26 ഗോൾ! 2026-ലെ MLS ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മെസി; തുടർച്ചയായി ഈ പുരസ്കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരം

Lionel Messi wins 2026 MLS Golden Boot: മേജർ ലീഗ് സോക്കറിൽ (MLS) പുതിയ ചരിത്രം കുറിച്ചു​കൊണ്ട് 2026-ലെ എംഎൽഎസ് ഗോൾഡൻ ബൂട്ട് ലയണൽ മെസി സ്വന്തമാക്കി. ഇന്റർ മയാമി താരമായി ലയണൽ മെസി 26 ഗോളുകളുമായാണ് ഈ നേട്ടം ​കൈവരിച്ചിരിക്കുന്നത്. തുടർച്ചയായി രണ്ട് തവണ എംഎൽഎസ് ഗോൾഡൻ ബൂട്ട് നേടുന്ന ചരിത്രത്തിലെ ആദ്യ താരമാണ് മെസി.

26 ഗോൾ! 2026-ലെ MLS ഗോൾഡൻ ബൂട്ട് സ്വന്തമാക്കി മെസി; തുടർച്ചയായി ഈ പുരസ്കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരം

Lionel Messi Wins 2026 Mls Golden Boot

Published: 

08 Nov 2026 | 09:34 AM

ഫുട്ബോളിലെ മിശിഹയുടെ അ‌ക്കൗണ്ടിലേക്ക് ഒരു ഗോൾഡൻ ബൂട്ട് കൂടി ചേർക്കപ്പെട്ടിരിക്കുന്നു. മേജർ ലീഗ് സോക്കറിൽ (MLS) പുതിയ ചരിത്രം കുറിച്ചു​കൊണ്ട് 2026-ലെ എംഎൽഎസ് ഗോൾഡൻ ബൂട്ട് ലയണൽ മെസി സ്വന്തമാക്കി. ഇന്റർ മയാമി താരമായി ലയണൽ മെസി 26 ഗോളുകളുമായാണ് ഈ നേട്ടം ​കൈവരിച്ചിരിക്കുന്നത്. ഇതോടെ, തുടർച്ചയായി രണ്ട് തവണ എംഎൽഎസ് ഗോൾഡൻ ബൂട്ട് നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടവും മെസിയുടെ പേരിൽ കുറിക്കപ്പെട്ടു. 26 ഗോളുകൾക്ക് പുറമേ, 17 അസിസ്റ്റുകളും നൽകിയ മെസി, ഈ വർഷം ആകെ 43 ഗോളുകളിൽ നേരിട്ട് പങ്കാളിയായി (ഗോൾ കോൺട്രിബ്യൂഷൻസ്) ലീഗിൽ ഒന്നാമതെത്തി.

ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ, എഫ്‌സി ഡാലസ് സ്‌ട്രൈക്കർ പെറ്റാർ മുസ (22 ഗോളുകൾ), നാഷ്‌വില്ലെ എസ്‌സി സ്‌ട്രൈക്കർ സാം സറിഡ്ജ് (21 ഗോളുകൾ) എന്നിവരെ പിന്നിലാക്കിയാണ് 39 വയസുകാരനായ മെസി ചരിത്രം രചിച്ചത്. എട്ടുതവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, 2025-ലെ എംഎൽഎസ് ഗോൾഡൻ ബൂട്ട് നേട്ടം കുറിച്ചത് 29 ഗോളുകളും 19 അസിസ്റ്റുകളും സ്വന്തമാക്കിയായിരുന്നു.

Also Read: CR7 കളി നിർത്തിയാലും ഈ റെക്കോർഡുകൾ ഇവിടെക്കാണും! റൊണാൾഡോയുടെ ആർക്കും തകർക്കാനാകാത്ത 9 നേട്ടങ്ങൾ

വർഷം ഒന്ന് കഴിഞ്ഞിട്ടും മുൻ വർഷങ്ങളിലെ അ‌തേ മികവ് മെസിയിൽ ഇപ്പോഴും മങ്ങലില്ലാതെ തുടരുന്നു എന്ന് ഈ തുടർച്ചയായ പുരസ്കാര നേട്ടം അ‌ടയാളപ്പെടുത്തുന്നു. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായി ഗോൾഡൻ ബൂട്ട് പുരസ്‌കാരം നേടുന്ന ആദ്യ താരമാണ് മെസി. രണ്ട് തവണ ഈ നേട്ടം ​കൈവരിക്കുന്ന ആറാമത്തെ താരവും.

മുൻപ്, ബ്രാഡ്‌ലി റൈറ്റ്-ഫിലിപ്‌സ് (2014, ’16), ക്രിസ് വോണ്ടോലോവ്‌സ്‌കി (2010, ’12), ജെഫ് കണ്ണിംഗ്ഹാം (2006, ’09), ടെയ്‌ലർ ട്വെൽമാൻ (2002, ’05), പ്രേകി (1997, 2003) എന്നിവർ എംഎൽഎസ് ഗോൾഡൻ ബൂട്ട് രണ്ടുതവണ നേടിയിട്ടുണ്ട്. ഇന്റർ മയാമിക്കായി മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ടിരിക്കുന്ന മെസി, ഈ ഗോൾഡൻ ബൂട്ടിലൂടെ അമേരിക്കൻ ഫുട്ബോളിൽ തന്റെ ആധിപത്യം വീണ്ടും ഉറപ്പിച്ചിരിക്കുന്നു.

അ‌തേമസയം, എംഎൽഎസ് റെഗുലർ സീസണിന്റെ അവസാന മത്സരത്തിൽ ഷാർലറ്റ് എഫ്.സിക്കെതിരേ മികച്ച തുടക്കം നേടിയെങ്കിലും വിജയം ​കൈവിട്ടത് ഇന്റർ മയാമിക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിൽനിന്ന് മെസിയും സംഘവും രണ്ടാം പകുതിയിൽ തിരിച്ചടി നേരിട്ടു, ഒടുവിൽ 3-3 സമനിലയിലാണ് മത്സരം അവസാനിച്ചത്.

English Summary

Lionel Messi has made history in Major League Soccer (MLS) by winning the 2026 MLS Golden Boot. The Inter Miami star secured the honor with a tally of 26 goals. With this achievement, Messi has also become the first player in history to win the MLS Golden Boot in two consecutive seasons.

Loading...
Unable to load recommendations.
Follow Us
ആമസോൺ ദീപാവലി എഡിഷൻ സെയിൽ: വൺപ്ലസ് N6x 5ജി ഡീൽ
ദീപാവലി ദിനത്തിൽ ഭാഗ്യം തുണയ്ക്കുന്ന അഞ്ച് രാശികൾ!
സമ്പാദ്യം കോടികള്‍; ഷമിയുടെ ആസ്തി
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി