Lionel Messi India Tour 2025 : അടുത്ത വിൻഡോ വരെ കാത്തിരിക്കേണ്ട! മെസിയെ കാണാൻ ഡിസംബറിൽ ഹൈദരാബാദിൽ പോയാൽ മതി
Lionel Messi GOAT India Tour 2025 : ഗോട്ട് ഇന്ത്യ ടൂറിനോട് അനുബന്ധിച്ചാണ് ലയണൽ മെസി ഹൈദരാബാദിലേക്ക് വരുന്നത്. നേരത്തെ കൊൽക്കത്ത, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ മാത്രമായിട്ടാണ് മെസിയുടെ ഇന്ത്യ പര്യടനം നിശ്ചയിച്ചത്

Lionel Messi
ഹൈദരാബാദ് : ലയണൽ മെസി നയിക്കുന്ന ലോകകപ്പ് ജേതാക്കളായ അർജൻ്റീന ടീം ഈ വർഷം ഇനി കേരളത്തിലേക്ക് വരില്ലയെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ലയണൽ മെസിയെ കാണാൻ സാധിക്കില്ലയെന്ന് കരുതിയവർക്കിതാ അവസരം. അടുത്ത മാസം ഡിസംബറിൽ ഹൈദരാബാദ് വരെ പോയാൽ മതി. ഗോട്ട് ഇന്ത്യ ടൂർ 2025ൻ്റെ ഭാഗമായി അർജൻ്റീനയുടെ ഫുട്ബോൾ ഇതിഹാസം ഡിസംബർ 13ന് ഹൈദരാബാദിലേക്ക് വരികയാണ്.
നേരത്തെ മെസിയുടെ ഇന്ത്യ പര്യടനം കൊൽക്കത്ത, മുംബൈ, ഡൽഹി എന്നീ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചായിരുന്നു. ഈ പട്ടികയിലേക്ക് ദക്ഷിണേന്ത്യൻ മെട്രോ നഗരമായ ഹൈദാരാബാദിൻ്റെ പേരും ചേർക്കപ്പെട്ടിരിക്കുകയാണ്. ഡിസംബർ 13നാണ് മെസി ഹൈദാരാബാദിൽ എത്തുക. ഉപ്പൽ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലോ ഗച്ചിബൗളി സ്റ്റേഡിയത്തിലോ ആയിരിക്കും മെസി ആരാധകരെ അഭിസംബോധന ചെയ്യുക.
മെസിയുടെ ഇന്ത്യൻ പര്യടനത്തിൻ്റെ സ്പോൺസർമാർ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചർച്ച നടത്തിയതിന് ശേഷമാണ് ഗോട്ട് ഇന്ത്യ ടൂർ ഹൈദരാബാദിലേക്ക് കൂടി നീട്ടുന്നത്. മെസിയെ കൂടാതെ ഇൻ്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരെസും റൊഡ്രിഗോ ഡി പോളും പര്യടനത്തിൽ അർജൻ്റീന ഇതിഹാസത്തിനൊപ്പമുണ്ടാകും. മെസിയെ തെലങ്കാന റൈസിങ് 2047 ൻ്റെ ആഗോള ബ്രാൻഡ് അംബാസറാകാൻ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
It’s official! Messi is coming to Hyderabad as part of the GOAT Tour, aimed at promoting football in India. The Hyderabad event will be held at 7 PM on December 13.
Messi will be:
🔹Playing a 7 vs 7 celebrity match
🔹Leading a masterclass with young scouted talents
🔹Taking on… pic.twitter.com/qutr9wpso7— Hyderabad Real Estate & Infra (@HydREGuide) November 10, 2025
ഹൈദാരാബാദിലെ ടിക്കറ്റ് വിൽപന നിശ്ചിയിട്ടില്ല. 3,500 രൂപയാണ് കൊൽക്കത്തയിലെ പരിപാടിക്കേർപ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഡിസ്ട്രിക് ആപ്പിലൂടെയാണ് ടിക്കറ്റ് വിൽപന നടത്തുക.