Mohun Bagan ISL winners: ഐഎസ്എല്‍ കിരീടം വീണ്ടും മോഹന്‍ ബഗാന്; ബെംഗളൂരുവിന് കണ്ണീര്‍ മടക്കം

ISL Final 2025 Mohun Bagan Super Giant beat Bengaluru FC: ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിന് ഇറങ്ങിയത്. സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ജംഷെദ്പുരിനോട് 2-1ന് മോഹന്‍ ബഗാന്‍ തോറ്റിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജംഷെദ്പുരിനെ മലര്‍ത്തിയടിച്ചു. രണ്ട് പാദങ്ങളില്‍ നിന്നുമായി 3-2ന്റെ പിന്‍ബലത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്

Mohun Bagan ISL winners: ഐഎസ്എല്‍ കിരീടം വീണ്ടും മോഹന്‍ ബഗാന്; ബെംഗളൂരുവിന് കണ്ണീര്‍ മടക്കം

മോഹന്‍ ബഗാന്‍ താരങ്ങളുടെ ആഹ്ലാദം

Updated On: 

12 Apr 2025 | 10:13 PM

ന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മോഹന്‍ ബഗാന്‍ സ്വന്തമാക്കി. ആവേശ ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ 2-1ന് കീഴടക്കി. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ ജാമി മക്ലാരന്‍ നേടിയ വിജയഗോളാണ് ഒരിക്കല്‍ കൂടി മോഹന്‍ ബഗാന് ഐഎസ്എല്‍ കിരീടം സമ്മാനിച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍ നിറഞ്ഞതായിരുന്നു ആദ്യ പകുതി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. മോഹന്‍ ബഗാന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും, പിന്നീട് ബെംഗളൂരുവാണ് ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത്.

ഇതിനിടെ 20-ാം മിനിറ്റില്‍ മികച്ച അവസരം ബെംഗളൂരുവിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാം പകുതി ആരംഭിച്ചതിന് തൊട്ടുപിന്നാലെ മോഹന്‍ ബഗാനെ ഞെട്ടിച്ച് ബെംഗളൂരുവിന് ഗോള്‍ ലഭിച്ചു. പക്ഷേ, അത് മോഹന്‍ബഗാന്‍ താരമായ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ ഓണ്‍ ഗോളിലൂടെയായിരുന്നുവെന്ന് മാത്രം. ക്രോസ് തടയാനുള്ള റോഡ്രിഗസിന്റെ ശ്രമമാണ് പാളിയത്. ഗോളി വിശാല്‍ കെയ്ത്തിനും ഒന്നും ചെയ്യാനായില്ല.

കൈവിട്ട മത്സരം എങ്ങനെയും വീണ്ടെടുക്കാനായിരുന്നു തുടര്‍ന്ന് മോഹന്‍ ബഗാന്റെ ശ്രമം. മോഹന്‍ ബഗാന്റെ കഠിന പരിശ്രമങ്ങള്‍ക്ക് 74-ാം മിനിറ്റില്‍ ഫലം കണ്ടു. പെനാല്‍റ്റി വലയിലെത്തിച്ച് ജേസണ്‍ കമ്മിംഗ്‌സ് മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. സ്വന്തം ബോക്‌സിനുള്ളില്‍ ബെംഗളൂരു താരം സനയുടെ കൈ പന്തില്‍ സ്പര്‍ശിച്ചതാണ് പെനാല്‍റ്റിയിലേക്ക് നയിച്ചത്. കിക്കെടുത്ത കമ്മിങ്‌സ് ഒരു പിഴവും വരുത്താതെ അത് വലയിലെത്തിച്ചു.

തുടര്‍ന്ന് ഇരുടീമുകള്‍ക്കും കൂടുതല്‍ ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തില്‍ മോഹന്‍ ബഗാന്‍ രണ്ടാം ഗോള്‍ നേടി. 96-ാം മിനിറ്റില്‍ ജാമി മക്ലാരനാണ് ബെംഗളൂരുവിന്റെ വല കുലുക്കിയത്. ഈ ഗോളാണ് മോഹന്‍ ബഗാന് കിരീടം സമ്മാനിച്ചതും.

ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിന് ഇറങ്ങിയത്. സെമി ഫൈനലിലെ ആദ്യ പാദത്തില്‍ ജംഷെദ്പുരിനോട് 2-1ന് മോഹന്‍ ബഗാന്‍ തോറ്റിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജംഷെദ്പുരിനെ മലര്‍ത്തിയടിച്ചു. രണ്ട് പാദങ്ങളില്‍ നിന്നുമായി 3-2ന്റെ പിന്‍ബലത്തിലാണ് മോഹന്‍ ബഗാന്‍ ഫൈനലിലെത്തിയത്.

ഐഎസ്എല്‍ ചരിത്രത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ ഹോം ഗ്രൗണ്ടില്‍ കളിച്ചിട്ടുള്ള ടീമുകള്‍ ജയിച്ചിട്ടില്ലെന്നതായിരുന്നു ഫൈനലിന് മുമ്പ് ബെംഗളൂരുവിന്റെ ആത്മവിശ്വാസം. സെമി ഫൈനലില്‍ ഗോവയെയാണ് ബെംഗളൂരു തോല്‍പിച്ചത്. ആദ്യ പാദത്തില്‍ 2-0ന് ബെംഗളൂരു ജയിച്ചു. എന്നാല്‍ രണ്ടാം പാദത്തില്‍ 2-1ന് ഗോവയോട് തോറ്റു. എങ്കിലും രണ്ട് പാദത്തിലുമായി 3-2ന്റെ കരുത്തില്‍ ബെംഗളൂരു കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

മോഹന്‍ബഗാനായിരുന്നു ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയത്. 24 മത്സരങ്ങളില്‍ നിന്ന് 17 ജയവും, രണ്ട് സമനിലയും നേടിയ മോഹന്‍ ബഗാന്‍ 56 പോയിന്റുകള്‍ നേടിയാണ് ഒന്നാമതെത്തിയത്. രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. ഗോവയായിരുന്നു രണ്ടാമത്. ബെംഗളൂരു മൂന്നാമതും. കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതായാണ് സീസണ്‍ പൂര്‍ത്തിയാക്കിയത്.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്