡ് നല്‍കുന്ന ഉറപ്പ്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്