Musheer Khan: ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; കാർ മലക്കം മറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്

Musheer Khan accident: മുഷീർ ഖാൻ സഞ്ചരിച്ച കാർ പലതവണ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇറാനി കപ്പ് മത്സരത്തിനായി പിതാവിനൊപ്പം ലഖ്‌നൗവിലേക്ക് പോകുകയായിരുന്നു താരം.

Musheer Khan: ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്; കാർ മലക്കം മറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്

Credits: PTI

Published: 

28 Sep 2024 | 02:09 PM

ലഖ്നൗ: ആഭ്യന്തര ക്രിക്കറ്റിൽ മുംബെെയുടെ താരമായ യുവ ബാറ്റർ മുഷീർ ഖാന് വാഹനാപകടത്തിൽ ​ഗുരുതര പരിക്ക്. കഴുത്തിന് ​ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറാനി കപ്പിനായി അസംഗഢിൽ നിന്ന് ലഖ്‌നൗവിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാർ യമുന എക്‌സ്‌പ്രസ് വേയുടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിൽ താരത്തിന്റെ പിതാവ് നൗഷാദ് ഖാനും മറ്റു രണ്ട് പേരുമുണ്ടായിരുന്നു.
‌‌
പരിക്കിനെ തുടർന്ന് മുഷീർ ഖാന് നാല് മാസത്തോളം വിശ്രമം വേണ്ടി വരും. ലഖ്‌നൗവിൽ നടക്കാനിരിക്കുന്ന ഇറാനി കപ്പും രഞ്ജി ട്രോഫി 2024-25 സീസണിൻ്റെ തുടക്കവും താരത്തിന് നഷ്ടമാകും. ഇന്നലെ നടന്ന അപകടത്തിന്റെ കാരണം വ്യക്തമല്ല. താരം സുഖം പ്രാപിക്കാൻ 14 ആഴ്ചയോളം വേണ്ടിവരുമെന്നും തുടർച്ചയായി മുഷീർ ഞായറാഴ്ച മുംബൈയിലേക്ക് മടങ്ങുമെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

” ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തെ തുടർന്ന് മുഷീർ ഖാന് ഇറാനി കപ്പ് നഷ്ടമാകും. ഞായറാഴ്ച താരം മുംബെെയിലെത്തും. മുംബെെ ക്രിക്കറ്റ് അസോസിയേഷന്റെയും ബിസിസിഐയുടെയും മെഡിക്കൽ സംഘം താരത്ത നിരീക്ഷിച്ചുവരികയാണ്. മുംബെെയിൽ എത്തുന്ന താരത്തെ ബിസിസിഐ മെഡിക്കൽ സംഘം വിദ​ഗ്ധ പരിശോധനകൾക്ക് വിധേയമാക്കും,” എംസിഎ വക്താവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് ഇറാനി കപ്പിനുള്ള മുംബെെ ടീം ലഖ്നൗവിലേക്ക് യാത്ര തിരിച്ചത്. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മുഷീർ ഖാന് സാധിച്ചിരുന്നില്ല. ഇതേതുടർന്ന് മകനെ അസംഗഢിൽ പരിശീലനത്തിന് അയക്കാൻ അനുവദിക്കണമെന്ന് പിതാവ് നൗഷാദ് മുംബെെ ക്രിക്കറ്റ് അസോസിയേഷനോട് അഭ്യർത്ഥിച്ചു. പരിശീലകരുമായുള്ള ചർച്ചയ്ക്ക് ശേഷം അസംഗഢിലുള്ള പരിശീലത്തിന് എംസിഎ അനുമതി നൽകി.

ഒക്ടോബർ 1 മുതൽ 5 വരെ ലഖ്നൗവിലെ ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇറാനി ട്രോഫി നടക്കുക. മുഷീറിന് പകരക്കാരനെ മുംബൈ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബർ 11 നാണ് രഞ്ജി ട്രോഫിക്ക് തുടക്കമാകുക. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഭാ​ഗമായ സർഫറാസ് ഖാൻ്റെ സഹോദരനാണ് മുഷീർ ഖാൻ. ഈ മാസം ആദ്യം ബെംഗളൂരുവിൽ നടന്ന ദുലീപ് ട്രോഫിയിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ മുഷീർ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ പിന്നീടുള്ള നാല് ഇന്നിംഗ്‌സുകളിൽ നിന്ന് താരം സ്വന്തമാക്കിയത് 6 റൺസ് മാത്രമാണ്.

കഴിഞ്ഞ ഒരു വർഷമായി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച താരമാണ് മുഷീർ. ആഭ്യന്തര ക്രിക്കറ്റില്‍ 15 മത്സരങ്ങളിൽ നിന്നായി 716 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. കഴിഞ്ഞ അണ്ടർ 19 ലോകകപ്പോടെയാണ് മുഷീർ ഖാന്റെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായത്. ഏഴ് മത്സരങ്ങളിൽ നിന്ന് 360 റൺസ് നേടിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ