Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും

Messi's Kolkata tour chaos: ലയണൽ മെസിയെ കാണാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആരാധകരുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് പരിപാടിയുടെ മുഖ്യസംഘാടകനെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

Kolkata Messi Event Chaos: അലമ്പെന്ന് പറഞ്ഞാല്‍ ഭൂലോക അലമ്പ് ! സാള്‍ട്ട് ലേക്കിലെ സംഘര്‍ഷത്തില്‍ മുഖ്യസംഘാടകന്‍ കസ്റ്റഡിയില്‍; ടിക്കറ്റ് തുക തിരികെ നല്‍കും

Kolkata Salt Lake Stadium

Published: 

13 Dec 2025 18:38 PM

കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കാണാന്‍ സാധിക്കാത്തതില്‍ പ്രകോപിതരായി കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ആരാധകരുണ്ടാക്കിയ സംഘര്‍ഷത്തെ തുടര്‍ന്ന് പരിപാടിയുടെ മുഖ്യസംഘാടകനെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരാശരായ കാണികൾക്ക് സംഘാടകർ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന്‌ കൊൽക്കത്ത ഡിജിപി രാജീവ് കുമാർ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ആസൂത്രണമില്ലാതെ പരിപാടി നടത്തിയതിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാധാനം ഉടൻ പുനഃസ്ഥാപിക്കാനുള്ള നടപടികളെടുത്തു. ഗതാഗതം സാധാരണ നിലയിലാണ്. ആളുകളെല്ലാം വീടുകളിലേക്ക് മടങ്ങി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഈ സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഉറപ്പാക്കും. ബന്ധപ്പെട്ട അധികാരികൾക്കെതിരെ എല്ലാത്തരം നടപടികളും സ്വീകരിക്കുമെന്നും കൊൽക്കത്ത ഡിജിപി രാജീവ് കുമാർ പറഞ്ഞു.

പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെസിയെ കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. എന്നാല്‍ മെസി അധികനേരം മൈതാനത്ത് തുടരാത്തതിനാല്‍ ആരാധകര്‍ക്ക് അദ്ദേഹത്തെ വ്യക്തമായി കാണാനായില്ല. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

തുടര്‍ന്ന് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി. കുപ്പികളും, ബാനറുകളും, കസേരകളും വലിച്ചെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തി ചാർജ് നടത്തി. മുഖ്യമന്ത്രി മമത ബാനർജി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ലയണൽ മെസ്സിയോടും ആരാധകരോടും മമത ബാനർജി ക്ഷമാപണം നടത്തി.

Also Read: Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി

ആശങ്ക അറിയിച്ച് എഐഎഫ്എഫ്‌

സംഭവത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആശങ്ക അറിയിച്ചു. ഇത് ഒരു പിആർ ഏജൻസി സംഘടിപ്പിച്ച ഒരു സ്വകാര്യ പരിപാടിയായിരുന്നു. ഈ പരിപാടിയുടെ ഓർഗനൈസേഷനിലോ ആസൂത്രണത്തിലോ എഐഎഫ്എഫ് ഒരു തരത്തിലും ഉൾപ്പെട്ടിരുന്നില്ല. കൂടാതെ, പരിപാടിയുടെ വിശദാംശങ്ങൾ എഐഎഫ്എഫിനെ അറിയിച്ചിട്ടില്ല. ഫെഡറേഷനിൽ നിന്ന് ഒരു അനുമതിയും തേടിയിട്ടില്ലെന്നും എഐഎഫ്എഫ്‌ വ്യക്തമാക്കി.

മെസി ഹൈദരാബാദില്‍

അതേസമയം, ലയണല്‍ മെസി ഹൈദരാബാദിലെത്തി. ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം ലയണല്‍ മെസി തെലങ്കാനയിലെ ഹൈദരാബാദിലുള്ള താജ് ഫലക്നുമ പാലസിലെത്തി. ഹൈദരാബാദിലെ ഫലക്നുമ പാലസിൽ ലയണൽ മെസ്സിയെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വാഗതം ചെയ്തു.

Related Stories
Sachin Tendulkar meets Lionel Messi: രണ്ട് ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; മെസിക്ക് ജഴ്സി സമ്മാനിച്ച് സച്ചിൻ; വാങ്കഡെയിൽ ചരിത്ര നിമിഷം
Lionel Messi: മെസി വന്നിട്ട് വേഗം പോയി; കുപ്പിയും കസേരയും വലിച്ചെറിഞ്ഞ് ആരാധകർ; മാപ്പപേക്ഷിച്ച് മുഖ്യമന്ത്രി മമത ബാനർജി
Lionel Messi: ലയണൽ മെസി കൊൽക്കത്തയിലെത്തി; ഫുട്ബോൾ ഇതിഹാസത്തിന് ഊഷ്മള സ്വീകരണം
ISL: ഐഎസ്എല്ലില്‍ വീണ്ടും പ്രതിസന്ധി; കടുപ്പിച്ച് ക്ലബുകള്‍; ടീമുകളുടെ കടുംപിടുത്തത്തിന് പിന്നില്‍
Lionel Messi: മെസ്സിക്കൊപ്പം ഫോട്ടോ എടുക്കാം, അവസരം നൂറ് പേർക്ക്; ആരാധകർക്ക് ഇനി എന്തു വേണം!
Smriti Mandhana: പലാശുമായുള്ള വിവാഹം റദ്ദാക്കിയതിനു പിന്നാലെ സ്മൃതി മന്ദാന കളിക്കളത്തിലേക്ക്; പരിശീലിക്കുന്ന ചിത്രം വൈറല്‍
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്